ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിക്കാമോ

ഗര്‍ഭിണികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ പല തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളും പ്രതിസന്ധികളും എല്ലാം മറികടന്നാണ് ഒരമ്മ കുഞ്ഞിന് ജന്മം നല്‍കുന്നത്. ഗര്‍ഭം ധരിക്കുന്ന സമയത്ത് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടതായി വരും. ഭക്ഷണ കാര്യത്തിലും മറ്റും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിരവധിയാണ്.

അമ്മ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെ ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങള്‍ അമ്മമാര്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം അമ്മക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. എങ്ങനെയെന്ന് നോക്കാം.

ശാരീരികോര്‍ജ്ജമാണ് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്ന്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ശാരീരികോര്‍ജ്ജം വളരെ അത്യാവശ്യമാണ്. ഈന്തപ്പഴം കഴിക്കുന്നത് ഇതിന് സഹായിക്കുന്നു. ശരീരത്തിന് ശക്തി നല്‍കുന്ന തരത്തില്‍ ആവശ്യത്തിനുള്ള പഞ്ചസാര ഈന്തപ്പഴത്തില്‍ ഉണ്ട്. മാത്രമല്ല അമിത കലോറിയും ഇതിന് സഹായിക്കുന്നു.

ഗര്‍ഭകാലത്ത് ഗര്‍ഭിണികളെ ഏറ്റവും അലട്ടുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. മലബന്ധം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈന്തപ്പഴത്തിന് വളരെയധികം കഴിവുണ്ട്. ഇത് വയറു നിറഞ്ഞതു പോലെ തോന്നാനും കാരണമാകുന്നു. മാത്രമല്ല ആരോഗ്യകരമായ തൂക്കം നിലനിര്‍ത്താനും സഹായിക്കുന്നു.

അമിനോ ആസിഡുകള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇതിലുള്ള പ്രോട്ടീന്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ വളരെയധികം സഹായിക്കുന്നു.

ജനിതക വ്യതിയാനങ്ങള്‍ കൊണ്ട് ജനിക്കുന്ന കുട്ടികള്‍ക്ക് പരിഹാരം കാണാനും ഈന്തപ്പഴം കഴിക്കുന്നതിലൂടെ കഴിയുന്നു. ഇതിലുള്ള ഫോളേറ്റ് ആണ് കുട്ടികളിലെ തലച്ചോറിന്റെ വളര്‍ച്ചക്കും ജനിതക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നത്.

വിറ്റാമിന്‍ കെ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇത് കുട്ടികളുടെ വളര്‍ച്ചക്കും ാരോഗ്യത്തിനും വളരെ അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ വിറ്റാമിന്‍ കെ ധാരാളമുള്ള ഈന്തപ്പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

അനീമിയയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായി വേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം ഇതിലുള്ള അയേണ്‍ തന്നെയാണ് അനീമിയയെ ഇല്ലാതാക്കുന്നത്. ഗര്‍ഭകാലത്ത് അമ്മമാര്‍ നല്ലതു പോലെ ഈന്തപ്പഴം കഴിച്ചാല്‍ അത് കുഞ്ഞിലെ വിളര്‍ച്ചയെ ഇല്ലാതാക്കാം.

ശരീരത്തില്‍ ലവണത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഗര്‍ഭിണികള്‍ക്ക് ഏറ്റവും അത്യാവശ്യമായിട്ടുള്ള എല്ലാ പോഷകങ്ങലും ഇത് വഴി ലഭിക്കുന്നു.

കുഞ്ഞിന്റെ എല്ലിന്റെ ആരോഗ്യത്തിനും പല്ലിന്റെ ആരോഗ്യത്തിനും ഏറ്റവും ഫലപ്രദമായി സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഇതിലുള്ള മഗ്നീഷ്യം ഗര്‍ഭകാലത്തുണ്ടാവുന്ന ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു.

പ്രസവം എളുപ്പമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം സ്ഥിരമായി ഗര്‍ഭിണികള്‍ കഴിക്കുന്നത് ഗര്‍ഭകാലത്തുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ചായയില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍…