മുഖത്തിന് നിറം വേന്നോ ഏക്കില്‍ കുക്കുമ്പര്‍ ദിനവും ഇപ്രകാരം ഉപയോഗിച്ച് നോകുക

കുക്കുമ്പര്‍ സൗന്ദര്യസംരക്ഷണത്തിന് വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. കുക്കുമ്പര്‍ കൊണ്ട് സൗന്ദര്യസംരക്ഷണം മാത്രമല്ല ആരോഗ്യസംരക്ഷണവും സാധ്യമാണ്.

ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെള്ളരിക്ക/കുക്കുമ്പര്‍ കൊണ്ട് കഴിയും. പ്രായം പിടിച്ച് നിര്‍ത്തും ആയുര്‍വ്വേദമാര്‍ഗ്ഗം പ്രകൃതിദത്ത ക്ലെന്‍സര്‍ ആണ് കുക്കുമ്പറിലുള്ളത്. ഡയറ്റിംഗിനായും കുക്കുമ്പര്‍ ഉപയോഗിക്കാവുന്നതാണ്.

കുക്കുമ്പര്‍ ഉപയോഗിക്കുന്ന രീതി അനുസരിച്ചാണ് സൗന്ദര്യസംരക്ഷണത്തിന്റെ ഗുണഫലവും. എന്തൊക്കെയാണ് കുക്കുമ്പറിന്റെ സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മത്തിന് പുനരുജ്ജീവനം

കുക്കുമ്പറിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പ്രാധാന്യമേറിയതുമായ ഗുണമാണ് ഇത്. അത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു. കുക്കുമ്പര്‍ ചെറുതായി അരിഞ്ഞ് അല്‍പം വെള്ളരിക്ക നീരും തൈരും കറ്റാര്‍ വാഴ നീരും അല്‍പം തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് ആരോഗ്യവും ഉണര്‍വ്വും നല്‍കും.

ആസ്ട്രിജന്റ് കലവറ

സ്‌കിന്‍ ടാന്‍ മൂലമുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ കുക്കുമ്പര്‍ ഉപയോഗിക്കാം. കുക്കുമ്പര്‍ ചെറുതായി മിക്‌സിയില്‍ അടിച്ച് ആ നീര് ഉപയോഗിച്ച് മുഖത്ത് തേക്കാം. ഇതിലല്‍പ്പം നാരങ്ങ നീരും കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ മതി.

വിടര്‍ന്ന കണ്ണുകള്‍ക്ക്

വിടര്‍ന്ന കണ്ണുകള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ രണ്ട് ചെറിയ കഷ്ണമാക്കി കണ്ണിനു മുകളില്‍ വെക്കാം. ഇത് 15 മിനിട്ടിനു ശേഷം എടുത്ത് മാറ്റാവുന്നതാണ്. കണ്ണിനടിയിലെ കറുപ്പിനെ ഇല്ലാതാക്കുന്നു.

സണ്‍ബേണിന് പരിഹാരം

സണ്‍ബേണ്‍ ഇല്ലാതാക്കാനുള്ള ഉത്തമ പരിഹാരമാര്‍ഗ്ഗമാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് സണ്‍ബേണിനെ ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കാനും കുക്കുമ്പര്‍ സഹായിക്കുന്നു. നാരങ്ങ നീരും കുക്കുമ്പര്‍ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 15 മിനിട്ട് ശേഷം കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുഖത്തെ കുണ്ടും കുഴിയും മാറ്റുന്നു

മുഖത്തെ കുണ്ടും കുഴികളും മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ ജ്യൂസില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍, അല്‍പം തക്കാളി നീര്, കറ്റാര്‍ വാഴ നീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ തുറന്നിരിക്കുന്ന കുഴികളും മറ്റും ഇല്ലാതാക്കുന്നു.

ഡാര്‍ക്ക് സര്‍ക്കിള്‍സ്
ഡാര്‍ക്ക് സര്‍ക്കിള്‍സിനെ ഇല്ലാതാക്കാനും കുക്കുമ്പര്‍ നീര് നല്ലതാണ്. അല്‍പം കുക്കുമ്പര്‍ നീര് അല്‍പം പഞ്ഞിയില്‍ തേച്ച് പിടിപ്പിച്ച് മുഖത്ത് തേക്കാം. ഇത് ഡാര്‍ക്ക് സര്‍ക്കിള്‍സിനെ ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിലെ ചുളിവുകള്‍
ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനും കുക്കുമ്പര്‍ നീര് സഹായിക്കുന്നു. കുക്കുമ്പര്‍ നീര് തേനില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കുന്നു.