ഈ ഒന്‍പത് ക്യാന്‍സറിനെ ഭയപ്പെടേണ്ടത് !

ക്യാന്‍സര്‍ എന്ന രോഗത്തെ ഭയപ്പെടാത്തവര്‍ ആരും ഇല്ല. എത്രയൊക്കെ ധൈര്യശാലിയാണെന്ന് വന്നാലും ക്യാന്‍സര്‍ എന്ന ഈ പ്രശ്‌നത്തിനു മുന്നില്‍ തോറ്റ് തൊപ്പിയിടുന്നു. കാരണം ക്യാന്‍സര്‍ ഗുരുതരമല്ലെങ്കില്‍ പോലും ഈ രോഗത്തെ ഭയപ്പെടുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനവും. എന്നാല്‍ ഇനി ക്യാന്‍സറിനെ ഭയപ്പെടുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ഈ രോഗത്തെക്കുറിച്ച് അറിയേണ്ടതുണ്ട്.

വിവിധ തരത്തിലുള്ള ക്യാന്‍സറുകള്‍ ഉണ്ട്. ഇവയില്‍ തന്നെ വളരെ അപകടകാരിയായതും അല്ലാത്തതുമായ അവസ്ഥകള്‍ ഉണ്ട്. വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന രോഗാവസ്ഥകളും ഉണ്ട്. ഏതൊക്കെ തരത്തിലുള്ള ക്യാന്‍സറുകളാണ് നിങ്ങളെ പിടികൂടുന്നത് എന്ന് നോക്കാം. ഇത്തരം അവസ്ഥകള്‍ക്ക് മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

എന്‍ഡോ മെട്രിയല്‍ ക്യാന്‍സര്‍ എന്ന് പറയുന്നത് ചില്ലറയല്ല. യൂട്രസ്സിലാണ് ഇത്തരം ക്യാന്‍സറുകള്‍ വളരുന്നത്. ഏകദേശം 47000 സ്ത്രീകള്‍ ഇത് കൊണ്ട് വലയുന്നവരാണ്. എന്നാല്‍ ഇതില്‍ തന്നെ വളരെ കുറവ് പേര്‍ മാത്രമേയുള്ളൂ ഗുരുതരമായ ്‌വസ്ഥയിലൂടെ കടന്നു പോവുന്നവര്‍.

തൈറോയ്ഡ് ക്യാന്‍സര്‍ എന്നുള്ളതും ചില്ലറയല്ല. തൈറോയ്ഡ് ഹോര്‍മോണില്‍ ഉണ്ടാവുന്ന മാറ്റങ്ങളും ഒരു പരിധി വരെ ഇതിന് കാരണമാകും. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒന്നാണ് തൈറോയ്ഡ് ക്യാന്‍സര്‍. തൊണ്ടയിലാണ് ഇത് കാണപ്പെടുന്നത് തന്നെ. ആര്‍ത്തവം ക്രമമല്ലാതിരിക്കുക മറ്റ് ശാരീരിക അവശതകള്‍ എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

കിഡ്‌നി ക്യാന്‍സര്‍ പല രൂപത്തിലാണ് അപകടാവസ്ഥയിലേക്ക് എത്തുന്നത്. സാധാരണ കണ്ട് വരുന്ന ഒരു ക്യാന്‍സര്‍ ആണ് കിഡ്‌നി ക്യാന്‍സര്‍ എന്ന് പറയുന്നത്. പുരുഷന്‍മാരിലാണ് ഇത് അധികം പിടിമുറുക്കുന്നത്. 40 കഴിഞ്ഞ പുരുഷന്‍മാരിലാണ് ഇത് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്. പുകവലിയാണ് ഇതിന്റെ പ്രധാന കാരണം.

A Mayo Clinic-led study found that protective mastectomies that preserve the nipple and surrounding skin prevent breast cancer as effectively as more invasive surgeries for those with BRCA. (Fotolia)

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ദുരിതമനുഭവിക്കുന്നത് ബ്ലാഡര്‍ ക്യാന്‍സറിലൂടെയാണ്. ബ്ലാഡറിനകത്ത് അസാധാരണമായി കോശങ്ങള്‍ വളരുന്ന അവസ്ഥയാണിത്. ഇത് സ്ത്രീകളേയും പുരുഷന്‍മാരേയും ഒരേ പോലെ തന്നെ ബാധിക്കുന്നു.

കുടല്‍ ക്യാന്‍സറാണ് മറ്റൊന്ന്. ഇത്തരത്തിലൊരു ക്യാന്‍സര്‍ നിങ്ങളെ പിടികൂടിയാല്‍ അത് ശരീരത്തിലെ ന്യൂട്രിയന്‍സിനെ ഇല്ലാതാക്കുന്നു. മാത്രമല്ല സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ് കുടല്‍ ക്യാന്‍സര്‍.

സ്തനാര്‍ബുദം സ്ത്രീകളെ ബാധിക്കുന്ന മരണ കാരണം വരെ ആകാവുന്ന ക്യാന്‍സര്‍ ആണ്. ചിലരില്‍ പാരമ്പര്യവും സ്തനാര്‍ബുദവും തമ്മില്‍ വളരെയധികം ബന്ധമാണുള്ളത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പുരുഷനെ കൊല്ലാന്‍ ധാരാളം മതി. കാരണം മാനസികമായി പുരുഷന്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ചാല്‍ തളര്‍ന്ന് പോവുന്നു. കൃത്യമായ ചെക്കപ്പിലൂടെ ഇത് കണ്ടെത്തേണ്ടതാണ്. ഇന്നത്തെ കാലത്താകട്ടെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ വളരെയധികം വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തുന്നത്.

ശ്വാസകോശാര്‍ബുദമാണ് മറ്റൊന്ന്. ഇത് സ്ത്രീകളിലും പുരുഷന്‍മാരിലും കണ്ടെത്തുമെങ്കിലും പുകവലിക്കാരിലാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തുന്നത്. ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണ് പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റേത്. മാത്രമല്ല പെട്ടെന്ന് തന്നെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരും എന്നതാണ് മറ്റൊരു കാര്യം.

സ്‌കിന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്തുന്നത് വളരെ പ്രയാസകരമായ ഒന്നാണ്. മാരകമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ പലപ്പോഴും സ്‌കിന്‍ ക്യാന്‍സറിന്റെ പ്രധാന കാരണം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

സവാളയുടെ സൂപ്പര്‍ പവര്‍