മധുര കിഴങ്ങ് കഴിക്കാറുണ്ടെങ്കില്‍ ഇതറിഞ്ഞിരിക്കണം

ധാരാളം നാരുകള്‍ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് മധുരക്കിഴങ്ങ്. മധുര കിഴങ്ങിന്‍റെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം ..വളരെ സുലഭമായി നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഒന്നാണ് മധുര കിഴങ്ങ് ,,ഇത് നമ്മുടെ തൊടികളില്‍ വലിയ പരിചരണം ഒന്നുമില്ലാതെ തന്നെ കൃഷി ചെയ്തു എടുക്കാവുന്നതും ആണ്, വെള്ള നിറത്തിലും പിങ്ക് നിറത്തിലും ഓറഞ്ചു നിറത്തിലും ഒക്കെ മധുര കഴിങ്ങു ലഭ്യമാണ്.
മധുരമുണ്ടെങ്കിലും ഇതിലെ ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കുറവാണ്. ഇതുകൊണ്ടു തന്നെ പ്രമേഹരോഗികള്‍ക്കും ഇവ ധൈര്യമായി കഴിയ്ക്കാം.

മധുരക്കിഴങ്ങില്‍ വൈറ്റമിന്‍ എ, ഡി, ബി, ബി6, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ചില അസുഖങ്ങള്‍ തടയാനും ഇവയ്ക്കുള്ള പ്രതിവിധിയായുമെല്ലാം മധുരക്കിഴങ്ങ് ഉപയോഗിക്കാം.

മധുരക്കിഴങ്ങില്‍ കരാറ്റനോയ്ഡുകളായ ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍ തടയാന്‍ ഏറെ സഹായികമാണ്. പ്രത്യേകിച്ച് മൗത, ലംഗ്‌സ് ക്യാന്‍സറുകള്‍. കരാറ്റനോയ്ഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിയ്ക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരേക്കാള്‍ 32 ശതമാനം കുറവായിരിക്കും.

ബിപി കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെ നല്ലതാണ്. ഇതിലെ കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സാണ് ഇതിനും സഹായിക്കുന്നത്. ഇത് ബിപി ഉയരുന്നതിനെ നിയന്ത്രിച്ചു നിര്‍ത്തുന്നു.

വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ റെറ്റിനോള്‍, റെറ്റിനോയിക് ആസിഡ് എന്നിവയും മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നല്ല ചര്‍മമുണ്ടാകാനും ചര്‍മത്തിലെ ചുളിവുകള്‍ അകലാനും സഹായിക്കുന്നു. ഇവയിലെ വൈറ്റമിന്‍ സി ചര്‍മത്തെ സംരക്ഷിയ്ക്കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനത്തിനു സഹായിക്കുന്നു.

ഇവയിലെ കരോട്ടിന്‍ കണ്ണുകളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്.

ശരീരത്തിലുണ്ടാകുന്ന ഹോമോസിസ്റ്റീന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ ഉല്‍പാദനം മധുരക്കിഴങ്ങിലെ വൈറ്റമിന്‍ ബി6 കുറയ്ക്കുന്നു. ഹോമോസിസ്റ്റീന്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

സ്‌ട്രെസില്‍ നിന്നും മോചനം നേടുന്നതിനും മധുരക്കിഴങ്ങ് നല്ലതാണ. ഇവയിലെ പൊട്ടാസ്യമാണ് ഇതിനു സഹായിക്കുന്നത്.

പൊട്ടാസ്യമടങ്ങിയിരിക്കുന്നതു കൊണ്ട് മസില്‍ വേദനയ്ക്കും മധുരക്കിഴങ്ങ് നല്ലതു തന്നെ. പൊട്ടാസ്യത്തിന്റെ കുറവാണ് പലപ്പോഴും മസില്‍ വേദനകള്‍ക്ക് ഇട വരുത്തുക.
ഇതിലെ അയേണ്‍ ഊര്‍ജം നല്‍കാനും മഗ്നീഷ്യം റിലാക്‌സ് ചെയ്യാനും സഹായിക്കും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

നവര നെല്ലിന്‍റെ ഔഷധ പ്രയോഗങ്ങള്‍