ചിക്കന്‍പോക്സ് വന്നാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

ചിക്കന്‍പോക്സ് അഥവാ വേരിസെല്ല എന്ന രോഗത്തിന് കാരണമാകുന്നത് വേരിസെല്ല സോസ്റ്റര്‍ വൈറസാണ്. പനിയും, ഒപ്പം ശരീരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന കുരുക്കളും ഇതിന്‍റെ ഭാഗമായുണ്ടാകും. ചര്‍മ്മത്തിലുണ്ടാകു്ന്ന ബാക്ടീരിയ ബാധ, ന്യൂമോണിയ, തലച്ചോറിലുണ്ടാകുന്ന വീക്കം എന്നിവയും ചിക്കന്‍പോക്സിനൊപ്പം വരാം. പ്രായമായവര്‍ക്കും, കൗമാരക്കാര്‍ക്കും ഇത് ഏറെ പ്രശ്നമാകാം. എളുപ്പം പകരുന്ന ഒരു രോഗവുമാണിത്.

വാക്സിനേഷന്‍ – ചിക്കന്‍പോക്സ് തടയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വാക്സിനേഷനാണ്. വാക്സിനേഷന്‍ നടത്തിയാല്‍ അതിന് വിധേയരായവര്‍ക്ക് മാത്രമല്ല ഗുണം. ഇത് വഴി രോഗം എളുപ്പത്തില്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനാവും.

പതിമൂന്ന് വയസിനും അതിന് മേലേയും പ്രായമുള്ള പ്രതിരോധശേഷി കുറഞ്ഞവര്‍ രണ്ട് ഡോസ് മരുന്ന് നാല്-എട്ട് ആഴ്ച ഇടവേളയില്‍ എടുക്കണം.
ആരോഗ്യമുള്ള ഒരു വയസ് മുതല്‍ പന്ത്രണ്ട് വയസുവരെയുള്ളവര്‍ രണ്ട് ഡോസ് മരുന്ന് മൂന്ന് മാസത്തെ ഇടവേളയില്‍ സ്വീകരിക്കണം.

വിദേശയാത്രകള്‍ നടത്തുന്നവര്‍ വാക്‌സിന്‍ എടുക്കണം
ചിക്കന്‍പോക്സ് പടര്‍ന്ന് പിടിക്കാനിടയുള്ള സ്ഥലത്ത് താമസിക്കുന്നവര്‍ (ഡേകെയര്‍ ജോലിക്കാര്‍, അധ്യാപകര്‍, സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍..)

ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുക്കണം
പ്രഭാതഭക്ഷണം – ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണിത്. നല്ലതുപോലെ ഉറങ്ങുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുക. പച്ചക്കറികളും, പഴങ്ങളും നല്ലതുപോലെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. രാവിലത്തെ ഭക്ഷണം കഴിക്കാതെ ജോലികള്‍ക്കായും മറ്റും പുറത്ത് പോവാതിരിക്കുക. കാലിയായിക്കിടക്കുന്ന വയര്‍ നിങ്ങളുടെ പ്രതിരോധ ശേഷി കുറയ്ക്കും.

ശരീരത്തിന് തണുപ്പ് നല്കുക – പച്ചക്കറികളും, പഴങ്ങളും ഉപയോഗിച്ച് ശരീരത്തെ അധികം ചൂടാകാതെ കാക്കുക. ശരീരം അധികമായി ചൂടാകുമ്പോഴാണ് ചിക്കന്‍പോക്സ് വരുന്നത്. ശരീരത്തിന്‍റെ താപനില ഉയര്‍ത്തുന്നതായതിനാല്‍ മാംസാഹാരം ഒഴിവാക്കുക. തണുത്ത വെള്ളത്തില്‍ കുളിയ്ക്കുക

