ജീവിതത്തില്‍ ഉപകാരപ്രദമായ ഒറ്റമൂലികള്‍

A, രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍
പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്ത്ത് ഇളക്കിവെക്കുക. അല്പം മഞ്ഞള്പ്പൊ ടി ചേര്ത്ത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരം സേവിക്കുക.
കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവെക്കുക. ഒരു മാസം കഴിഞ്ഞ് അതില്നിെന്നും രണ്ടു വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
മൂത്ത മുരിങ്ങയുടെ ഇല പറിച്ചു നല്ലവണ്ണം കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
നീര്മ രുതിന്തൊപലിയും വെളുത്തുള്ളിയും കൂടി കഷായം വെച്ചു കഴിക്കുക.
കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്പൂണ്‍ വീതം കഴിക്കുക.

B, ഗ്യാസ്ട്രബിളിന്
വെളുത്തുള്ളിയും കരിഞ്ചീരകവും ഓരോ സ്പൂണ്‍ വീതം ചതച്ചു വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കുടിക്കുക.
കടുക്കാത്തോട് പൊട്ടിച്ച് അലിയിച്ചിറക്കുക.
മുത്തങ്ങയിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുക.
മാതളനാരങ്ങാത്തോട് ഉണക്കിപ്പൊടിച്ചു തേനില്‍ ചേര്ത്ത് അലിയിച്ചിറക്കുക.
തേന്‍ ചേര്ത്തി വെള്ളം കുടിക്കുക.

C, വയറിളക്കം വേഗം മാറ്റാം
ഒരു പിടി കറിവേപ്പില അരച്ച് കാല്ഗ്ലാ്സ് മോരില്‍ കാച്ചി കുടിക്കുക. ആഹാരത്തിനു ശേഷം ഉത്തമം.
പുളിയാരന്‍ നീര് മോരില്‍ ചേര്ത്ത് കുടിക്കുക.
കുടകപ്പാലത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
തുമ്പപ്പൂ അരച്ച് ഇളനീരില്‍ കലക്കി കുടിക്കുക.

D, കൊളസ്‌ട്രോളിനെ പേടിക്കേണ്ട
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായി കാണുന്ന ഒറ്റമൂലികള്‍ ചുവടെ നല്കുന്നു. സാധാരണ ഒറ്റമൂലിപ്രയോഗത്തില്നിണന്നും വ്യത്യസ്തമായി കൂടുതല്‍ കാലം ഇവ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും.
കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു കാച്ചിയ മോര് കുടിക്കുക.
ശുദ്ധി ചെയ്ത ഗുല്ഗ്ഗു ലു പൊടിച്ചത് വെളുത്തള്ളി നീരില്‍ കുഴച്ചു സേവിക്കുക.
ആര്യവേപ്പില ചവച്ചരച്ച് കഴിക്കുക.
നീര്മേരുതിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
ഇഞ്ചിയും മല്ലിയും ചേര്ത്ത്യ തിളപ്പിച്ച വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍ ഈ വെള്ളം കുടിക്കുന്നത് ശീലമാക്കാം.
കടുക്ക പൊടിച്ചത് നല്ലെണ്ണയില്‍ ചേര്ത്തു സേവിക്കുക.

E,ഛര്ദ്ദി ശമിക്കാന്‍
മലര് ഇഞ്ചിയും ചേര്ത്തുണ തിളപ്പിച്ചു പഞ്ചസാര ചേര്ത്ത് ഇടയ്ക്കിടെ കഴിക്കുക. കുട്ടികള്ക്ക് ഉത്തമം.
ചിറ്റമൃതിന്റെ കഷായത്തില്‍ തേന്‍ ചേര്ത്ത് ഇടയ്ക്ക് കുടിക്കുക. (കഷായം, 20 ഗ്രാം ചിറ്റമൃത് രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസായി വറ്റിച്ചത.്)
കടുക്കാത്തോട് പൊടിച്ച് തേനില്‍ ചേര്ത്ത് അലിയിച്ചിറക്കുക.
തിപ്പലിപ്പൊടിയില്‍ തുല്യം തേന്‍ ചേര്ത്ത് അലിയിച്ചിറക്കുക. ഇടയ്ക്ക് ആവര്ത്തി ക്കാം.
ഏലത്തരി പൊടിച്ചു കരിക്കിന്വെതള്ളത്തില്‍ കുടിക്കുക. കുട്ടികള്ക്കും നല്ലത്.

