തിരിച്ചറിയാം ബ്രെയിന്‍ ട്യൂമറിനെ

ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെങ്കില്‍ അതിന് ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. തലയോട്ടിക്കുള്ളിലെ ട്യൂമറിന്‍റെ വ്യാപനം തലച്ചോറില്‍ പ്രഷര്‍ ഉണ്ടാക്കുകയും, ഇത് അസ്വസ്ഥതകള്‍ക്ക് കാരണമാവുകയും ചെയ്യും. ബ്രെയിന്‍ ട്യൂമറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ താഴെ പറയുന്നു.

ബ്രെയിന്‍ ട്യൂമര്‍ മൂലം സ്ഥിരമായി നില്ക്കുന്ന ചെറിയ തലവേദന ഉണ്ടാകും. ചില സമയത്ത് ഇത് നാഡിമിടിപ്പ് കൂടുന്നതിനും കാരണമാകും.എന്നാല്‍ കഠിനമായ വേദന സാധാരണമല്ല. ചുമ, തുമ്മല്‍ എന്നിവയുണ്ടാകുമ്പോളും, കഠിനമായ ശാരീരിക അധ്വാനം ചെയ്യുമ്പോഴും തലവേദന കഠിനമാകും. ഇവയെല്ലാം തലച്ചോറിലെ പ്രഷര്‍ ഉയര്‍ത്തുന്നതാണ്. തലവേദന രാത്രിയില്‍ കലശലാവുകയും, ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യും

പ്രഷര്‍ വര്‍ദ്ധിക്കുമ്പോള്‍ മനം മറിയുകയും പ്രഭാതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. പെട്ടന്ന് ശാരീരിക നില മാറ്റുമ്പോഴും പ്രശ്നം വഷളാവും. ഉദാഹരണത്തിന് കിടക്കുകയോ, ഇരിക്കുകയോ ചെയ്തിട്ട് പെട്ടന്ന് എഴുന്നേല്‍ക്കുമ്പോള്‍. ഇത് അനുഭവപ്പെടും.

മറ്റൊരു ലക്ഷണമാണ് ഉറക്കം തൂങ്ങല്‍.. തലയോട്ടിയിലെ പ്രഷര്‍ വര്‍ദ്ധിക്കുമ്പോഴാണ് ഇത് സംഭവിക്കുക. കൂടുതലായി ഉറക്കം ഉണ്ടാകുമ്പോഴും, പകല്‍ സാധാരണമല്ലാതെ ഉറക്കം തൂങ്ങല്‍ വരുമ്പോഴും അത് സ്വഭാവികമല്ലായെന്ന് മനസിലാക്കാം.

തലയോട്ടിയില്‍ പ്രഷര്‍ കൂടുമ്പോള്‍ കാഴ്ചക്ക് മങ്ങല്‍, ടണല്‍ വിഷന്‍, രൂപങ്ങള്‍ ഒഴുകി നടക്കുന്നത് പോലുള്ള കാഴ്ച തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇത് ആശയക്കുഴപ്പവും, ബാലന്‍സ് നഷ്ടപ്പെടാനും ഇടയാക്കും.

അകാരണമായ ഭയം, അപരിചിത ഗന്ധങ്ങള്‍ അനുഭവപ്പെടല്‍, ബോധം നഷ്ടപ്പെടല്‍, സംസാരത്തിനുള്ള പ്രയാസം, ഓര്‍മ്മക്കുറവ് എന്നിവയും അനുഭവപ്പെടാം.
ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടാം. ഇത് രോഗി ആദ്യം തിരിച്ചറിയണമെന്നില്ല. നേത്ര പരിശോധനക്കിടയിലാവും ഇത് കണ്ടെത്തപ്പെടുക.

ചില അവസരങ്ങളില്‍ ബ്രെയിന്‍ ട്യൂമര്‍ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാക്കും. തലച്ചോറിലെ സെറിബ്രല്‍ മേഖലയിലെ ട്യൂമര്‍ ബാധയാണ് ഇതിന് കാരണമാവുക. ഈ അവസ്ഥ രോഗിക്കും കുടുംബത്തിനും ഏറെ പ്രയാസം സൃഷ്ടിക്കും. ചിലപ്പോള്‍ സൈക്കോളജിസ്റ്റിന്‍റെ സഹായം ഇത്തരം സാഹചര്യത്തില്‍ ഗുണം ചെയ്തേക്കും.

ക്രമം തെറ്റിയ ആര്‍ത്തവം, വന്ധ്യത, ഭാരം കുറയല്‍, രക്ത സമ്മര്‍ദ്ദം കൂടല്‍, പ്രമേഹം, മാനസികാവസ്ഥ പെട്ടന്ന് മാറുക, മയക്കം, കയ്യും പാദവും വലുതാവുക എന്നിവ ചില ലക്ഷണങ്ങളാണ്.
മുഖത്ത് കാണപ്പെടുന്ന ക്ഷീണം, ഒരു വശം കോട്ടിയുള്ള ചിരി, പുരികത്തിന്‍റെ ചുളിയല്‍, ഡബിള്‍ വിഷന്‍, സംസാരിക്കാനും, വിഴുങ്ങാനുമുള്ള പ്രശ്നങ്ങള്‍, എന്നിവയും ലക്ഷണങ്ങളാണ്. ഇവ ക്രമേണയേ കാണപ്പെട്ടു വരൂ.
പെരുമാറ്റത്തില്‍ ചില പ്രശ്നങ്ങള്‍ അനുഭവപ്പെടും. വ്യക്തതയില്ലാത്ത സംഭാഷണം, അസ്ഥിരത, കണ്ണിന്‍റെ മനപൂര്‍വ്വമല്ലാത്ത തുറന്നടയല്‍, ഛര്‍ദ്ദി,കഴുത്ത് വഴങ്ങാഴിക എന്നിവയും അനുഭവപ്പെടാം.

സംസാരിക്കാനും വാക്കുകള്‍ മനസിലാക്കാനുമുള്ള പ്രയാസം. എഴുതുക, വായിക്കുക, ലളിതമായ കണക്കുകൂട്ടലുകള്‍,എന്നിവക്ക് പ്രശ്നങ്ങളുണ്ടാകും.
മുഖത്തിന്‍റെ ഒരു ഭാഗത്ത് മരവിപ്പോ,ശരീരത്തിന്‍റെ ഒരു വശത്തനുഭവപ്പെടുന്ന സ്വാധീനക്കുറവോ ബ്രെയിന്‍ ട്യൂമറിന്‍റെ ലക്ഷണമാണ്.

ബ്രെയിന്‍ ട്യൂമറിന്‍റെ മറ്റൊരു ലക്ഷണമാണ് അപസ്മാരം. ചിലര്‍ക്ക് പെട്ടന്നുള്ള പേശി വലിവാണ് അനുഭവപ്പെടുക. ഇത് കയ്യുടെയോ കാലിന്‍റെയോ വിറയലോ, കോച്ചിപ്പിടുത്തമോ ആകാം. ചിലസമയത്ത് ശരീരം മുഴുവനും ഇത് അനുഭവപ്പെടും. ചില അവസരങ്ങളില്‍ അബോധാവസ്ഥയും ഉണ്ടാകാം.
സാധാരണ രീതിയിലല്ലാത്ത നടപ്പും ചില ചലനങ്ങള്‍ക്ക് ബുദ്ധിമുട്ടും അനുഭവപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമറിന്‍റെ ലക്ഷണങ്ങളാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

നവര നെല്ലിന്‍റെ ഔഷധ പ്രയോഗങ്ങള്‍