വ്യായാമം ചെയ്യാതെ തടി കുറയ്ക്കാം !

നമ്മളിലേറെപ്പേരും വ്യായാമങ്ങളൊന്നും ചെയ്യാതെ ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍ അന്വേഷിക്കുന്നവരാണ്. ഇത് നമ്മള്‍ അലസരായത് കൊണ്ടല്ല, സമയമില്ലാത്തത് കൊണ്ടായിരിക്കും.
വ്യായാമം ഇല്ലാതെ എങ്ങനെ ശരീരത്തിലെ കൊഴുപ്പ് നീക്കം കുറയ്ക്കാനാവും?. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വഴി ഇത് സാധ്യമാകും

എന്നാല്‍ ആരോഗ്യവിദഗ്ദര്‍ ശുപാര്‍ശ ചെയ്യുന്നത് ശാരീരികമായി സജീവമായ ജീവിതശൈലിയാണ്. വ്യായാമം ഇല്ലാതെ എങ്ങനെ കൊഴുപ്പ് കുറയ്ക്കും എന്ന് ആലോചിച്ചിരിക്കുന്നതിനേക്കാള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം. അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ ഫൈബര്‍ സമ്പുഷ്ടമായ ആഹാരം കഴിക്കുക. കലോറി കുറഞ്ഞവയും, ഫൈബര്‍ ധാരാളമായി അടങ്ങിയതുമാണ് പഴങ്ങളും പച്ചക്കറികളും. ഇവ കൂടുതല്‍ കഴിക്കുക.

നിങ്ങള്‍ക്ക് കലോറി അധികമായി ലഭിക്കുന്നത് പ്രധാനമായും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവിനെ ആശ്രയിച്ചാണ്. അതില്‍ ശ്രദ്ധ നല്കുക. ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുക. എന്നാല്‍ പട്ടിണി കിടക്കരുത്.

സോഫയില്‍ കിടന്നും ശ്രദ്ധയില്ലാതെയും ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കുക. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം. ഇങ്ങനെ ചെയ്യുന്നത് അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇടയാക്കും.

ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ വയര്‍ പൂര്‍ണ്ണമായും നിറയുന്നതിന് മുമ്പ് അവസാനിപ്പിക്കണം. വയറ്റില്‍ അല്പം സ്ഥലം ഒഴിവാക്കിയിടുക. ഇത് ആരോഗ്യകരമായ ഒരു കാര്യമാണ്. പക്ഷേ നിങ്ങള്‍ക്ക് ഭക്ഷണശേഷവും വിശപ്പ് അനുഭവപ്പെടരുത്.

സസ്യാഹാരങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ ഉപകാരപ്പെടും.

അത്താഴത്തിന് ശേഷം വീണ്ടും ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ശരീരഭാരം കുറയ്ക്കല്‍ പദ്ധതികളെയെല്ലാം തകര്‍ക്കുന്നതാണ് ഇത്.

സോഫ്റ്റ് ഡ്രിങ്കുകള്‍, മധുരപലഹാരങ്ങള്‍, പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതില്‍ ഏറെ ഉപകാരപ്പെടും.

അവസാനമായി നിങ്ങളുടെ ആരോഗ്യത്തെയും ശരീരഭാരം കുറയ്ക്കല്‍ ലക്ഷ്യങ്ങളും പരിഗണിച്ച് മദ്യം ഉപയോഗിക്കുന്നത് ഒഴിവാക്കുക.

രാവിലെ വെറുംവയറ്റില്‍ കറിവേപ്പിലിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇതൊരു ശീലമാക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു മരുന്നും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

തിരിച്ചറിയാം ബ്രെയിന്‍ ട്യൂമറിനെ