മത്തന്‍റെ മഹത്വം ചെറുതല്ല

ധാരാളം ഔഷധഗുണങ്ങളുള്ളതും എവിടെയും സുലഭമായി ലഭിക്കുന്നതുമായ ഒരു പച്ചക്കറിയാണ് മത്തന്‍.ഒരു കപ്പ് ഉപ്പിടാതെ വേവിച്ച ,വെള്ളം വാര്‍ത്തു കളഞ്ഞ മത്തനില്‍ താഴെപ്പറയുന്ന പോഷകങ്ങളും ധാതു ലവണങ്ങളുമുണ്ട്,
പ്രോട്ടീന്‍ 2 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് 12 ഗ്രാം ഭക്ഷ്യയോഗ്യ നാരുകള്‍ 3 ഗ്രാം പൊട്ടാസ്യം 564 മില്ലീഗ്രാം കാത്സ്യം 37 മില്ലിഗ്രാം ഇരുമ്പ് 1.4 മില്ലീഗ്രാം സിങ്ക് 1 മില്ലീഗ്രാം സെലിനിയം 50 മില്ലീഗ്രാം മഗ്നീഷ്യം 22 മില്ലീഗ്രാം വൈറ്റമിന്‍ ബി 2 മില്ലീഗ്രാം വൈറ്റമിന്‍ സി 12 മില്ലീഗ്രാം വൈറ്റമിന്‍ എ 2659 ഇന്റര്‍ നാഷണല്‍ യൂണിറ്റ് വൈറ്റമിന്‍ ഇ 3 മില്ലീ ഗ്രാം ഊര്‍ജം 50 കലോറി

മത്തന്‍ പ്രദാനം ചെയ്യുന്ന ഔഷധഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്.
മത്തനിലെ മഞ്ഞ നിറത്തിലുള്ള കഴമ്പില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു.. ഇത് കാന്‍സറിനെ പ്രതിരോധിക്കുന്നു.. മത്തനിലടങ്ങിയിരിക്കുന്ന ഭക്ഷ്യയോഗ്യമായ നാരുകള്‍ക്കും ഇതേ ഗുണമുണ്ട്. കാന്‍സര്‍ പ്രതിരോധം മാത്രമല്ല രക്തധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടാതിരിക്കാനും, രോഗപ്രതിരോധ ശക്തി കൈവരിക്കാനും മത്തന്റെ നിത്യോപയോഗം സഹായകമാകുന്നു. മത്തനിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തിന് മത്തന്‍ ഗുണകരമാണെന്ന് ചുരുക്കം.

വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന കാഴ്ച്ചക്കുറവിനെ (മാക്കുലര്‍ ഡീജനറേഷന്‍ )ചെറുക്കാനും, തിമിരം ഉണ്ടാകാതിരിക്കാനും മത്തന്‍ നാം. ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.
മത്തനിലടങ്ങിയിരിക്കുന്ന സിങ്ക് എന്ന ധാതു ലവണത്തിന്‍് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കുടാതെ എല്ലുകളുടെ ഗാഢത വര്‍ദ്ധിപ്പിക്കാനും ഈ ധാതു ലവണത്തിന്‍് കഴിവുണ്ട്. ഇത് എല്ലിന്റെ തേയ്മാനം തടയുന്നു. അതു കൊണ്ടു തന്നെ ആര്‍ത്തവ വിരാമം വന്ന സ്ത്രീകള്‍ ഭക്ഷണത്തില്‍ മത്തന്‍ ഉള്‍പ്പെടുത്തുന്നത് എന്തു കൊണ്ടും നല്ലതാണ്.

പച്ചമത്തന്‍ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതിലല്‍പ്പം കുരുമുളകു പൊടി ചേര്‍ത്ത് പ്രഭാത വേളയില്‍ കഴിക്കുകയാണെങ്കില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി നല്ലപോലെ വര്‍ദ്ധിക്കുന്നതും ഉദരപ്പുണ്ണിന്( പെപ്റ്റിക് അള്‍സര്‍ ) ആശ്വാസം ലഭിക്കുന്നതുമാണ്. നാം പാഴാക്കിക്കളയുന്ന മത്തന്‍ക്കുരുവിനു പോലുമുള്ള ഔഷധ മൂല്യം നമ്മെ അമ്പരപ്പിക്കും. മത്തന്‍കുരുവിലുള്ള ഫൈറ്റോസ്റ്റീറോള്‍ എന്ന പദാര്‍ഥം പ്രോസ്ട്രേറ്റ് വീക്കത്തെ ചുരുക്കാന്‍ കഴിവുള്ളതാണ്. മൂന്നു നേരം വീതം ഒരാഴ്ചയോളം മൂന്നു പിടി തോട് കളഞ്ഞ മത്തന്‍ കുരു കഴിച്ചു വന്നാല്‍ പ്രോസ്ട്രേറ്റ് വീക്കത്തെ ഒരു പരിധി വരെ തടയാന്‍ സാധിക്കുന്നതാണ്.

വാതത്തിനും മത്തന്‍ കുരു ഒരു ഔഷധം പോലെ പ്രയോജനം ചെയ്യും. മത്തന്‍ കുരു വറുത്ത് തോട് കളഞ്ഞ് ദിവസവും ഒരു നേരം കഴിക്കുന്നത് വാതരോഗത്തിനും , സന്ധിവീക്കത്തിനും ആശ്വാസം നല്‍കും.കൊളസ്ട്രോള്‍ കുറയ്ക്കുവാനും മത്തന്‍കുരുവിലെ ഫൈഫറ്റോസ്റ്റീറോളിനു കഴിവുണ്ട്. മത്തന്‍ കൊണ്ട് , രുചികരമായ എരിശ്ശേരി, കൂട്ടുകറി, ഓലന്‍ തുടങ്ങിയ കറികള്‍ ഉണ്ടാക്കാവുന്നതാണ്.പഴുത്ത മത്തന്‍ കൊണ്ട് പായസം ഉണ്ടാക്കാറുണ്ട്. മത്തനിലെ പോഷകഗുണങ്ങള്‍ കൂടുതലും അതിന്റെ തോടിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ തോട് കളയാതെയോ, തോട് നേരിയതോതില്‍ മാത്രം കളഞ്ഞോ വേണം മത്തന്‍ ഉപയോഗിക്കുവാന്‍.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

തിരിച്ചറിയാം ബ്രെയിന്‍ ട്യൂമറിനെ