പൊള്ളല്‍ ഏറ്റാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

പൊള്ളല്‍ ഉണ്ടായാല്‍
ശരീരം, തീജ്വാലയെയോ, ചൂടുള്ള വസ്തുക്കളെയോ ശക്തമായ രാസപദാര്‍ത്ഥങ്ങളെയോ, സ്‌പര്‍ശിക്കുകയോ സമീപിക്കയോ ചെയ്യുമ്പോളാണ്‌ പൊള്ളല്‍ ഉണ്ടാവുന്നത്‌ അത്തരം ചില സന്ദര്‍ഭങ്ങള്‍ ഇവയാണ്‌.
അടുക്കളയിലെ പാത്രങ്ങള്‍, ഓവനുകള്‍, കൈപ്പിടികള്‍വൈദ്യുത ഉപകരണങ്ങള്‍, ഇസ്തിരിപ്പെട്ടചൂള, വാതകം, വൈദ്യുതി എന്നിവയില്‍ നിന്നുള്ള തീപിടിത്തംവസ്ത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ കത്തുകബ്ലീച്ച്‌, ഗാഢകൃമിനാശിനികള്‍തീഷ്ണമയ സൂര്യപ്രകാശവും, വായുവുംകയറുകള്‍ മൂലം അപകടം
വസ്ത്രങ്ങളാല്‍ മൂടപ്പെടാത്ത ഭാഗങ്ങളിലാണ്‌ പൊള്ളല്‍ പ്രധാനമായും ഉണ്ടാവുന്നത്‌, കയ്യുകള്‍, മണിബന്ധം, തല എന്നിവിടങ്ങളില്‍. ആവി, ചൂടുവെള്ളം, എണ്ണ, കൊഴുപ്പ്‌, മറ്റു ചൂടുള്ള ദ്രാവകങ്ങള്‍ എന്നിവയാലും പൊള്ളല്‍ ഉണ്ടാവാം. പൊള്ളല്‍ എങ്ങനെ ഉണ്ടായാലും അത്‌ തൊലിയില്‍ ഉണ്ടാക്കുന്ന ഫലം ഏറെക്കൂറെ ഒന്നുതന്നെ. പൊള്ളല്‍ ലളിതമെങ്കില്‍ തൊലി ചുമന്നു തുടുക്കാം, അല്‍പം കൂടി കഠിനമെങ്കില്‍ നീരുവന്ന് വീര്‍ക്കാം, പൊള്ളല്‍ കൂടുതല്‍ തീഷ്ണമാണെങ്കില്‍ പേശികള്‍ തന്നെ നശിച്ചു പോയി എന്നും വരാം.
വീടുകളിലാണ്‌ പൊള്ളല്‍ കൂടുതലും സംഭവിക്കുന്നത്‌. അതും അടുക്കളകളില്‍. അതുകൊണ്ട്‌ ചികിത്സക്കു പറ്റിയ സ്ഥലവും അതു തന്നെ. നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ അപകടം ഒഴിവാക്കാനാണ്‌, അപകടങ്ങളില്‍ ഭൂരിപക്ഷവും ഒഴിവാക്കാന്‍ കഴിയുന്നവയും ആണ്‌. അപകടം കൂടുതലും സംഭവിക്കുന്നത്‌ വൃദ്ധര്‍ക്കും വികലാംഗര്‍ക്കും കൊച്ചുകുട്ടികള്‍ക്കും പ്രത്യേകിച്ച്‌ ഇഴഞ്ഞു നടക്കുന്ന കുട്ടികള്‍ക്ക്‌ ആണെന്നത്‌ പ്രത്യേകം പരിഗണിക്കണം.

