സൂപ്പ് കുടിക്കൂ സൗന്ദര്യം വര്‍ദ്ധിപ്പിക്കൂ

അമിതമായ തടിയാണ് ഇപ്പോൾ നമുക്കിടയിലെ പ്രധാന പ്രശ്‍നം. പലതരത്തിലുള്ള ഡയറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും മാറ്റവും ഇല്ലാതെ വിഷമിക്കുകയാണ് പതിവ്. എന്നാൽ ഇനി ആരും വിഷമിക്കണ്ട. ചില പാനീയങ്ങൾ ഉപയോഗിച്ചാൽ നമുക്ക് തടി കുറക്കാം.
വെളളമാണ് ഏറ്റവും നല്ല പാനീയം. വെളളം ധാരാളം കുടിക്കുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കും. നാരങ്ങ വെളളവും ആരോഗ്യത്തിന് നല്ലതാണ്. വർക്കൌട്ട് ചെയ്യുന്നതിന് മുമ്പ് നാരങ്ങ വെളളം കുടിക്കുന്നത് കൂടുതൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.

രാത്രി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെജിറ്റബൾ സൂപ്പ് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കും.
ഗ്രീൻ ടീ കുടിക്കുന്നത് നിങ്ങളുടെ ഭാരം നിയന്ത്രിക്കുകയും ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ദിവസവും രണ്ട് ഗ്ലാസ്സ് ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഗ്രീൻ ടീ പല രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

വെജിറ്റബിൾ സൂപ്പ് പോലെ തന്നെ ഗുണമുളളതാണ് വെജിറ്റബിൾ ജ്യൂസ്. ധാരാളം വെജിറ്റബിൾ ജ്യൂസ് ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും.
കോഫി കുടിക്കുന്നതും ശരീരത്തിന് വളരെയധികം പ്രയോജനം ചെയ്യും. ഇവ നിങ്ങളുടെ ശരീരത്തിലെ ഫാറ്റ് കുറയ്ക്കുകയും ശരീരത്തിന് വേണ്ട ഊർജ്ജം നൽകുകയും ചെയ്യും.
പാൽ കുടിക്കുന്നതിലൂടെ ശരീരത്തിൽ ആവശ്യമില്ലാതെ കലോറി അടിഞ്ഞുകൂടുകയുമില്ല, ഒപ്പം എല്ലിനും പല്ലിനും പാൽ ഗുണം ചെയ്യുകയും ചെയ്യും.

കണ്‍പോളകളിലെ കറുപ്പ് നിറം എല്ലാവര്‍ക്കും ഒരു സൌന്ദര്യ പ്രശ്‌നമായി തോന്നാറുണ്ട്. എന്നാല്‍ ചില ചെറിയ പൊടിക്കൈകള്‍ കൊണ്ട് ഇവ നിശ്ശേഷം അകറ്റാം..

1. ഉരുളക്കിഴങ്ങിന്റെയും വെള്ളരിയുടെയും നീര് തുല്യ അളവിലെടുക്കുക. ഇതില്‍ മുക്കിയ പഞ്ഞി കണ്‍പോളകള്‍ക്കു മുകളില്‍ വയ്ക്കുക. ഇരുപതു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക.. ദിവസേന റോസ് വാട്ടര്‍ അല്ലെങ്കില്‍ ബദാം എണ്ണ പുരട്ടിയാല്‍ കണ്ണിനടിയിലെ കറുപ്പ് നിറം നീങ്ങും.
2. പുതിനയില അരച്ചെടുത്ത് അര ചെറിയ സ്പൂണ്‍ നീരെടുക്കുക. ഇതു കണ്ണിനടിയില്‍ പുരട്ടിയാല്‍ കണ്ണിനു താഴെയുള്ള കറുപ്പ് നിറമകലും.
3. കാല്‍ഭാഗം തക്കാളി ഉടച്ചതിനൊപ്പം ഒരു സ്പൂ ണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ഇതി ല്‍ ഒരു നുള്ള് പയര്‍പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഇതു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.
4. ദിവസവും രണ്ടുനേരം തക്കാളി നീര് പുരട്ടുന്നത് കറുത്ത നിറം കുറയ്ക്കാന്‍ നല്ളതാണ്.
5. ദിവസവും അഞ്ച് മണിക്കൂറെങ്കിലും ഉറങ്ങുക.
6. പാല്‍ പഞ്ഞിയില്‍ മുക്കി കണ്‍പോളയില്‍ വയ്ക്കുക.
7. പാലും തുല്യ അളവ് തേനും ഒരുമിച്ച് ചേര്‍ത്ത് പഞ്ഞിയില്‍ മുക്കി കണ്‍പോളകള്‍ക്കു മുകളില്‍ വച്ച്, 15 മിനിട്ടിനു ശേഷം തണുത്ത വെള്ളം (ഐസ് വാട്ടര്‍) ഉപയോഗിച്ച് കഴുകുക

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിക്കാമോ