സീതപ്പഴം ഹൃദയാരോഗ്യത്തിനു ഗുണകരം

നാട്ടിന്‍ പുറങ്ങളില്‍ ഒക്കെ കാണപ്പെടുന്ന ആത്തച്ചക്ക എന്നാ പഴതോട് വളരെ സാമ്യമുള്ള ഒന്നാണ് സീതപ്പഴം
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം വളരെ ഗുണകരമാണ് . സീതപ്പഴത്തില്‍ സോഡിയവും പൊട്ടാസ്യവും സംതുലിതം. അത് രക്‌തസമ്മര്‍ദ വ്യതിയാനങ്ങള്‍ നിയന്ത്രിതമാകുന്നതിനു സഹായകം. സീതപ്പഴത്തില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ മഗ്നീഷ്യം ഹൃദയപേശികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഹൃദയാഘാതം, സ്ട്രോക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

സീതപ്പഴത്തിലുളള നാരുകളും നിയാസിന്‍ എന്ന ആന്റിഓക്സിഡന്റും ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍)കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള്‍(എച്ച്ഡിഎല്‍) കൂട്ടുന്നതിനും സഹായകം. കുടലില്‍ നിന്നു കൊളസ്ട്രോള്‍ ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടുന്നതു തടയുന്നതിനും സഹായകം. ശരീരത്തിലേക്കു ഷുഗര്‍ വലിച്ചെടുക്കപ്പെടുന്നതിന്റെ വേഗം കുറയ്ക്കുന്നതിനു സീതപ്പഴത്തിലെ നാരുകള്‍ ഗുണപ്രദം. ഇതു ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിനു സഹായകം. എന്നാല്‍ മധുരം ഏറെയായതിനാല്‍ പ്രമേഹബാധിതര്‍ സീതപ്പഴം മിതമായി മാത്രം കഴിക്കുക. ഇക്കാര്യത്തില്‍ കുടുംബ ഡോക്ടര്‍, ഡയറ്റീഷന്‍ എന്നിവരുടെ നിര്‍ദേശം സ്വീകരിക്കാവുന്നതാണ്.

പ്രായമായവരുടെ ആരോഗ്യത്തിനു സീതപ്പഴം സഹായകം.സീതപ്പഴത്തില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുളള മഗ്നീഷ്യം ശരീരത്തിലെ ജലാംശം സംതുലനം ചെയ്യുന്നു, സന്ധികളില്‍ നിന്ന് ആസിഡിനെ നീക്കുന്നു. റുമാറ്റിസം, സന്ധിവാതം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു. പേശികളുടെ തളര്‍ച്ച കുറയ്ക്കുന്നതിനു സഹായകം. സീതപ്പഴത്തിലുളള കാല്‍സ്യവും എല്ലുകളുടെ ആരോഗ്യത്തിനു സഹായകം.

ദഹനക്കേടു മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കു പ്രതിവിധിയായും സീതപ്പഴം ഗുണപ്രദം. കുടലില്‍ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകം. ആമാശയവുമായി ബന്ധമുളള ആരോഗ്യപ്രശ്നങ്ങളായ നെഞ്ചെരിച്ചില്‍, അള്‍സര്‍, അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ഇടത്തരം വലുപ്പമുളള ഒരു സീതപ്പഴത്തില്‍ ആറു ഗ്രാം ഡയറ്ററി നാരുകളുണ്ട്. ഇത് ശരീരത്തിന് ഒരു ദിവസം ആവശ്യമായതിന്റെ 90 ശതമാനം വരും. മലബന്ധം അകറ്റുന്നതിനും നാരുകള്‍ സഹായകം. ബി കോപ്ലക്സ് വിറ്റാമിനുകള്‍ സീതപ്പഴത്തില്‍ ധാരാളം. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ ഇവ നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ സ്ട്രസ്, ടെന്‍ഷന്‍, ഡിപ്രഷന്‍ തുടങ്ങിയ മാനസിക വിഷമതകള്‍ കുറയ്ക്കുന്നതിനു സഹായകം. പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യത കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്ര്‍ക്ക് കൂടി ഷെയര്‍ ചെയ്യുക.നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

ഈ ഒന്‍പത് ക്യാന്‍സറിനെ ഭയപ്പെടേണ്ടത് !