മുലയൂട്ടല്‍ നിറുത്തിയാല്‍ സ്ത്രീകള്‍ക്ക് വരുന്ന മാറ്റങ്ങള്‍

ഒരു പ്രായമാവുമ്പോള്‍ കുഞ്ഞിന്റെ പാലു കുടി നിര്‍ത്തുകയോ അല്ലെങ്കില്‍ നില്‍ക്കുകയോ ചെയ്യും. എന്നാല്‍ പെട്ടെന്നുള്ള ഇത്തരത്തിലുള്ള ഒരു കാര്യം അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പല സ്ത്രീകള്‍ക്കും അറിയില്ല. പല സ്ത്രീകളേയും പല രീതിയിലാണ് ഇത് ബാധിക്കുന്നത്.

കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് മുലപ്പാല്‍. ഇതിന്റെ അഭാവം കുഞ്ഞിനെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. ആരോഗ്യപരമായും മാനസികപരമായും വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ഇത്. എന്നാല്‍ ഒരു പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളുടെ പാലുകുടി നിര്‍ത്താന്‍ അമ്മമാര്‍ ശ്രദ്ധിക്കാറുണ്ട്. ഇത് എങ്ങനെയെല്ലാം അമ്മയേയും ബാധിക്കും എന്ന് നോക്കാം.

മൂഡ് മാറ്റം ഉണ്ടാവുന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പിരിയഡ് സമയത്തും ഗര്‍ഭകാലത്തും മൂഡ് മാറ്റം ഉണ്ടാവുന്നു. ചില അമ്മമാര്‍ വളരെയധികം അസ്വസ്ഥരായി കാണപ്പെടും. മുലയൂട്ടുന്ന സമയത്ത് സന്തോഷ ഹോര്‍മോണായ ഓക്‌സിടോസിന്‍ ഉണ്ടാവുന്നു. എന്നാല്‍ മുലയൂട്ടല്‍ കഴിയുമ്പോള്‍ വീണ്ടും ഹോര്‍മോണിന്റെ അഭാവം മൂഡ് മാറ്റത്തിന് കാരണമാകുന്നു.

ചില അമ്മമാരില്‍ കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ചാലും ഇല്ലെങ്കിലും കുറച്ച് ദിവസത്തേക്കെങ്കിലും ഇത് തുടര്‍ന്ന് കൊണ്ടിരിക്കും. പെട്ടെന്ന് തന്നെ പാല്‍ ഇല്ലാതാക്കാന്‍ കഴിയില്ല.

ചില അമ്മമാര്‍ക്ക് പാല്‍ കെട്ടിനില്‍ക്കുന്നതിന്റെ ഫലമായി സ്ഥനങ്ങളില്‍ വേദന അനുഭവപ്പെടുന്നു. ഇതും കുഞ്ഞിന്റെ പാലുകുടി നിര്‍ത്തുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ്.

പലപ്പോഴും പാലുല്‍പ്പാദനം എന്ന പ്രതിസന്ധിയെ നിര്‍ത്താന്‍ പലര്‍ക്കും കഴിയില്ല. മുന്‍പ് ഉണ്ടായിരുന്ന അതേ അളവില്‍ തന്നെ കുറച്ച് ദിവസത്തേക്ക് പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതും സ്ത്രീകളില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്.
പ്രസവത്തിനു ശേഷം കുറച്ച് ദിവസത്തേക്ക് ആര്‍ത്തവം നിലക്കുന്നു. എന്നാല്‍ മുലയൂട്ടല്‍ ഇല്ലാതാവുമ്പോള്‍ വീണ്ടും ആര്‍ത്തവത്തിലേക്ക് പല സ്ത്രീകളും കടക്കുന്നു. മാത്രമല്ല കൃത്യമായ ആര്‍ത്തവമായിരിക്കും പിന്നീട്.

സ്തനങ്ങള്‍ക്ക് കൃത്യമായ ആകൃതി ലഭിക്കുന്നു. മുലയൂട്ടുമ്പോള്‍ പല സ്ത്രീകളിടേയും സ്തനങ്ങള്‍ തൂങ്ങിപ്പോവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ മുലയൂട്ടല്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ സ്തനങ്ങള്‍ക്ക് വീണ്ടും ആകൃതിയും ഉറപ്പും ലഭിക്കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

വ്യായാമം ചെയ്യാതെ തടി കുറയ്ക്കാം !