പോഷക ഗുണമുള്ള സൂപ്പര്‍ ഫ്രൂട്‌സ്

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് ഏറ്റവും നല്ലതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഒരുമിച്ചു നല്‍കുന്ന ഭക്ഷണമാണ് ഇത്.

പഴവര്‍ഗങ്ങളോടുള്ള ഇഷ്ടത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകും. ചിലര്‍ക്ക് ചില തരം പഴങ്ങള്‍ മാത്രമെ ഇഷ്ടമുണ്ടാവുകയുള്ളൂ. ഇഷ്ടമില്ലാത്തവ ഒഴിവാക്കി ഇവ മാത്രമായിരിക്കും കഴിയ്ക്കുകയും ചെയ്യുക.
ശരിയായ ഫലം ലഭിക്കണമെങ്കില്‍ എല്ലാതരം പഴവര്‍ഗങ്ങളും കഴിയ്ക്കണമെന്നാണ് പറയുക. ഇവയില്‍ തന്നെ സൂപ്പര്‍ ഫ്രൂട്‌സിന് ഗുണവും കൂടും.

സൂപ്പര്‍ ഫ്രൂട്‌സ് എന്ന പദം മാര്‍ക്കറ്റിംഗ് വിദഗ്ധരാണ് ഉപയോഗിക്കുന്നത്. സാധാരണ പഴവര്‍ഗങ്ങളായ പഴം, ഓറഞ്ച് എന്നിവയൊന്നും ഈ ഗണത്തില്‍ പെടുന്നുമില്ല. ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള തരം പഴവര്‍ഗങ്ങളുമാണ് ഇത്. ഫുഡ് ആന്റ് ബിവറേജ് കോര്‍പറേഷനാണ് സാധാരണയായി സൂപ്പര്‍ ഫ്രൂട്‌സ് എന്ന പദം ഉപയോഗിക്കാറുള്ളത്. ഇവയില്‍ പോഷകഗുണവും ആന്റിഓക്‌സിഡന്റ് ഗുണവും കൂടുതലാണ്.

ബ്ലൂബെറി, ക്രാന്‍ബെറി, ചുവന്ന മുന്തിരി, മാംഗോസ്റ്റീന്‍, അക്കായ് തുടങ്ങിയവയാണ് സൂപ്പര്‍ ഫ്രൂട്‌സ് എന്ന ഗണത്തില്‍ പെടുത്താറ്. ഇവ മിക്കവാറും മറുനാടനാണ്. ജ്യൂസുകളുണ്ടാക്കാും ഡയറ്റ് സപ്ലിമെന്റകളായും സാധാരണ സൂപ്പര്‍ ഫുഡുകളാണ് ഉപയോഗിക്കാറ്.

മാര്‍ക്കറ്റിംഗ് തന്ത്രമാണ് പ്രധാനമായും സൂപ്പര്‍ ഫുഡ്‌സ് എന്ന പദത്തിന് പുറകിലെങ്കിലും ഇവയുടെ പോഷകഗുണം തള്ളിക്കളയാനാവില്ല.

ദിവസവും 30 മില്ലി ലിറ്റർ ബ്ലൂബെറി ജ്യൂസ് കഴിക്കുന്നത് പ്രായമായവരിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനം തെളിയിച്ചു. 65 മുതൽ 77 വയസുവരെ പ്രായമായവരിൽ ബൗദ്ധിക പ്രവർത്തനം മെച്ചപ്പെട്ടതായും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായും പഠനങ്ങൾ പറയുന്നു. ബ്രിട്ടനിലെ എക്സീറ്റർ സർവകലാശാല ഗവേഷകയായ ജോ അന്ന ബൗടലിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

30 മില്ലി ലിറ്റർ ജ്യൂസ് ദിവസവും 12 ആഴ്ച പതിവായി ബ്ലൂബെറി ജ്യൂസ് കുടിച്ചപ്പോൾ തന്നെ ഓര്‍മശക്തി മെച്ചപ്പെട്ടതായും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായും കണ്ടു. ഈ പഠനം അപ്ലെഡ് ഫിസിയോളജി, ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുന്തിരിയിലെ ക്യുവര്‍ സെറ്റിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ഘടകത്തിന് അര്‍ബുദത്തെയും പ്രതിരോധിക്കാന്‍ സാധിക്കും. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യും. കൂടാതെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. സ്‌ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കും.

വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി,തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങള്‍ ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും. മുന്തിരി നാരുകളാല്‍ സമ്പുഷ്ടമാണ്.ഇതും മലബന്ധനിയന്ത്രണത്തിന് ഏറെ സഹായകമാണ്.
മുന്തിരിയിലെ ക്യുവര്‍ സെറ്റിന് തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയാന്‍ കഴിവുണ്ട്. മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും.ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