പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചില വീട്ടു വൈദ്യങ്ങള്‍

അസുഖങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ആശുപത്രികളില്‍ ഓടിയെത്താതെ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കുന്നവരാണ് പലരും. പണം ലാഭിക്കാമെന്നു മാത്രമല്ല, ഇത്തരം വീട്ടു വൈദ്യങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്തവയുമാണ്. ഉദാഹരണത്തിന് കോള്‍ഡിനും ദഹനക്കേടിനും ഇഞ്ചി, ഛര്‍ദിയൊഴിവാക്കാന്‍ ചെറുനാരങ്ങ ഇങ്ങനെ പോകുന്നു ഈ പട്ടിക. ഇത്തരത്തിലുള്ള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ച് അറിയൂ

പാദങ്ങളിലെ ദുര്‍ഗന്ധം പലപ്പോഴും പലരേയും അലട്ടുന്ന ഒന്നായിരിക്കും. പ്രത്യേകിച്ച് ഷൂസും സോക്‌സുമെല്ലാം കൂടുതല്‍ നേരം ധരിക്കുന്നവര്‍ക്ക്. അല്‍പം വോഡ്ക് പാദത്തിലൊഴിയ്ക്കുകയോ വോഡ്കയില്‍ മുക്കിയ തുണി കൊണ്ട് പാദം തുടയ്ക്കുകയോ ചെയ്യുന്നത് പാദത്തിന്റെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ നല്ലതാണ്.

പാദത്തിനുണ്ടാകുന്ന വേദന മാറ്റാന്‍ ടെന്നീസ് ബോള്‍ കൊണ്ട് മസാജ് ചെയ്താല്‍ മതിയാകും.

മൗത്ത് വാഷ് ഉപയോഗിച്ച് വിരലുകളിലുണ്ടാകുന്ന ഫംഗല്‍ ബാധ തടയുവാന്‍ സഹായിക്കും. താരനും ഇത് നല്ലൊരു മരുന്നു തന്നെയാണ്.

എക്കിള്‍ വരുമ്പോള്‍ വെള്ളം കുടിയ്ക്കാനാണ് സാധാരണ പറയാറ്. എന്നാല്‍ എക്കിള്‍ വരുമ്പോള്‍ അല്‍പം പഞ്ചസാര നുണഞ്ഞു കഴിച്ചു നോക്കൂ, എക്കിള്‍ വരുന്നതു തടയാം.

 

 

തലവേദയ്ക്കു പുരട്ടുന്ന ലേപനങ്ങള്‍ മൂക്കിലേക്കു വലിച്ചാല്‍ മൂക്കടപ്പു മാറിക്കിട്ടും.

കുഷ്യനില്‍ ചാരിയിരിക്കുന്നത് പുറംവേദന കുറയ്ക്കാന്‍ സഹായിക്കും.

പെന്‍സില്‍ കടിയ്ക്കുന്നത് നല്ല ശീലമല്ല. എന്നാല്‍ സ്‌ട്രെസ് മാറുന്നതിനുള്ള ഒരു വഴിയാണിത്.

നല്ല പശയുള്ള ടേപ്പ് മറുകിനു മുകളിലോ അരിമ്പാറയ്ക്കു മുകളിലോ ഒട്ടിച്ചു വയ്ക്കുക. ഇത് പൊളിച്ചെടുത്ത് അരിമ്പാറയ്ക്കു മുകളല്‍ പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ചു കഴുകണം. വീണ്ടും ടേപ്പൊട്ടിയ്ക്കുക. അല്‍പം കഴിഞ്ഞ് വീണ്ടും കഴുകിക്കളയാണം. ഇങ്ങനെ ആവര്‍ത്തിച്ചു ചെയ്താല്‍ അരിമ്പാറ പോകും.

കര്‍പ്പൂര തുളസിയുടെ ഇല വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്. ഇത് വായ്‌നാറ്റമകറ്റും. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ ഇത് സഹായിക്കും.

തൈര് കഴിയ്ക്കുന്നത് വായ്‌നാറ്റ് മാറാന്‍ സഹായിക്കും. ഇതിലെ പ്രോ ബയോട്ടിക്‌സാണ് ഈ ഗുണം നല്‍കുന്നത്.

വളര്‍ച്ച മുരടിച്ച നഖങ്ങള്‍ വളരുന്നതിനും നഖം ഒടിയുന്നതിനുമെല്ലാം വെജിറ്റബിള്‍ എണ്ണ നല്ലതാണ്. ഇതുകൊണ്ട് നഖങ്ങളില്‍ മസാജ് ചെയ്താല്‍ മതിയാകും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

 

ഈ ഭക്ഷണങ്ങള്‍ കിഡ്നിയുടെ ആരോഗ്യത്തിനു ഉപകരിക്കും.