അള്‍സര്‍ കാരണങ്ങളും പരിഹാരവും

അൾസർ എന്ന രോഗം ഉണ്ടാവുന്നതിന് നിരവധി കാരണങ്ങൾ നമുക്ക് ചൂണ്ടികാണിക്കാൻ പറ്റും. ആമാശയത്തിലെ ശ്ലേഷ്മപടലം,അമ്ലരസം എന്നിങ്ങനെയുള്ള ദഹനരസങ്ങൾ ഉള്ളതുകൊണ്ടാണ് നമ്മളുടെ ഭക്ഷണം ദഹിപ്പിക്കുന്നത്. ആമാശയ രസശ്രവണത്തെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി എന്നീ ഗ്രന്ഥികൾ ആണ്. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ശരിയായ തോതിൽ ദഹനരസങ്ങൾ ശ്രവിക്കുന്നതിനു പകരം ക്രമംവിട്ട് ശ്രവണം നടക്കുകയാണെങ്കിൽ നമ്മുടെ രസങ്ങൾ ആമാശയത്തിലെ ശ്ലേഷ്മ പടലത്തിൽ തങ്ങിനിന്ന് നേരിയ മുറിവുകളായും പിന്നീട് വ്രണങ്ങളായും രൂപാന്തരപ്പെടുന്നു . നമ്മുടെ ആമാശയത്തിൽ ഉണ്ടാവുന്ന അമ്ലാധിക്യം അതായത് അമിതമായിട്ടുള്ള ഹൈപ്പർ അസിഡിറ്റി നമ്മുടെ ആമാശയത്തിലെ ഒരു രോഗവുമായി അടുത്ത ബന്ധം ഉണ്ട് . അമിതാഹാരം ദഹനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട് . മനുഷ്യ ശരീരത്തിൽ ഈ അൾസർ എന്ന രോഗത്തിന്റെ പ്രധാന കാരണം ഇത്തരത്തിൽ ഉള്ള ദഹനരസങ്ങളുടെ പക്രിയകൾ മാറിമറിഞ്ഞു നടക്കുന്നതുകൊണ്ട് ഉണ്ടാവുന്നതാണ്.
വയറുസംബന്ധമായിട്ടുള്ള പ്രശ്നങ്ങൾക്ക് തലവേദന , ഗ്യാസിന്റെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, ശോധനക്കുറവ് തുടങ്ങിയ വിവിധ വിഷയങ്ങളുമായിട്ട് ബന്ധമുണ്ട് വയറുസംബന്ധമായ പ്രശ്നങ്ങൾക്ക് .ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് വാട്ടർ തെറാപ്പി അഥവാ ജലചികിത്സ.

അൾസർ വരാനുള്ള കാരണങ്ങൾ
പുകവലി
മദ്യപാനം
ചായ,കാപ്പി എന്നിവയുടെ അമിത ഉപയോഗം
മാനസിക പിരിമുറുക്കം
ആധുനിക മരുന്നുകളുടെ (ആൻറിബയോട്ടിക്കുകൾ, സ്റ്റീറോയ്ടുകൾ) അമിതമായ ഉപയോഗം
?ശ്വാസകോശരോഗങ്ങൾ , കരൾ രോഗങ്ങൾ, തൈറോയ്ഡ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്ക് അൾസറിനുള്ള സാദ്ധ്യത കൂടുതൽ ആണ്.
ലക്ഷണങ്ങൾ
ഭക്ഷണം കഴിച്ച് കുറേ സമയത്തിനു ശേഷം വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക, പിത്തവെള്ളം ഛർദ്ദിക്കുക, വായിൽ പുളി രസം തികട്ടി വരുക അങ്ങനെ ഛർദ്ദിൽ പോലെ തോന്നുക അതിൽ രക്തമയം കാണുക ഇവയൊക്കെ അൾസറിന്റെ ലക്ഷണങ്ങൾ ആണ് .
രാവിലെ അസിഡിറ്റി ഉണ്ടാവുന്നത് ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിെൻറ ഒരു സ്വഭാവം കൊണ്ടാവാം. അച്ചാറുകളും അതുപോലുള്ള പുളിരസമുള്ള ഭക്ഷണങ്ങൾ രാത്രി കഴിക്കുമ്പോൾ നമ്മുടെ വയറിൽ വെച്ച് അതിന്റെ ദഹന പ്രക്രിയകൾ നടക്കുമ്പോൾ അമിതമായ അസിഡിറ്റി ഉൽപാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു .

അൾസറിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ
വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക
ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കുക
അമിതമായി എരിവ് ,പുളി ,തീഷ്ണരുചികൾ ഉള്ള ഭക്ഷ്യ വസ്തുക്കൾ എന്നിവ ഒഴിവാക്കുക.
ടെൻഷൻ ഒഴിവാക്കുക.
മദ്യപാനം , പുകവലി എന്നിങ്ങനെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക .
വേദനസംഹാരികൾ ഒഴിവാക്കുക.
വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കുക .
ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിയ്ക്കാതിരിക്കുന്നതും ക്യത്യസമയത്ത് ഭക്ഷണം ശരീരത്തിൽ കഴിയ്ക്കാതിരിക്കുന്നതും അസിഡിറ്റി വർദ്ധിപ്പിക്കുകയും അത് അൾസറിനു ഒരു പ്രധാന കാരണമാവുകയും ചെയ്യുന്നു.