ഒഴിവാക്കേണ്ട ചില പ്രധാന കാര്യങ്ങള്‍
പൊള്ളല്‍ മൂലം ശരീരത്തില്‍ എന്താണു സംഭവിക്കുന്നത്‌ എന്നും അതിന്‌ പ്രതിവിധിയായി, വിദഗ്ദ്ധ ചികിത്സ ലഭിക്കും വരെ എന്താണു ചെയ്യേണ്ടതെന്നും വിശദീകരിക്കുന്നതിന് മുന്‍പ്‌, അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ കണിശമായും എന്തെല്ലാം ചെയ്തുകൂടാ എന്നത്‌ വിശദമാക്കാം.
വെണ്ണ, മാവ്‌, ബേക്കിംഗ്‌ സോഡാ എന്നിവ പുരട്ടരുത്‌എണ്ണ, ഓയിന്‍മെന്‍റ്, ലോഷന്‍ എന്നിവ ചികിത്സക്കായി പുരട്ടരുത്‌ നീരുവന്ന് വീര്‍ത്തിട്ടുണ്ടെങ്കില്‍ അത്‌ പൊട്ടിക്കരുത്‌ അത്യാവശ്യ സന്ദര്‍ഭത്തില്‍ അല്ലാതെ പൊള്ളിയ ഭാഗത്തില്‍ തൊടരുത്‌ ശരീരത്തില്‍ ഒട്ടിപ്പിടിച്ചിട്ടുള്ള തുണിയും മറ്റും ഇളക്കി മാറ്റാന്‍ ശ്രമിക്കരുത്‌
ഇപ്പോള്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്‌ പ്രധാനമായും കൃത്രിമനാരുകള്‍ കൊണ്ടാണ്‌. അവ ചൂടില്‍ ഉരുകുകയും തൊലിയില്‍ ഒട്ടിപ്പിടിക്കയും ചെയ്യും. നിങ്ങള്‍ അവയെ വലിച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ തൊലി ഇളകി ആവശ്യമില്ലാതെ വേദനിക്കും എന്നു മാത്രമല്ല ആ മുറിവായിലൂടെ അണുബാധക്കും കാരണമാവും. കത്തിയ തുണി സ്വയം അണുവിമുക്തം ആകയാല്‍ അത്‌ അതേപടി ഇരിക്കുന്നതാവും ഉത്തമം.

പൊതുവായ ചികിത്സ
ചില പ്രത്യേക തരം പൊള്ളലുകള്‍‌ ഒഴികെ മറ്റു പൊള്ളലുകള്‍‌ക്കെല്ലാം ഒരേ തരത്തിലുള്ള ചികിത്സയാണ്‌ നല്‍കുക. ആദ്യമായി പൊള്ളല്‍ എത്രത്തോളം സംഭവിച്ചിട്ടുണ്ടെന്ന് നോക്കി മനസ്സിലാക്കുക. ചെറിയ പൊള്ളല്‍ ഒഴിച്ചാല്‍ എല്ലാം അപകടകാരികളും, വേദനയും ആഘാതവും ഉണ്ടാക്കുന്നവയാണ്‌. പലപ്പോഴും ഇത്‌ സംഭവിക്കുന്നത്‌ അടിയന്തിര സാഹചര്യങ്ങളില്‍ ആവും. വീട്‌ തീ പിടിച്ചിട്ടോ, വാഹനം അപകടത്തില്‍ പെട്ടിട്ടോ ആവാം പൊള്ളല്‍ ഉണ്ടാവുന്നത്‌. അത്തരം സന്ദര്‍ഭത്തില്‍ നിങ്ങളുടെ ഉത്തരവാദിത്വം ഇരട്ടിക്കുന്നു. അപകടത്തില്‍‌പ്പെട്ട വ്യക്തിക്ക്‌ ആഘാതവും പരിഭ്രമവും ഉണ്ടാവും. അയാളെ സാന്ത്വനിപ്പിക്കയും ധൈര്യം നല്‍കുകയുമാണ്‌ ആദ്യം വേണ്ടത്‌ ഒപ്പം തന്നെ ആദ്യം വേണ്ടത്‌ ആദ്യം എന്ന വിധം ചിട്ടയോടെ എന്നാല്‍ വേഗത്തില്‍ വേണ്ട ചികിത്സാ നടപടികള്‍ നിങ്ങള്‍ സ്വീകരിക്കണം.

ചര്‍മ്മവും പേശികളും പൊള്ളിയാല്‍, അപകടകരമായ വിധം ശരീര ദ്രവം നഷ്ടപ്പെടാന്‍ ഇടയുണ്ട്‌. പൊള്ളിയ പേശികള്‍ താപം ശേഖരിക്കയും അത്‌ അടുത്തുള്ള കൂടുതല്‍ പേശികളെ നശിപ്പിക്കാനും വേദന തുടരാനും കാരണമാവും. അതിനാല്‍ പ്രഥമ ചികിത്സയുടെ ആദ്യ ലക്ഷ്യം പേശികളില്‍ സംഭരിച്ചിരിക്കുന്ന താപം അടിയന്തിരമായി ഒഴിവാക്കുക എന്നതാണ്‌. പ്രഥമ ചികിത്സയിലൂടെ കേടുവന്ന പേശികളിലെ താപം കുറക്കാന്‍ കഴിയണം.

