ചായയില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍…

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ചായ കുടിക്കുന്നത് നമ്മുടെ ശീലങ്ങളില്‍ ഒന്നാണ്. ഒരിക്കലും ഇത്തരം ശീലങ്ങള്‍ കൊണ്ട് യാതൊരു ബുദ്ധിമുട്ടും നമുക്കാര്‍ക്കും ഉണ്ടായിട്ടില്ല. മാത്രമല്ല പല തരത്തിലുള്ള ശീലങ്ങളും ആരോഗ്യത്തിന് വളരെ നല്ലത് തന്നെയാണ്. ഇത്തരത്തില്‍ രാവിലെ കട്ടന്‍ചായയും തേനും നാരങ്ങ നീരും മിക്‌സ് ചെയ്ത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.

എന്തൊക്കെ ആരോഗ്യപരമായ നേട്ടങ്ങളാണ് തേനും നാരങ്ങ നീരും കട്ടന്‍ചായയില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ നോക്കാം. ഇത് നമ്മളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണ് ഉള്ളത് എന്ന് നോക്കാം.

ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തേന്‍ ചേര്‍ത്ത കട്ടന്‍ ചായ. ഇത് ശരീരത്തിലെ എല്ലാ വിധത്തിലുള്ള വിഷവസ്തുക്കളേയും ഇല്ലാതാക്കുന്നു.
ദഹനത്തിന് സഹായിക്കുന്നതിനും ദഹന സംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കട്ടന്‍ചായ സഹായിക്കുന്നു. ഇത് വയറ്റിലെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തേനും നാരങ്ങ നീരും ചേര്‍ത്ത കട്ടന്‍ ചായ മികച്ചതാണ്.

പനിക്കും ജലദോഷത്തിനും ഏറ്റവും മികച്ച ഒന്നാണ് നാരങ്ങ ചേര്‍ത്ത കട്ടന്‍ ചായ. കട്ടന്‍ ചായ കുടിക്കുന്നത് പനിക്കും ജലദോഷത്തിനും ഉത്തമ പരിഹാരമാര്‍ഗ്ഗമാണ്.

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് നാരങ്ങ നീര് ചേര്‍ത്ത കട്ടന്‍ ചായ. ഇത് പല രോഗങ്ങളും വരാന്‍ പോവുന്നതില്‍ നിന്ന് പ്രതിരോധിക്കുന്നു.
തടി കുറക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് കട്ടന്‍ചായയും തേനും നാരങ്ങ നീരും. തേനും നാരങ്ങനീരും തടി കുറക്കാന്‍ ഉത്തമമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ചായ. ക്ഷീണിച്ച് ഇരിക്കുമ്പോള്‍ ഒരു കട്ടന്‍ ചായ കഴിച്ചാല്‍ അത് ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു.

സ്‌കിന്‍ ക്യാന്‍സര്‍ പരിഹാരം കാണാനും കട്ടന്‍ ചായയും തേനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം സഹായിക്കുന്നു. മാത്രമല്ല ഇതിലെ നാരങ്ങയുടെ ആന്റിബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ആരോഗ്യത്തിനു ഹാനികരമായ ആറു തരം പാനീയങ്ങള്‍