ഗര്‍ഭകാല ഛര്‍ദ്ദി ഒഴിവാക്കാന്‍

ഗര്‍ഭകാലത്ത് പല തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവും. ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങളും ഉണ്ടാവും. രാവിലെയുള്ള ഛര്‍ദ്ദിയാണ് പലപ്പോഴും ഏറ്റവും വിനയായി തീരുന്നത്. ഇതിന് പല പ്രതിവിധികളും തേടുന്നവരാണ് പല ഗര്‍ഭിണികളും. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.

പല ഒറ്റമൂലികള്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉണ്ട്. എന്തൊക്കെയാണ് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഇത്തരം അടുക്കള ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം. ഗര്‍ഭകാല ഛര്‍ദ്ദിക്കുള്ള ഒറ്റമൂലികള്‍ നോക്കാം.
വെള്ളം ധാരാളം കുടിക്കുക. വെറും വയറ്റില്‍ തന്നെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഗര്‍ഭിണികളില്‍ രാവിലെയുണ്ടാവുന്ന ഛര്‍ദ്ദിക്ക് പരിഹാരം നല്‍കുന്നു. മാത്രമല്ല ദഹനത്തിനും സഹായിക്കുന്നു.

ഛര്‍ദ്ദിക്ക് ഏറ്റവും നല്ലൊരു പരിഹാരമാണ് ഇഞ്ചി. ഏത് രോഗത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇത് ഛര്‍ദ്ദിക്ക് എന്നന്നേക്കുമായി പരിഹാരം നല്‍കുന്നു.
അക്യുപ്രഷര്‍ രാവിലെ ചെയ്യുന്നത് ഗര്‍ഭകാല അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. കൈയ്യുടെ മണിബന്ധത്തില്‍ അക്യുപ്രഷര്‍ ചെയ്യാുന്നത് ശ്രദ്ധിക്കണം. രണ്ട് കൈയ്യിലും മിനിട്ടുകളോളം ഇത് ചെയ്യാന്‍ ശ്രദ്ധിക്കുക.

കര്‍പ്പൂര തുളസിയാണ് മറ്റൊരു പ്രധാന പരിഹാരമാര്‍ഗ്ഗം. ഒരു ദിവസം കര്‍പ്പൂര തുളസിയില ഒരു പാത്രത്തിലിട്ട് തിളപ്പിച്ച് അതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാം. ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.
ഛര്‍ദ്ദിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീരിന് ഗര്‍ഭകാല ഛര്‍ദ്ദിക്ക് പരിഹാരം കാണാന്‍ കഴിയുന്നു.

ഗോതമ്പാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. അല്‍പം ഗോതമ്പ് പാലില്‍ തിളപ്പിച്ച് കഴിച്ചാല്‍ മതി. ഇത് മോണിംഗ് സിക്‌നെസ്സ് മാറ്റാന്‍ സഹായിക്കുന്നു.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഛര്‍ദ്ദിയെ ഇല്ലാതാക്കന്നു. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ ചേര്‍ത്ത് കഴിക്കാം.

ജീരകം വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കുന്നതാണ് മറ്റൊന്ന്. ഇത് ഛര്‍ദ്ദിക്കാന്‍ വരുന്ന പ്രവണതക്ക് പരിഹാരം കാണാം. നല്ലതു പോലുള്ള ചൂടുവെള്ളത്തില്‍ അല്‍പം ജീരകമിട്ട് കുടിച്ചാല്‍ മതി.
തൈര് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. ഇതിലുള്ള കാല്‍സ്യം നിറഞ്ഞ ഒന്നാണ് ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ഇത് ഛര്‍ദ്ദിക്ക് പരിഹാരം കാണുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

സിസേറിയന് ശേഷം തടി കുറയ്ക്കാന്‍