പരിചരണം
അപകടത്തില്‍പ്പെട്ട ഭാഗം തണുത്ത വെള്ളത്തില്‍ മുക്കുക. അത്‌ തൊട്ടിയിലോ, പാത്രത്തിലോ, അതൊന്നും അല്ലെങ്കില്‍ സൗമ്യമായി ഒഴുകുന്ന കുഴല്‍ വെള്ളത്തിന്‍ കീഴിലോ ആവാം.പൊള്ളിയ ഭാഗം തണുത്ത വെള്ളത്തില്‍ പതിനഞ്ചു മിനിറ്റോളമോ അല്ലെങ്കില്‍ വേദന നിലയ്ക്കുന്നതു വരെയോ മുക്കി വെയ്ക്കണം. പൊള്ളിയത്‌ വെള്ളത്തില്‍ മുക്കി വെയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗത്താണെങ്കില്‍, ഉദാഹരണത്തിന്‌ മുഖത്തില്‍ ആണെങ്കില്‍, ശുദ്ധവും മൃദുവുമായ തുണി മടക്കി പാളിയാക്കി അത്‌ തണുത്തവെള്ളത്തില്‍ മുക്കി ക്ഷതമേറ്റ ഭാഗത്തില്‍ വെയ്ക്കണം. ഇടയ്ക്കിടെ ആ പാളി എടുത്ത്‌ തണുത്ത വെള്ളത്തില്‍ വീണ്ടും മുക്കി വെക്കാന്‍ മറക്കരുത്‌. പക്ഷേ പൊള്ളലില്‍ തുണി ഉരയാതെ ശ്രദ്ധിക്കണം. ഈ പരിചരണം വഴി പേശിയിലെ കുറെ ഏറെ താപം നഷ്ടപ്പെടുകയും അതുവഴി കൂടുതല്‍ നാശവും വേദനയും ഒഴിവാകയും ചെയ്യും.

ക്ഷതം ഉണ്ടായാല്‍ എത്രയും വേഗം മോതിരം, ഷൂസ്സ്‌ തുടങ്ങിയ ഇറുകി കിടക്കുന്ന വസ്തുക്കള്‍ ഊരി മാറ്റണം. കാരണം അധികം താമസിയാതെ അവിടം നീര്‌ വന്നു വീര്‍ക്കാനും തുടര്‍ന്ന് ഇവ ഊരി മാറ്റാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.വേദന നിന്നു കഴിഞ്ഞാല്‍ പുറമേക്കു മാത്രമുള്ള ചെറിയ പൊള്ളലുകള്‍തുണികൊണ്ട്‌ ഒപ്പി ഉണക്കുകയും, അണുമുക്തമായ തുണികൊണ്ട്‌ പൊതിയുകയും ചെയ്യണം. വലുതും ആഴത്തിലുള്ളതുമായ പൊള്ളലുകള്‍, വെള്ളത്തില്‍ നിന്നും ഏടുത്ത ശേഷം, ശുദ്ധവും അടുത്തിടെ അലക്കിയതും നാരുകള്‍ ഇല്ലാത്തതും കനം കുറഞ്ഞതുമായ തുണികൊണ്ട്‌ പൊതിയണം (ശുദ്ധമായ ഒരു തലയണ ഉറ കൈ കാലുകള്‍ക്ക്‌ പറ്റിയതാണ്‌)ഡോക്ടറെ വരുത്താനോ ആശുപത്രിയില്‍ എത്തിക്കാനോ വേണ്ടതു ചെയ്യുക.

