കാലിലെ മസില്‍പിടുത്തം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

കാലിലെ മസില്‍പിടുത്തം വേദനയില്ലാത്തതും എന്നാല്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. ഇത് ഉറക്കത്തിനിടയിലോ, വ്യായാമം ചെയ്യുമ്പോളോ എപ്പോള്‍ വേണമെങ്കിലും സം​ഭവിക്കാം. സാധാരണ ഒരു മിനുട്ടില്‍ ഇത് നീണ്ടു നില്‍ക്കാറില്ല എങ്കിലും ചിലപ്പോള്‍ പതിനഞ്ച് മിനുട്ടിലേറെ നേരം തുടര്‍ന്നേക്കാം.
മസില്‍പിടുത്തത്തിനുള്ള കാരണങ്ങള്‍ പേശിയുടെ തളര്‍ച്ച പേശികളുടെ അമിതമായ പ്രവര്‍ത്തനം വിയര്‍പ്പ് മൂലം ബോഡി ഇലക്ട്രോലൈറ്റുകള്‍ (Ca and K) നഷ്ടപ്പെടുക. പേശികളിലെ പരിണാമം വഴി ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുക. പേശികളിലെ കോശങ്ങളിലേക്ക് ഓക്സിജനേഷന്‍ തടസ്സപ്പെടുക. കോശങ്ങളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുക.

മസില്‍പിടുത്തം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഹൈഹീലുള്ള, ലൂസായ ചെരിപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഹൈഹീലിന്‍റെ ഷേപ്പ് വിരലുകള്‍ മടങ്ങിയിരിക്കും വിധമായതിനാല്‍ രക്തയോട്ടം സുഗമമാവില്ല. അയവുള്ള ഷൂ ഉപയോഗിക്കുക. ഇറുകിയ ഷൂകള്‍ ധരിച്ച് നടക്കുമ്പോള്‍ വിരലുകളുടെ അറ്റത്ത് സമ്മര്‍ദ്ധം ഉണ്ടാവും. പ്രത്യേകിച്ച് വിരലുകളൂന്നി നടക്കുമ്പോള്‍.

ഇത് മൂലം രക്തയോട്ടം കുറഞ്ഞ് പേശികള്‍ക്ക് പിടുത്തം വരാം. ശരീരത്തിലെ ജലത്തിന്‍റെ അളവ് കുറയാതിരിക്കുക – ശരീരത്തിലെ ജലാംശം കുറയുന്നത് പേശി വലിവിനും, വിരലുകളില്‍ വേദനക്കും കാരണമാകും. അധികം വിയര്‍പ്പുള്ളപ്പോഴും, ഏറെ വ്യയാമം ചെയ്യുമ്പോഴും നന്നായി വെള്ളം കുടിക്കുക. ധാതുപുഷ്ടിക്കുറവ് – വിരലുകളിലെ വേദനക്ക് പ്രധാന കാരണം കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മിനറലുകളുടെ കുറവാകാം. 1000 മില്ലി ഗ്രാം കാല്‍സ്യവും, 4.7 ഗ്രാം പൊട്ടാസ്യവും ഒരു ദിവസം ശരീരത്തിന് ആവശ്യമുണ്ട്. പുരുഷന്‍മാര്‍ക്ക് 400-420 മില്ലി ഗ്രാമും, സ്ത്രീകള്‍ക്ക് 310-320 ഗ്രാമും മഗ്നീഷ്യം ഒരു ദിവസം വേണം.

വിരലുകള്‍ക്ക് എക്സര്‍സൈസിനായി പ്രത്യേക ഉപകരണങ്ങളൊന്നും വേണ്ടതില്ല. കാലുകൊണ്ട് എന്തെങ്കിലും എടുക്കാനായുകയോ, റിലാക്സ് ചെയ്തിരിക്കുമ്പോള്‍ വിരലുകള്‍ ചലിപ്പിക്കുകയും ചെയ്യുക. കാലുകള്‍ ചൂടുവെള്ളത്തില്‍ നനയ്ക്കുകയോ, മസാജ് ചെയ്യുകയോ ചെയ്യുന്നത് വഴി രക്തയോട്ടം കൂട്ടാം. ഏറ്റവും നല്ല മാര്‍ഗ്ഗം മസാജ് ചെയ്യുകയാണ്. മറ്റൊരു മാര്‍ഗ്ഗം ഇടക്ക് ചൂടുവെള്ളത്തില്‍ കുളിക്കുകയാണ്. കിടക്കുന്നതിന് മുമ്പായും കുളിക്കാം. ഇത് പേശിവലിവ് ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കും. കൃത്യമായ വ്യായാമങ്ങള്‍ പേശികള്‍ക്ക് അയവ് നല്കും. രാത്രിയിലാണ് മസില്‍ പിടുത്തം ഉണ്ടാകുന്നതെങ്കില്‍ കാലുകള്‍ സ്ട്രെച്ച് ചെയ്യുക. ഇത് വഴി കാലിലെ രക്തയോട്ടം വര്‍ദ്ധിക്കും.

പൊട്ടാസ്യം, കാല്‍സ്യം എന്നിവ കൂടുതലായി ഉപയോഗിക്കുക. ഇവ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കും. പൊട്ടാസ്യം ഏറെയടങ്ങിയ വാഴപ്പഴം, കോഴിയിറച്ചി, മത്സ്യം എന്നിവ കഴിക്കുക. കൊഴുപ്പ് കുറഞ്ഞ തൈര്, കൊഴുപ്പ് നീക്കിയ പാല്‍ എന്നിവ ഉപയോഗിക്കുക. നിങ്ങളുടെ ശരീരത്തിന് യോജിക്കുന്ന, സോളുകളുള്ള ചെരിപ്പ് ധരിക്കുക. ഹൈഹീല്‍ ചെരിപ്പുകള്‍ ഒഴിവാക്കുക. കട്ടിയുള്ള ബ്ലാങ്കറ്റ് ഉപയോഗിക്കുന്നത് വഴി കാലില്‍ പ്രഷര്‍ അനുയോജ്യമാം വിധം നിലനിര്‍ത്താം. തണുപ്പുള്ളപ്പോള്‍ കാലില്‍ സോക്സ് ധരിക്കാം

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

നഖങ്ങളിലെ കളര്‍ മാറ്റം അസുഖങ്ങളുടെ സൂചനകള്‍