ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍

പ്രായാധിക്യം നമ്മളില്‍ പലരേയും തളര്‍ത്തുന്നു. ഇത് ആരോഗ്യപരമായും സൗന്ദര്യപരമായും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ ഉണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം തേടി നമ്മള്‍ ഓരോന്നു ചെയ്യുമ്പോള്‍ അത് പലതരത്തിലും നെഗറ്റീവ് ആയിട്ടാണ് നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്നതും. അകാല വാര്‍ദ്ധക്യം വീഴ്ത്തുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ നമുക്കിടയില്‍ ഉണ്ട്.

ഭക്ഷണത്തിലൂടെ തന്നെ ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം. കണ്ണിനടിയിലെ കറുപ്പും, ചുളിവും എല്ലാം പല തരത്തിലാണ് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ നമ്മളില്‍ കാണിച്ച് തുടങ്ങുന്നത്. എന്നാല്‍ ഇനി ഡ്രൈഫ്രൂട്‌സ് കൊണ്ട് ഈ പ്രശ്‌നത്തെ വളരെ ഫലപ്രദമായി നമുക്ക് നേരിടാം. എങ്ങനെയെന്ന് നോക്കാം.

പ്രായാധിക്യം മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ഇതില്‍ ഒലീക് ആസിഡ് അളവ് കൂടുതലാണ്. മാത്രമല്ല ഇതിലുള്ള കോപ്പറിന്റെ അളവ് മുടിക്ക് കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നു.

വാള്‍നട്ടാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു.

വാള്‍നട്ടിന്റെ എണ്ണ പുരട്ടുന്നതും ചര്‍മ്മത്തിലെ അലര്‍ജികളും മറ്റും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇന്‍ഫെക്ഷനും അലര്‍ജികളും കുറക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും വാള്‍നട്ട് സഹായിക്കുന്നു.

ബദാം ആരോഗ്യ സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ്. അത്രയേറെ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബദാം. ബദാമിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും ആവശ്യമേ ഇല്ല എന്നതാണ് സത്യം.

പരിപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മളെ സഹായിക്കുന്നത്. ഇതിലടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകള്‍, കൊഴുപ്പ്, നാരുകള്‍ എന്നിവയെല്ലാം അകാല വാര്‍ദ്ധക്യത്തെ വളരെയധികം പിന്നോട്ട് വലിക്കുന്നു.

പ്രായമായി എന്ന് ചിന്തിക്കാന്‍ തന്നെ നമുക്ക് ഇഷ്ട്ടമല്ല..പലര്‍ക്കും ചെറുപ്പത്തിലെ തന്നെ കാഴ്ചയില്‍ പ്രായം തോന്നിക്കുകയും ചെയ്യും.ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് ചര്‍മ്മത്തിന് പ്രായം കൂടുതല്‍ തോന്നുന്നത് ഒഴിവാക്കാനാകും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മുഖക്കുരുവും സണ്‍ ടാനും മാറ്റാം