റെഡി മെയ്ഡ് ചപ്പാത്തിയാണോ നിങ്ങള്‍ കഴിക്കുന്നത്‌ ?

നന്നായി ആഹാരം ആസ്വദിച്ചു കഴിക്കുന്ന പഞ്ചാബികള്‍ മൂന്നുനേരവും റൊട്ടിയാണ് കഴിക്കുന്നത്. അവരുടെ നാന്‍ ,തണ്ടൂര്‍,ഘീ റൊട്ടി, ചപ്പാത്തി,പറാട്ട ഒക്കെ അപ്പപ്പോള്‍ കുഴച്ചു തയ്യാറാക്കുന്ന ആട്ടയില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ബാസി ആട്ട ( കുഴച്ച പഴയ ആട്ട)അവര്‍ കഴിക്കാറില്ല. അതുകൊണ്ടു തന്നെ റെഡി മെയിഡ് ചപ്പാത്തി അവിടെ പോപ്പുലര്‍ അല്ല. എന്നാല്‍ പായ്ക്കറ്റില്‍ കിട്ടുന്ന എന്തും അമൃതായി കരുതുന്ന മലയാളി വായിച്ചിരിക്കേണ്ട ഒന്നാണിത്.

അതറിയാൻ ഇങ്ങനെ ചെയ്തു നോക്കൂ. “ഗോതമ്പ് മാവ് വെള്ളം ചേര്‍ത്തു ചപ്പാത്തിക്കായി കുഴച്ചു പതം വരുത്തി മാറ്റി വയ്ക്കുക. 15 മിനിട്ട് കഴിയുമ്പോള്‍ അതിന്റെ നിറം മാറുന്നു. സമയം കൂടുന്നതനുസരിച്ച് അതിന്റെ നിറം കൂടുന്നു. ഫംഗസ് (പൂപ്പല്‍) രൂപപ്പെടുന്നത് മൂലമാണിത്. പിന്നീട് അതിനു സത്യത്തില്‍ചപ്പാത്തിയുടെ നിറവും ഗുണവും ഇല്ലാതാകുന്നു.പരത്തി വച്ചിരുക്കുന്ന പായ്ക്കറ്റില്‍ പൊതിഞ്ഞ ചപ്പാത്തിയുടെ നിറവും നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ നിറവും ഒത്തുനോക്കുക.സത്യം ബോദ്ധ്യമാകും” കേരളത്തില്‍ ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന നടക്കാത്തതാണ് തട്ടിപ്പുകാര്‍ക്ക് വളമാവുന്നത്.

ഗള്‍ഫില്‍ കിട്ടുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ചോളത്തില്‍ നിന്നുണ്ടാക്കുന്ന പാകം ചെയ്ത “കുബ്ബൂസ്” ഉടനടി ഉപയോഗി ക്കണമെന്നാണു നിര്‍ദ്ദേശം. അതു സൂക്ഷിക്കുന്നതു പ്രത്യേക സംവിധാനത്തിലുമാണ്. എന്നാല്‍ ഇവിടെ ചപ്പാത്തി സൂക്ഷിക്കുന്നതു തുറസ്സായ കാറ്റും വെയിലും കൊള്ളുന്ന സ്ഥലത്ത്. വെള്ളം ചേര്‍ത്തു കുഴച്ചുണ്ടാക്കുന്ന ചപ്പാത്തി പാകം ചെയ്യാതെ എത്ര മണിക്കൂര്‍ നിറ വ്യത്യാസം വരാതെ സൂക്ഷിക്കാം. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ദിവസം.അതിനപ്പുറം അതു സൂക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ഇവിടെ വില്‍പ്പനയ്ക്കായി ആഴ്ചകളോളം അതു കടകളില്‍ ഇരിക്കുന്നു. എന്തായാലും നല്ല നിലവാരമുള്ള ഗോതമ്പുപൊടി വാങ്ങി അന്നത്തെ ആവശ്യത്തിനുള്ള മാവ് കുഴച്ച് ചൂടോടെ സ്വയം ചപ്പാത്തി പരത്തി ചുട്ടെടുത്തു കഴിക്കുക. റെഡിമെയ്ഡ് ചപ്പാത്തികള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക. അത് തന്നെയാണ് ആരോഗ്യത്തിനു നല്ലത്.
ചപ്പതിയുണ്ടാക്കുന്നത് പലര്‍ക്കും ഒരു മലമറിക്കുന്ന പണിയാണ് പക്ഷെ അല്പം ക്ഷമയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ചപ്പാത്തി ഉണ്ടാക്കിയെടുക്കാന്‍ കഴിയും .

ഈ പോസ്റ്റ്‌ നിങ്ങള്ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഈ ഒന്‍പത് ക്യാന്‍സറിനെ ഭയപ്പെടേണ്ടത് !