ഒരു സ്റ്റാമ്പിനെക്കാള്‍ വലിപ്പമുള്ള ഏതു പൊള്ളലും, തണുപ്പിക്കല്‍ പ്രക്രീയക്കു ശേഷം, ഡോക്ടറുടെ പരിശോദനക്ക്‌ വിധേയമാക്കണം.വലിയൊരു ഭാഗം പൊള്ളുകയും, ആശുപത്രി ചികിത്സ ആവശ്യമാവുകയും ചെയ്താല്‍, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്ഷതം തണുപ്പിക്കാനായി ഒരു ടൗവ്വലില്‍ മഞ്ഞുകട്ട പൊതിഞ്ഞ്‌ കൊണ്ടു പോകണംപൊള്ളിയ പേശിഭാഗം പൊതിഞ്ഞു സൂക്ഷിക്കേണ്ടത്‌ അണുബാധ ഒഴിവാക്കാന്‍ അത്യാവശ്യമാണ്‌. അങ്ങിനെ മൂടുക വഴി പൊള്ളലേറ്റ ആള്‍ക്ക്‌ അത്‌ ദൃശ്യമല്ലാതാവുകയും അയാളുടെ പരിഭ്രമം കുറയുകയും ചെയ്യും. മേശവിരിയും പുതപ്പും മൂടാന്‍ നല്ലതാണ്‌. അവ ഇളകി മാറാതെ നേരിയ തോതില്‍ പിടിപ്പിക്കയും വേണം.ഡോക്ടര്‍ക്കോ ആംബുലന്‍സിനോ വേണ്ടി കാത്തിരിക്കുന്ന വേളയില്‍, പൊള്ളലേറ്റ ആള്‍ക്ക്‌ ധൈര്യവും ആത്മ വിശ്വാസവും നല്‍കണം. കുട്ടികളെ എടുക്കയും തലോടുകയും ചെയ്യാം പക്ഷേ ഇതിനിടയില്‍ എന്തെങ്കിലും കുഴപ്പം വരാതെ ശ്രദ്ധിക്കണം എന്നു മാത്രം.
പ്രത്യേക ശിശ്രൂഷ ആവശ്യമാകുന്ന സന്ദര്‍ഭങ്ങള്‍

വസ്ത്രങ്ങള്‍ക്ക്‌ തീ പിടിച്ചാല്‍
വസ്ത്രത്തില്‍ തീ കത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍, വെള്ളം ഒഴിച്ച്‌ കെടുത്താം. അല്ലെങ്കില്‍ വായു പ്രവാഹം തടയാന്‍ ബ്ലാങ്കറ്റോ, കോട്ടോ മറ്റ്‌ എന്തെങ്കിലും വലിയ വസ്തുവോ കൊണ്ട്‌ അപകടത്തില്‍ അകപ്പെട്ട ആളെ പൊതിയാം, തറവിരിയും ഇതിനായി ഉപയോഗിക്കാം. നിങ്ങള്‍ അണയ്ക്കാന്‍ ശ്രമിക്കുന്ന തീ ജ്വാല നിങ്ങളെ ബാധിക്കാതിരിക്കാനായി ബ്ലാങ്കറ്റ്‌ നിങ്ങളുടെ മുന്നില്‍ തന്നെ പിടിക്കാന്‍ മറക്കരുത്‌തീയില്‍പ്പെട്ട ഏതൊരാളും കൊടും ഭീതിയിലാവുകയും, വെപ്രാളത്തില്‍ ഒരു മുറിയില്‍ നിന്നും അടുത്ത മുറിയിലേക്കോ പുറത്തേക്കോ ഓടിയേക്കും, ഇത്‌ കൂടുതല്‍ അപകടകരമാണ്‌, കാരണം തീ മറ്റിസ്ഥലങ്ങളിലേക്കും വ്യാപിക്കും എന്നതിനൊപ്പം കൂടുതല്‍ വായു പ്രവഹിക്കുന്നതോടെ തീ കൂടുതല്‍ ശക്തമായി ജ്വലിക്കും. അത്‌ അപകടത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട്‌ അപകടത്തില്‍പ്പെട്ട വ്യക്തിയെ ഓടാതെ നില്‍ക്കാന്‍ പ്രേരിപ്പിക്കുക.തീ അണഞ്ഞാല്‍ മേല്‍ വിശദീകരിച്ച പ്രകാരമുള്ള പൊതുവായ പരിചരണം ആരംഭിക്കുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ചക്കയുടെ ഗുണങ്ങള്‍ ചെറുതല്ല