കേശ സംരക്ഷണത്തിന് ചെമ്പരത്തി ഉപയോഗിക്കേണ്ട വിധം

പണ്ട് കാലത്ത് ചെമ്പരത്തി താളി, ചെമ്പരത്തിയിട്ട് കാച്ചിയ എണ്ണ എന്നിവയെല്ലാം സ്ഥിരമായി ഉപയോഗിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ പിന്നീട് ചെമ്പരത്തിയുടെ സ്ഥാനം പല ഷാമ്പൂകളും മറ്റ് ചില ഉത്പ്പന്നങ്ങളും കൈയ്യടക്കി. അതുകൊണ്ട് തന്നെ പലപ്പോഴും പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ കൊണ്ട് നമ്മള്‍ ബുദ്ധിമുട്ടുന്നതിനു തുടങ്ങി.

എന്നാല്‍ വീണ്ടും പഴമയിലേക്ക് ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എടുക്കുന്ന ഏറ്റവും നല്ല തീരുമാനമായിരിക്കും. കാരണം മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ചെമ്പരത്തിക്കുള്ള പ്രാധാന്യം വളരെ വലുതാണ്.

സാധാരണ ചെമ്പരത്തി താളി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നമുക്കറിയാം. എന്നാല്‍ അതില്‍ നിന്നും അല്‍പം വ്യത്യസ്തമായ ചെമ്പരത്തി താളിയുണ്ട്. ചെമ്പരത്തി ഇല അരച്ചു കുഴമ്പാക്കി കുറച്ച് ഒലീവ് ഓയില്‍ കൂടെ ചേര്‍ത്താല്‍ മതി. ഫലപ്രദമായ താളി തയ്യാര്‍.

മുടി കൊഴിച്ചിലിന് ഉള്ളി അരിഞ്ഞ് പേസ്റ്റാക്കിയതും അല്‍പം ചെമ്പരത്തി ഇല അരച്ചതും മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടുക. ഇത് മുടി കൊഴിച്ചില്‍ തടയുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
ചെമ്പരത്തിയും നെല്ലിക്കയും താരന്‍ പോവാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ്. നെല്ലിക്കയുടെ ജ്യൂസും അല്‍പം ചെമ്പരത്തിയുടെ പള്‍പ്പും തേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടിയുടെ സ്വാഭാവിക നിറം വരുകയും താരന്‍ പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യും.

മുടി വളരാന്‍ ഏറ്റവും നല്ല കൂട്ടാണ് ചെമ്പരത്തിയിലയും ഇഞ്ചിയും. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്തുകയും മുടിവളര്‍ച്ച ത്വരിത ഗതിയിലാക്കുകയും ചെയ്യും.
ചെമ്പരത്തിയിലയും കറിവേപ്പിലയും മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നു. മാത്രമല്ല ഇത് തലവേദനയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ചെമ്പരത്തിപ്പൂവിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ പേന്‍ശല്യം കുറയുകയും താരന്റെ പൊടിപോലും ഉണ്ടാവാതിരിക്കുകയും ചെയ്യും.
ചെമ്പരത്തിപ്പൂവ് എടുത്ത് പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ തൈര് ഒഴിക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു.

ചെമ്പരത്തി പൂവും അതിന്റെ തളിരിലകളും അരച്ച് പേസ്റ്റ് രൂപത്തിലാക്കി അത് ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതില്‍ മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മുലയൂട്ടല്‍ നിറുത്തിയാല്‍ സ്ത്രീകള്‍ക്ക് വരുന്ന മാറ്റങ്ങള്‍