ഗര്‍ഭസമയത്ത് കുഞ്ഞിന്‍റെ ബുദ്ധിശക്തി വര്‍ദ്ധിക്കാന്‍ ചെയ്യേണ്ടത്

സ്മാര്‍ട്ടായ കുഞ്ഞിനെയായിരിക്കും എല്ലാ അച്ഛനമ്മമാര്‍ക്കും ആഗ്രഹം. ഗര്‍ഭാവസ്ഥയില്‍ വെച്ച് തന്നെ കുഞ്ഞിന്റെ ആരോഗ്യം എല്ലാ അച്ഛനമ്മമാരുടേയും ഉത്തരവാദിത്വമാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യം പ്രതിസന്ധിയിലാവാറുണ്ട്.

എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും സ്മാര്‍ട്‌നസ്സിനും വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. വ്യായാമവും കൃത്യമായ ഡയറ്റും ഭക്ഷണവും എല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ സ്മാര്‍ട്ടാവാന്‍ സഹായിക്കുന്നു.

ഭക്ഷണത്തില്‍ കൂടുതല്‍ അയോഡിന്‍ ഉള്‍പ്പെടുത്തണം. ഗര്‍ഭത്തിന്റെ ആദ്യത്തെ പന്ത്രണ്ട് ആഴ്ചയില്‍ അയോഡിന്‍ കുറവാണെങ്കില്‍ ഇത് കുഞ്ഞിന്റെ ഐക്യു ലെവലിനെ കാര്യമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് അയോഡിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

വിറ്റാമിന്‍ ഡിയുടെ കുഞ്ഞിന്റെ ബുദ്ധിശക്തിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. കുഞ്ഞിന്റെ എല്ലിന്റെ വളര്‍ച്ചക്കും വിറ്റാമിന്‍ ഡി ഉത്തമമാണ്. വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ് കഴിക്കുന്നത് നല്ലതാണ്. കുഞ്ഞിന്റെ ബുദ്ധിശക്തിയും ഇതിന്റെ പരിധിയില്‍ വരുന്നത് തന്നെയാണ്.

മദ്യപാനം സ്ത്രീകള്‍ക്കും ഇന്നത്തെ കാലത്ത് സാധാരണമായിട്ടുള്ള ഒരു കാര്യമാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യം വളരെ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തെ മദ്യപാനം കുഞ്ഞിന്റെ സ്മാര്‍ട്‌നസ്സിനേയും ആരോഗ്യത്തെയും പ്രതിസന്ധിയിലാക്കുന്നു.

കോംപോ സപ്ലിമെന്റ്‌സ് ആയ വിറ്റാമിന്‍ വി, ഫോളിക് ആസിഡ് എന്നിവ കഴിക്കുന്നതും കുഞ്ഞിന്റെ സ്മാര്‍ട്‌നസ്സും ബുദ്ധിയും വര്‍ദ്ധിപ്പിക്കുന്നു. കുഞ്ഞിന്റെ തലച്ചോറിലെ കോശങ്ങള്‍ക്ക് വികാസം നല്‍കാന്‍ ഇത്തരത്തിലുള്ള കോംപോ സപ്ലിമെന്റ്‌സ് സഹായിക്കുന്നു.

കൃത്യമായ വ്യായാമമാണ് മറ്റൊന്ന്. ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിനെ ലഭിക്കാന്‍ കൃത്യമായ വ്യായാമമാണ് ആവശ്യമുള്ളത്. മാത്രമല്ല വ്യായാമം ചെയ്യുന്നത് പ്രസവം എളുപ്പമാക്കുകയും ചെയ്യുന്നു. ദിവസവും കൃത്യമായ വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും കുഞ്ഞിന്റെ ആരോഗ്യത്തെയും സഹായിക്കുന്നു.

കൃത്യമായ ആരോഗ്യകരമായ ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തെയും സഹായിക്കുന്നത്. പച്ചക്കറികളും പഴങ്ങളും മറ്റും ഭക്ഷണത്തില്‍ കൃത്യമായി കഴിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യത്തിനും ഗര്‍ഭാവസ്ഥയില്‍ തന്നെയുള്ള ബുദ്ധിവളര്‍ച്ചക്കും അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

ഉദരത്തിലെ കുഞ്ഞു ഉന്മേഷവാന്‍ ആയിരിക്കാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഒന്ന് ശ്രദ്ധിക്കാം ..ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞങ്ങളെ ലഭിക്കും

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഔഷധഗുണമുള്ള എണ്ണകള്‍