കുഞ്ഞു ഉറങ്ങേണ്ടത് അമ്മയോടൊപ്പം..കാരണം ?

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം തുടങ്ങുന്നത് ഗര്‍ഭിണിയായാരിക്കുമ്പോള്‍ മുതലാണ്. ഏതൊരു ബന്ധത്തേക്കാള്‍ ശക്തമായിരിക്കും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ സാന്നിധ്യം ഒരു അനിവാര്യഘടകമായി മാറുന്നത്.

കുഞ്ഞ് ഉറങ്ങുമ്പോള്‍ പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് നവജാതശിശുക്കളാണെങ്കില്‍. അമ്മയും കുഞ്ഞും ഒരുമിച്ച് ഉറങ്ങേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം. എങ്ങനെ ഇത്തരത്തില്‍ കുഞ്ഞുമായി ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.

കുഞ്ഞിനോടൊപ്പം ഒരു കിടക്കയില്‍ തന്നെ കിടന്നുറങ്ങാന്‍ അച്ഛനും അമ്മയും ശ്രമിക്കുക. ഇത് മാതാപിതാക്കള്‍ക്ക് കുഞ്ഞുമായുള്ള ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കും.
ശിശുമരണ നിരക്ക് വളരെയധികം വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഇന്നത്തേത്. എന്നാല്‍ കുഞ്ഞും അമ്മയും ഒരുമിച്ച് കിടക്കുമ്പോള്‍ ശിശുമരണനിരക്കില്‍ കാര്യമായ കുറവുണ്ടാവുന്നു.

അമ്മയുടേയും കുഞ്ഞിന്റേയും ഉറക്കം നല്ല രീതിയില്‍ ആവാനും ആരോഗ്യമുള്ള ഉറക്കത്തിനും അമ്മയും കുഞ്ഞും ഒരുമിച്ച് കിടക്കുന്നത് സഹായിക്കുന്നു.
കുഞ്ഞിന്റെ സുരക്ഷിതത്വം ആണ് മറ്റൊന്ന്. ഇത് അമ്മയുടെ കൈകളിലാണ് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്. കുഞ്ഞിന് അമ്മയോട് മാനസികമായ അടുപ്പവും ഉണ്ടാവുന്നു ഇതിലൂടെ.

കുഞ്ഞിനെ മുലയൂട്ടുന്നതും എളുപ്പമാവുന്നു. അമ്മയ്ക്കും കുഞ്ഞിനും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ മുലയൂട്ടുന്നത് വളരെ എളുപ്പമാവുന്നു.
കുഞ്ഞിനെക്കുറിച്ചുള്ള അമ്മയുടെ ഉത്കണ്ഠക്ക് പരിഹാരം കാണാനും ഇതിലൂടെ കഴിയുന്നു. അമ്മയുടെ അടുത്ത് കുഞ്ഞ് കിടക്കുന്നത് കൊണ്ട് ഇത്തരം ഗുണങ്ങള്‍ എല്ലാം കൂടുതലാണ്.

കുഞ്ഞ് വേഗം ഉറങ്ങാന്‍ കാരണമാകുന്നു. അമ്മയോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞിന് ഉറക്കസംബന്ധമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവില്ല.
അമ്മയുടെ ചൂടേറ്റ് കിടന്നു ഉറങ്ങുമ്പോള്‍ കുഞ്ഞിനു ആത്മബന്ധം മാത്രമല്ല സുരക്ഷിത ബോധവും കൂടുന്നു . അമ്മ അരികില്‍ നിന്നും മാറിയാല്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങള്‍ പെട്ടന്ന് തന്നെ ഉണരുന്നത് കണ്ടിട്ടില്ലേ.. ഉറക്കത്തിലും അവര്‍ അമ്മയുടെ സാമീപ്യം അനുഭവിക്കുന്നു..അറിയുന്നു എന്നതാണ് അതിന്റെ കാരണം . ഇന്ന് പലപ്പോഴും അമ്മമാര്‍ കുഞ്ഞിനെ തൊട്ടിലില്‍ കിടതുന്നവര്‍ ഉണ്ട് ..ഒരിക്കലും കുഞ്ഞുങ്ങളെ ഇങ്ങിനെ തനിച്ചു കിടത്താന്‍ പാടില്ല ..മുതിര്‍ന്നവരുടെ പ്രത്യേകിച്ച് അമ്മയുടെ സമീപം മാത്രമേ രാത്രിയില്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ പാടുള്ളൂ .

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കരള്‍ രോഗത്തിന് പിന്നിലെ കാരണങ്ങള്‍