മുഖക്കുരുവും സണ്‍ ടാനും മാറ്റാം

ചര്‍മം വേണ്ട വിധത്തില്‍ സംരക്ഷിയ്ക്കാത്തതും എണ്ണമയമുള്ള ചര്‍മവും ഹോര്‍മോണ്‍ പ്രശ്‌നങ്ങളുമെല്ലാം മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖക്കുരുവിന് സ്വാഭാവിക പരിഹാരങ്ങള്‍ പരീക്ഷിയ്ക്കുകയാണ് കൂടുതല്‍ നല്ലത്. ഇതിലൊന്നാണ് എള്ളെണ്ണ.

മുഖം നല്ലപോലെ കഴുകി വൃത്തിയാക്കി തുടച്ച ശേഷം എള്ളെണ്ണയില്‍ പഞ്ഞി മുക്കി മുഖക്കുരുവിനു മുകളില്‍ അലര്‍ത്താം. ഇത് 20 മിനിറ്റു കഴിഞ്ഞ ശേഷം വീര്യം കുറഞ്ഞ സോപ്പു കൊണ്ടു കഴുകാം.
എണ്ണ മുഖക്കുരുവിനു മുകളില്‍ പുരട്ടിയ ശേഷം ആവി കൊള്ളുന്നതും നല്ലതാണ്. ഇത് മുഖത്തെ അഴുക്കു നീക്കി മുഖക്കുരു ചര്‍മം ആഗിരണം ചെയ്ത് മുഖം വൃത്തിയാകാന്‍ സഹായിക്കും.

എള്ളെണ്ണയിലെ വൈറ്റമിന്‍ എ, ഇ, പോളിസാച്വറേറ്റഡ് കൊഴുപ്പ് എന്നിവ ചര്‍മത്തിനു ഗുണം ചെയ്യും. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് നല്ലതാണ്.
എള്ളെണ്ണ ഭക്ഷണത്തിലുപയോഗിയ്ക്കുന്നതും നല്ലതാണ്.
എണ്ണമയമുള്ള ചര്‍മമെങ്കില്‍ കുറഞ്ഞ അളവില്‍ മാത്രം എള്ളെണ്ണ ഉപയോഗിയ്ക്കുക. ഇതിനു ശേഷം നീക്കം ചെയ്യുകയും വേണം.
മുഖത്ത് എള്ളെണ്ണ കൊണ്ടു മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്.

വെയിലേറ്റാല്‍ പലര്‍ക്കുമുണ്ടാകുന്ന ചര്‍മപ്രശ്‌നമാണ് സണ്‍ടാന്‍. സണ്‍ടാന്‍ മാറാന്‍ സാധാരണ ആളുകള്‍ ഉപയോഗിയ്ക്കാറ് ക്രീമുകളാണ്. എന്നാല്‍ പ്രകൃതിദത്ത വഴികളുപയോഗിച്ചും സണ്‍ടാന്‍ മാറാന്‍ മിശ്രിതമുണ്ടാക്കാം.
സണ്‍ടാന്‍ അഥവാ സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് നിമിഷം കൊണ്ടു മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു മിശ്രിതത്തെക്കുറിച്ചറിയൂ,
കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര് എന്നിവയാണ് ഇതിനു വേണ്ടത്.

ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 1 ടീസ്പൂണ്‍ തേന്‍ എന്നീ അളവിലാണ് ചേരുവകളെടുക്കേണ്ടത്.
ഇവയെല്ലാം കൂടിക്കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. കട്ടയില്ലാതെ വേണം മിശ്രിതമാക്കാന്‍.
ഇത് കരുവാളിച്ച ഭാഗത്തു നല്ലപോലെ പുരട്ടിപ്പിടിപ്പിയ്ക്കുക.
അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം.

കഴുകിയ ശേഷം മോയിസ്ചറൈന്‍ പുരട്ടാം. മുഖത്തും കയ്യിലും മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗം കരുവാളിച്ചാലും ഈ വഴി പരീക്ഷിയ്ക്കാം.
നിമിഷനേരത്തിനുള്ളില്‍ കരുവാളിപ്പു മാറി ചര്‍മത്തിന് നിറം ലഭിയ്ക്കും.
യാതൊരു വിധ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഇവയൊക്കെ സൗന്ദര്യ സംരക്ഷണത്തിനായി ചെയ്തു നോക്കുക. ഫലം കിട്ടുന്നതാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കറുവപട്ടയും തേനും ചേര്‍ന്നാല്‍ ഉണ്ടാകുന്ന അത്ഭുതഗുണങ്ങള്‍