ചിക്കന്‍ പോക്സ് പതിയെ കുറഞ്ഞ് രോഗം മാറിക്കൊള്ളും. എന്നാല്‍ രോഗത്തിനെതിരെ ചില ചികിത്സാമുറകള്‍ ചെയ്യാവുന്നതാണ്. പച്ചമരുന്നുകളും, സ്വാഭാവിക മാര്‍ഗ്ഗങ്ങളുമാണ് ഇതിന് നല്ലത്.
നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് പാലും, പാലുത്പന്നങ്ങളും മാറ്റി നിര്‍ത്തുക. പാലുത്പന്നങ്ങള്‍ യൂറിക് ആസിഡിന്‍റെ തോത് ഉയര്‍ത്തുകയും, ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യും. ശരീരത്തില്‍ നിന്ന് ടോക്സിനുകള്‍ അകറ്റി നിര്‍ത്തിയാല്‍ സ്വാഭാവികമായി തന്നെ രോഗശമനം ലഭിക്കും. പാലുത്പന്നങ്ങള്‍ക്ക് പകരം പഴങ്ങള്‍, കാരറ്റ് ജ്യൂസ്, നാടന്‍ തൈര് എന്നിവ കഴിക്കുക.

മാംസം ധാരാളമായി അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക. അഥവാ മാംസം നിര്‍ബന്ധമാണെങ്കില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് സംസ്കരിച്ച ബീഫ്, കോഴി എന്നിവ ഒഴിവാക്കുക. രാസവസ്തുക്കളടങ്ങിയ മാംസം ശരീരത്തെ ഏറെ ദുര്‍ബലപ്പെടുത്തും. ഇവക്ക് പകരം പച്ചക്കറികള്‍ കൊണ്ടുള്ള സാലഡ്, കാരറ്റ് തുടങ്ങിയവ ഉപയോഗിക്കുക.

295 മുതല്‍ 354 മില്ലി ലിറ്റര്‍ വരെ ക്രാന്‍ബെറി ജ്യൂസ് ഒരു നാരങ്ങയുടെ പകുതിയുടെ നീര് ചേര്‍ത്ത് ഭക്ഷണത്തോടൊപ്പം കഴിക്കുക. ഇത് ശരീരത്തിലെ ആന്‍റി ഓക്സിഡന്‍റ്സ് വൈറസിനെ പ്രതിരോധിക്കുകയും, ചര്‍മ്മത്തിന് രോഗശാന്തി വരുത്തുകയും ചെയ്യും.

ഭക്ഷണത്തോടൊപ്പം രണ്ട് കിവിയും ഉള്‍പ്പെടുത്തുക. ഇവ വിറ്റാമിന്‍ സി, മിനറല്‍സ്, ന്യൂട്രിയന്‍റ്സ് എന്നിവ അടങ്ങിയവയാണ്. ഇത് ശ്വസനം, ചര്‍മ്മം, രക്തം എന്നിവയുടെ ആരോഗ്യം നിലനിര്‍ത്തും. ധാരാളം ദഹനരസവും അടങ്ങിയതാണ് കിവി. ശരീരത്തില്‍ ഭക്ഷണം വേഗത്തില്‍ ദഹിച്ചാല്‍ അത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ചൂടുവെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പ്, കാല്‍കപ്പ് ആപ്പിള്‍ സൈഡര്‍ വിനാഗിരി എന്നിവ ചേര്‍ക്കുക. ഇത് നിറച്ച ടബ്ബില്‍ ഇരുപത് മിനുട്ട് നേരം എല്ലാ ദിവസവും ഇരിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. സോപ്പും, ബബിള്‍ ലോഷനും ഒഴിവാക്കുക.

ഒരു കോട്ടണ്‍തുണി, പത്തുപതിനഞ്ച് തുള്ളി ടീ ട്രീ ഓയില്‍ഒഴിച്ച ചൂടുവെള്ളത്തില്‍ മുക്കി ശരീരത്തിലെ തിണര്‍പ്പുകളില്‍ അമര്‍ത്തുക. തുണിയുടെ ചൂട് നഷ്ടപ്പെടുന്നത് വരെ ഇത് തുടരുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്രദമെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മിഴികള്‍ക്ക് മികവേകും ലിച്ചിപ്പഴം