പല്ലുകള്‍ തിളക്കമുള്ളതാക്കാന്‍ ചെയ്യേണ്ടത്

നല്ല ചിരിയാണ് മറ്റുള്ളവരെ നമ്മിലേക്കാകര്‍ഷിക്കുന്നത്. തുറന്ന ആത്മവിശ്വാസത്തോട് കൂടിയുള്ള ചിരി പലപ്പോഴും പല വിധത്തില്‍ നമ്മളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇവിടെ വില്ലനാവുന്നത് പലപ്പോഴും പല്ലിലെ കറ തന്നെയാണ്. കറയില്ലാത്ത നല്ല തിളങ്ങുന്ന പല്ലിന് പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ദന്തഡോക്ടറുടെ അടുത്ത് പോവാതെ തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ നമുക്ക് അവലംബിക്കാം. ചിരി സുന്ദരമാകണമെങ്കില്‍ പല്ല് നല്ലതായിരിക്കണം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ചുരുങ്ങിയ ചിലവില്‍ പല്ലിന്റെ കറയെ നീക്കി പല്ല് സുന്ദരമാക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പല്ലിലെ കറ മാറ്റാന്‍ ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് നാരങ്ങ നീര്. നാരങ്ങ നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് അത് കൊണ്ട് പല്ല് തേക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു.
ഏത് പറ്റിപ്പിടിച്ച കറയേയും ഇളക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് വായില്‍ അല്‍പ നേരം കവിള്‍ കൊള്ളുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഏത് ഇളകാത്ത കറയേയും ഇളക്കുന്നു.

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേക്കുക. ഇത് പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കുന്നു.
പല്ലിലെ കറയെ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് കടുകെണ്ണ. കടുകെണ്ണയുപയോഗിച്ച് അല്‍പ നേരം കവിള്‍ കൊള്ളാം. എന്നും രണ്ട് നേരം ഇത് ചെയ്യുക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു.

ആര്യവേപ്പിന്റെ തണ്ടാണ് മറ്റൊന്ന്. ഇത് കൊണ്ട് പല്ല് തേക്കുന്നത് പല്ലിലെ കറ മാത്രമല്ല എല്ലാ വിധത്തിലുള്ള ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.
ഗ്രാമ്പൂ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഏത് ദന്തപ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇത് മോണരോഗത്തേയും പല്ലിലെ കറയേയും എല്ലാം വെറും ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു.

വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഉപ്പ് മിക്‌സ് ചെയ്ത് അത് കൊണ്ട് പല്ല് തേക്കുക. ഇത് പല്ലിലെ കറക്ക് നല്ല ഒന്നാന്തരം പരിഹാരമാണ്.
പേരക്കയാണ് മറ്റൊരു പ്രതിവിധി. പേരക്ക കടിച്ച് തിന്നുന്നത് പല്ലിലെ കറയില്‍ നിന്നും മോചനം നേടാന്‍ സഹായിക്കുന്ന ഒന്നാണ്. അധികം പഴുപ്പെത്താത്ത പേരക്ക കടിച്ച് തിന്നാല്‍ ഇത് പല്ലിലെ കറയേയും മാറ്റും പല്ലിന് ബലവും നല്‍കുന്നു

കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല പല്ലിലെ തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. കറ്റാര്‍ വാഴ നെടുകേ മുറിച്ച് അത് കൊണ്ട് പല്ലില്‍ ഉരസിയാല്‍ മതി. ഇത് പല്ലിലെ കറുപ്പും മറ്റ് പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം നല്‍കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഉപകാരപ്രദമായ കൂടുതല്‍ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഹൃദയാഘാതം മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചറിയാവുന്ന ഉപകരണം