സിസേറിയന് ശേഷം തടി കുറയ്ക്കാന്‍

പ്രസവശേഷം പലരും വളരെയധികം തടി വര്‍ദ്ധിക്കുന്നവരാണ്. അതിപ്പോള്‍ സാധാരണ പ്രസവമാണെങ്കിലും സിസേറിയന്‍ ആണെങ്കിലും പലരിലും തടി വര്‍ദ്ധിക്കുന്നത് പല തരത്തിലാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. പ്രസവശേഷം അല്ലറ ചില്ലറ വ്യായാമങ്ങളും ഭക്ഷണ നിയന്ത്രണവും വരുത്തി തടി കുറക്കുന്നവര്‍ ചില്ലറയല്ല.

എന്നാല്‍ സിസേറിയന്‍ ശേഷം തടി വര്‍ദ്ധിച്ചാല്‍ അത് ആരോഗ്യത്തിന് അല്‍പം പ്രാധാന്യം നല്‍കി മാത്രമേ കുറക്കാന്‍ ശ്രമിക്കാവൂ. അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ സിസേറിയന് ശേഷം തടി കുറക്കാന്‍ അമ്മമാര്‍ ചെയ്യേണ്ട ചില സാധാരണ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

സിസേറിയന് ശേഷവും കുട്ടികള്‍ക്ക് നല്ലതു പോലെ മുലപ്പാല്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും കലോറി കത്തിച്ചു കളയുകയും ചെയ്യുന്നു. ഇതിലൂടെ തടി കുറയ്ക്കാന്‍ കഴിയുന്നു. ചുരുങ്ങിയത് ആറ് മാസമെങ്കിലും തുടര്‍ച്ചയായി മുലയൂട്ടാന്‍ ശ്രദ്ധിക്കണം. ഇത് സിസേറിയന് ശേഷമുള്ള തടി കുറക്കാന്‍ സഹായിക്കുന്നു.

ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. സിസേറിയന് ശേഷം വെള്ളം കുടിക്കുന്നത് തടിയുടെ കാര്യത്തില്‍ വളരെ ഫലപ്രദമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

ശരിയായ ഭക്ഷണം കഴിക്കേണ്ടതും തടി കുറയാന്‍ തന്നെ സഹായിക്കുന്ന ഒന്നാണ്. കാരണം കൃത്യമായ അളവില്‍ പ്രോട്ടീനും മറ്റും ലഭിച്ചാല്‍ തന്നെ ആരോഗ്യം ശരിയാവും. അതോടൊപ്പം തന്നെ ആരോഗ്യകരമായ പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും എല്ലാം ആവശ്യത്തിന് കഴിക്കണം.

സിസേറിയന് ശേഷം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ അത് ഡോക്ടറോട് ചോദിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് തടി കുറക്കാന്‍ സഹായിക്കുന്നു.
സിസേറിയന് ശേഷം നീന്തുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കണം. കാരണം നീന്തുന്നത് തടി കുറക്കുമെങ്കിലും സ്റ്റിച്ച് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഈ വ്യായാമം ചെയ്യാന്‍ പാടുകയുള്ളൂ.
ചില സ്ത്രീകള്‍ക്ക് പ്രസവശേഷം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. സിസേറിയന് ശേഷം ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദ്ദവും തടി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

എല്ലുകളുടെ ആരോഗ്യത്തിനു കഴിക്കേണ്ട ഭക്ഷണങ്ങള്‍