F,മലബന്ധം ഒഴിവാക്കാം
കറുത്ത ഉണക്കമുന്തിരിങ്ങ വെള്ളത്തിലിട്ടു വെച്ച് അടുത്ത ദിവസം പിഴിഞ്ഞരിച്ചു കുടിക്കുക. കുട്ടികള്ക്കും ഉത്തമം.
കടുക്കാത്തോട് തിളപ്പിച്ചാറ്റിയ വെള്ളം അത്താഴശേഷം കുടിക്കുക.
ആവണക്കെണ്ണ പാലില്‍ ചേര്ത്തു സേവിക്കുക.
സുന്നാമക്കിയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
കൊന്നയില ഉപ്പേരി വെച്ച് കൂട്ടുക. വയറിളകിപ്പോകുന്നതു തനിയേ നില്ക്കുന്നില്ലെന്നു തോന്നിയാല്‍ തേയിലവെള്ളത്തില്‍ (കട്ടന്‍ ചായ) നാരങ്ങാനീരു ചേര്ത്ത് കഴിക്കുക)
മൈദാ കൊണ്ട് ഉണ്ടാക്കുന്ന ആഹാരങ്ങള്‍ഒഴിവാക്കുക.

G വയറുവേദന
ചുക്കും കൊത്തമല്ലിയും തിളപ്പിച്ച വെള്ളം കുടിക്കുക.
ഇഞ്ചിനീര് അലിയിച്ചിറക്കുക.
ജാതിക്ക മോരില്‍ അരച്ചു കുടിക്കുക.
പാല്ക്കാ യം തിളപ്പിച്ച വെള്ളം കുടിക്കുക.
അര സ്പൂണ്‍ ചവര്ക്കാ രം രണ്ടു സ്പൂണ്‍ തേനില്‍ ചേര്ത്ത് അലിയിച്ചിറക്കുക. വയറുവേദന പെട്ടെന്നു കുറയും.

H,ജലദോഷം അകറ്റിനിര്ത്താം
മുരിക്കിലനീര് ചേര്ത്തവ വെളിച്ചെണ്ണ കുന്തിരിക്കവും ചേര്ത്തുി കാച്ചി തേക്കുക.
നീലയമരിയിലനീര് എണ്ണയിലൊഴിച്ചു ദേവദാരം കല്കം ചേര്ത്തു കാച്ചി തേയ്ക്കുക.
വരട്ടുമഞ്ഞള്പ്പൊ ടി തേന്‍ ചേര്ത്ത് അലിയിച്ചിറക്കുക. ജലദോഷം മാറും.
തൈരില്‍ കുരുമുളകുപൊടിയും ശര്ക്ക രയും കൂട്ടി തിന്നുക. ഉടന്‍ ആശ്വാസം ലഭിക്കും.
കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീര് ചേര്ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.

I,ബുദ്ധി വര്ധിയക്കാന്‍
ബുദ്ധിവികാസത്തിനു ഗുണകരമായ നിരവധി മരുന്നുകള്‍ നമ്മുടെ ഗൃഹവൈദ്യത്തിലും ഒറ്റമൂലിചികിത്സയിലും ഉണ്ട്. ബുദ്ധിക്ക് ഉണര്വും് ഏകാഗ്രതയും വര്ധിമക്കാന്‍ അവ സഹായിക്കും.
ഒരു സ്പൂണ്‍ ബ്രഹ്മിനീര് ആവശ്യത്തിനു കല്ക്കെണ്ടം ചേര്ത്തു സേവിക്കുക. രാവിലെ വെറുംവയറ്റില്‍ വേണം കഴിക്കാന്‍. ബ്രഹ്മി വീട്ടില്‍ നട്ടുവളര്ത്തി ദിവസവും രാവിലെ തയ്യാറാക്കി കഴിക്കുന്നതിനാണ് കൂടുതല്‍ ഗുണം. പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്ക്ക് ഏറെ ഗുണകരമാണ്.
മുത്തിളിന്റെ നീര് തേന്‍ ചേര്ത്ത് സേവിക്കുക.
ഇരട്ടിമധുരം പാലില്‍ കാച്ചി കഴിക്കുക.
വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് ഉണക്കിപ്പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.
അമുക്കുരം പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.

J.വായപ്പുണ്ണിന് പരിഹാരം
പിച്ചകത്തില ചവച്ചു നീര് വായില്‍ നിര്ത്തു ക.
കാവിമണ്ണു പൊടിച്ചു പാലില്‍ കലക്കി കവിള്ക്കൊ ള്ളുക. അല്പസമയം വായില്‍ നിര്ത്ത ണം.
നെല്ലിക്കാനീര് തേന്‍ ചേര്ത്തു കഴിക്കുക.
അമുക്കുരം പൊടിച്ചു പാലില്‍ പുഴുങ്ങി പഞ്ചസാരയും നെയ്യും ചേര്ത്ത് സേവിക്കുക.
ഗോമൂത്രത്തിലരച്ച കടുക്കാത്തോട് ഉണക്കിപ്പൊടിച്ചു തേന്‍ ചേര്ത്തു കഴിക്കുക.