മൂലക്കുരു അല്ലെങ്കിൽ അർശ്ശസ്സ് എന്ന രോഗവുമായി ബന്ധപ്പെട്ടത് തന്നെ ആണ് അൾസർ . മൂലക്കുരു ഉള്ള ആളുകൾക്ക് ശോധന കുറവായിരിക്കും അത് ഉദരസംബന്ധമായ രോഗത്തെ ബാധിക്കുന്നതാണ് .അത്തരത്തിൽ ശോധന കുറയുന്ന സമയത്ത് കൂടുതൽ അസിഡിറ്റി ഉണ്ടാവുകയും അത് അൾസറിന് കാരണമാവുകയും ചെയ്യുന്നു.
വയറിൽ സുഗമമായ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ സുഗമമായ ശോധനയും ഉണ്ടാവും.വയറിന്റെ പ്രവർത്തനം താളം തെറ്റുമ്പോൾ ആണ് ശോധന ഇല്ലായ്മ ഉണ്ടാവുകയും വിവിധ രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ട് ശോധന ഇല്ലായ്മ അൾസറിനു കാരണം ആണ്.

അൾസറിനു വീട്ടിൽ ചെയ്യാവുന്ന ചികിത്സാരീതികൾ
കൂവളത്തിെൻറ ഇലയുടെ നീരിൽ തേൻ ചേർത്ത് ഒരു ഒൗൺസ് വീതം 21 ദിവസം തുടർച്ചയായി വെറുംവയറ്റിൽ കഴിക്കുക .
പൂവാംകുറുന്നിലയുടെ ഇല എടുത്ത് അരച്ച് തേൻ ചേർത്ത് ഒരു നെല്ലിക്കാവലുപ്പത്തിൽ രാവിലെ കഴിക്കുക .തേൻ ഇല്ലാതെയും കഴിക്കാം.
വരട്ടുമഞ്ഞൾ അരച്ച് തേൻ ചേർത്ത് ഒരു നെല്ലിക്കാവലുപ്പത്തിൽ എടുത്ത് ഒരു മാസം സഥിരമായിട്ട് കഴിക്കുക
മണിത്തക്കാളി അരച്ച് തൈരിൽ കലക്കി അൽപ്പം ഉലുവാപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് രാവിലെ കഴിക്കുക
പ്രഭാതത്തിൽ കട്ടിയുള്ള ഭക്ഷണം ഒഴിവാക്കി റാഗിപ്പൊടിയോ കൂവ്വപ്പൊടിയോ കഴിക്കുക .
പാടത്താളിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നതും നല്ലതാണ്
ത്രിഫല ചൂർണ്ണം മോരിൽ കലക്കി കുടിക്കുന്നതും നല്ലതാണ് .
കറ്റാർവാഴയുടെ ഉള്ളിലുള്ള പൾപ് കഴിക്കുന്നതും നല്ലതാണ് .
ആരിവേപ്പില അരച്ച് മോരിൽ കലക്കി കുടിക്കുന്നത് നല്ലതാണ് .

ഗൾഫ് മലയാളികൾക്ക്
അൾസർ ഉള്ള ഗൾഫ് മലയാളികൾ നാട്ടിൽ വരുമ്പോൾ നാട്ടിൽ നിന്നും കുടകൻ എന്നു പറയുന്ന മുത്തിളിെൻറ ഇലയും അത്രയും തന്നെ മഞ്ഞളും എടുത്ത് തേനിൽ അരച്ച് നിഴലിൽ ഉണക്കി അത് കൊണ്ടുപോയി ഗൾഫിൽ ഉപയോഗിക്കാവുന്നതാണ് . വെറുംവയറ്റിൽ കഴിക്കുക . അതുപോലെ മഞ്ഞൾപ്പൊടി തേനിൽ ചാലിച്ച് നിഴലിൽ ഉണക്കി ഉപയോഗിക്കുന്നതും നല്ലതാണ് .

അൾസർ ശരീരത്തിൽ കൂടുതൽ ആയിക്കഴിഞ്ഞ് അതിെൻറ തീവ്രമായ ഘട്ടം കഴിഞ്ഞ് പിന്നെയും അതിനെ പരിചരിക്കാതിരിക്കുമ്പോൾ മാത്രമേ അതിന് ക്യാൻസറിന്റെ സ്വഭാവം പറയാൻ പറ്റൂ.കാരണം അത് അവിടെ നിന്ന് അഴുകി വ്രണമായി അവിടുത്തെ സെല്ലുകൾ നശിക്കപ്പെടുന്നതു കൊണ്ടാണ് കാൻസർ രോഗത്തിലേക്ക് വഴിമാറി പോവുന്നത്. അതുകൊണ്ട് തുടക്കത്തിൽ തന്നെ ഭക്ഷണ രീതീകളേയും ദിനചര്യകളേയും പരിപാലിക്കപ്പെട്ടുകൊണ്ടുള്ള നല്ലൊരു ആരോഗ്യത്തെ ആണ് നാം വാർത്തെടുക്കേണ്ടത്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

പിത്താശായ കല്ലുകള്‍ ലക്ഷണങ്ങളും പരിഹാരവും