ചക്കയുടെ ഗുണങ്ങള്‍ ചെറുതല്ല

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പഴുത്ത ചക്ക, ചക്കപ്പുഴുക്ക്, വറുത്ത ചക്ക, ചക്ക ഉപ്പേരി എന്നിങ്ങനെ ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ ധാരാളം. പോരാത്തതിന് ഇടിയന്‍ ചക്ക കൊണ്ട് കറിയും ഉപ്പേരിയും. ഇങ്ങനെയൊക്കെയാണെങ്കിലും ചക്ക ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നു ചോദിച്ചാല്‍ പലരും കണ്ണു മിഴിക്കും.

ചക്കയില്‍ വൈറ്റമിന്‍ എ, സി, തയാമിന്‍, പൊട്ടാസ്യം, കാല്‍സ്യം, റൈബോഫ്‌ളേവിന്‍, അയേണ്‍, നിയാസിന്‍, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുള്ള ചക്ക ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്ക്് വളരെ നല്ലതാണ്.

ചക്കയിലെ പൊട്ടാസ്യം ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും സഹായിക്കും.
ആസ്തമ രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് ചക്ക. ഇതു മാത്രമല്ലാ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് നല്ലതാണ്. ഹോര്‍മോണ്‍ ഉല്‍പാദനം ശരിയായ രീതിയില്‍ നടക്കുന്നതിന് ചക്ക സഹായിക്കും.

ഇതില്‍ ധാരാളം മഗ്നീഷ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക കൊടുക്കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കും. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണിത്.
ഇതിലെ വൈറ്റമിന്‍ എ കണ്ണുകള്‍ക്ക് നല്ലതാണ്. നിശാന്ധത (നൈറ്റ് ബ്ലൈന്‍ഡ്‌നസ്) പോലുള്ള രോഗങ്ങള്‍ക്ക് ഒരു പരിഹാരം കൂടിയാണിത്.

ചക്കയ്ക്ക് മധുരം നല്‍കുന്നത് സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തില്‍ വിഘടിച്ച് ശരീരത്തിന് ഊര്‍ജം നല്‍കും.
ഇവ ചര്‍മത്തിന് മൃദുത്വം നല്‍കാനും നല്ലതാണ്. പ്രായക്കുറവ് തോന്നിക്കുന്നതിനും സഹായിക്കും. ഇവയിലെ വൈറ്റമിന്‍ എ ആണ് ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നത്.

നാരുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് മലബന്ധം തടയാനും ചക്ക സഹായിക്കും.
നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക..അത് കൊണ്ട് തന്നെ ചക്കയ്ക്ക് നമ്മള്‍ വേണ്ടത്ര പ്രാധാന്യം കല്‍പ്പിക്കുന്നില്ല. അതിന്റെ കാരണം ചക്കയുടെ യഥാര്‍ത്ഥ ഗുണങ്ങളെക്കുറിച്ച് അറിവില്ലാത്തത്‌ തന്നെയാണ്.ഇനിയെങ്കിലും നമ്മുടെ തൊടികളില്‍ ഉണ്ടാകുന്ന ചക്ക നമുക്ക് പ്രയോജനപ്പെടുത്താം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

അള്‍സര്‍ കാരണങ്ങളും പരിഹാരവും