ഔഷധഗുണമുള്ള എണ്ണകള്‍

റോസ്മേരി എണ്ണ റോസ്മേരി എണ്ണ ഊര്‍ജ്ജദായകമാണ്. മനുഷ്യമസ്തിഷ്കത്തിന്റെ ഏകാഗ്രതയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കാന്‍ ഈ എണ്ണ സഹായകമാവുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മസ്തിഷ്ക ശേഷി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇത് ഒരു എനര്‍ജി ഡ്രിങ്ക് പോലെ പ്രവര്‍ത്തിക്കുന്നു. അയണ്‍, കാല്‍സ്യം, വിറ്റാമിന്‍ ബി6 എന്നിവയാല്‍ സമ്പന്നമാണ് റോസ്മേരി എണ്ണ.

ഗ്രേപ്ഫ്രൂട്ട് എണ്ണ പ്രകൃത്യാല്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച ആന്‍റി ഓക്സിഡന്‍റാണ് ഗ്രേപ്ഫ്രൂട്ട് എണ്ണ. മൂത്രം ഉദ്പാദിപ്പിക്കാന്‍ ഈ എണ്ണ സഹായിക്കും. അമിതമായി മൂത്രം ഉദ്പാദിപ്പിക്കുന്നതിലൂടെ വൃക്കകളിലെ വിഷാംശം ഇല്ലാതാക്കി വ്യക്കകളെ കൂടുതല്‍ പ്രവര്‍ത്തനോന്മുഖവും ശക്തവുമാക്കി മാറ്റുന്നു. ബാക്ടീരിയയെയും ഫംഗസിനെയും വൈറസിനെയും പ്രതിരോധിക്കാനുള്ള ശേഷിയും ഇതിനുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

തുളസി എണ്ണ ജലദോഷത്തിനും ചുമക്കും ഉത്തമൌഷധമാണ് തുളസിയെണ്ണ. എത്ര കനത്ത ചുമയെയും ജലദോഷത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് അല്‍പം തുള്ളി തുളസിയെണ്ണ പോലും. ആന്‍റി ഓക്സിഡന്‍റായും വൈറസിനെതിരെയും വിരകള്‍ക്കെതിരെയും പ്രതിരോധത്തിന് ശേഷിയുള്ളതാണ് തുളസിയെണ്ണ.

ക്ലാരി സെയ്ജ് ഓയില്‍ ദഹനപ്രശ്നങ്ങള്‍ക്ക് സഹായകമാണ് ഇത്. ദഹനവ്യവസ്ഥകളില്‍ ഉണ്ടാവുന്ന ഗ്യാസ് നിര്‍മാണത്തെ ഇത് കുറക്കും. ഇത് വഴി ദഹനം എളുപ്പമായിത്തീരുന്നു. ഉഴച്ചില്‍ ചികില്‍സക്കും ഇത് ഉപയോഗിച്ചുവരുന്നു. ആര്‍ത്തവകാലത്തുണ്ടാവുന്ന സന്ധവേദനകള്‍ക്കും പരിഹാരമാണ് ക്ലാരി സെയ്ജ് ഓയില്‍.

വാനില ഓയില്‍ മറ്റൊരു മികച്ച ആന്‍റി ഓക്സിഡന്‍റാണ് വാനില ഓയില്‍. ക്യാന്‍സര്‍ ചികിത്സക്കും മാനസിക പ്രശ്നങ്ങളായ ആകാംക്ഷ, ഉറക്കമില്ലായ്മ എന്നിവക്കും വാനില ഓയില്‍ ഉത്തമമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫ്ലേവര്‍ കൂടിയാണിത്. മധുരിതവും രുചികരവും ആരോഗ്യപ്രദവുമാണിത്.

റോസ് ഓയില്‍ മികച്ചൊരു കാമോദ്ദീപന വസ്തു എന്നതിനു പുറമെ മനുഷ്യശരീരത്തിന് നിരവധി പ്രയോജനപ്രദമായ ഗുണങ്ങള്‍ തരുന്നതാണ് റോസ് ഓയില്‍. നിരവധി അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കും ഇത്. ആകാംക്ഷ, മാനസികസമ്മര്‍ദ്ധം, ഭയംഎന്നിവയെ അകറ്റുന്നതിന് പുറമേ ശരീരത്തിനും മനസ്സിനും ഉന്മേഷവും പകര്‍ന്നു നല്‍കാനുതകുന്നതാണ് റോസ് ഓയില്‍.

ഗ്രാമ്പൂ ഓയില്‍ പ്രകൃതിയിലെ അദ്ഭുതമാണ് ഗ്രാമ്പൂ. നല്ലൊരു വേദനസംഹാരിയും അണുനാശിനിയുമായ ഗ്രാമ്പൂ ഓയില്‍ പ്രധാനമായും ദന്തരോഗങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. പല്ല് വേദനക്കും പല്ല് കേടാകുന്നതിനും പരിഹാരമായി വീടുകളില്‍ ഉപയോഗിക്കാവുന്നതാണ് ഗ്രാമ്പൂ. അയണ്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമായ ഗ്രാമ്പൂ ഓയില്‍ ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥയെ സ്വാധീനിക്കുന്നു.
പുതിന എണ്ണ (പെപ്പര്‍ മിന്‍റ്) ദഹനം സുഗമമാക്കുന്നതിനുള്ള പെപ്പര്‍മിന്‍റിന്‍റെ കഴിവ് മൂലം പാരമ്പര്യമായി ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തന്ന വസ്തുവാണ് പെപ്പര്‍മിന്‍റ്. ചീര്‍ക്കല്‍, വായുക്ഷോഭം, മറ്റു മലസംബന്ധിയായ പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരമാണിത്. പുതിനക്ക് ആര്‍ത്തവസംബന്ധമായ വേദനകളും തലവേദനയും സംഹരിക്കാനുള്ള കഴിവുണ്ട്. വേദനയുള്ള ഭാഗത്ത് ഇത് നേരിട്ട് ഉപയോഗിക്കാനും കഴിയും.

ലാവെന്‍ഡര്‍ ഓയില്‍ ഇതിന്‍റെ രോഗസംഹാരകഴിവുമൂലം പണ്ടുമുതലേ വ്യാപകമായി ഉപയോഗിക്കുന്ന എണ്ണയാണിത് .ഉഴച്ചില്‍ ചികിത്സക്ക് പതിവായി ഉപയോഗിക്കുന്ന വസ്തുവാണിത്. ചെറിയ പൊള്ളലുകള്‍ക്കും ഷഡ്പദങ്ങളില്‍ നിന്നുള്ള കടിയേറ്റാലും ചികിത്സക്കായി ഉപയോഗിക്കാവുന്നതാണ്. അണുബാധ തടയുന്നതിനും വേദനസംഹാരിയുമായുള്ള ഇതിന്‍റെ കഴിവാണ് അതിന് സഹായിക്കുന്നത്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

എല്ലുകളുടെ ആരോഗ്യത്തിനു കഴിക്കേണ്ട ഭക്ഷണങ്ങള്‍