ഹൃദയം പണി മുടക്കാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇന്നത്തെ കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഹൃദയാഘാതം. മാറിയ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമവും മദ്യപാനവും പുകവലിയും അമിതവണ്ണവും അടക്കം പല കാരണങ്ങളും ഹൃദയാഘാതത്തിന് വഴിവയ്ക്കുന്നുണ്ട്. എന്നാല്‍, ചില ലളിതമായ വഴികള്‍ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെടാമെന്നും ഹൃദയം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലെ ഡോക്ടര്‍മാര്‍ പറയുന്നത് ഈ വഴികള്‍ ഒരാളുടെ ഹൃദയാഘാത സാധ്യത പകുതിയോളം കണ്ട് കുറയ്ക്കുമെന്നാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക
രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയഘാതങ്ങള്‍ക്ക് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുക എന്നതു ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശം നല്‍കുന്നുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കിയാല്‍ തന്നെ ഹൃദയാഘാതം ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

കൊളസ്‌ട്രോള്‍ എപ്പോഴും പരിശോധിക്കുക
ക്രമരഹിതമായ ജീവിത ശൈലികളാണ് ഇതിനു പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ അനാവശ്യമാ കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനും ഇത് രക്തചംക്രമണത്തെ ബാധിക്കും. ഹൃദയത്തിലേക്ക് രക്തമെത്തുന്നത് കുറയുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഹൃദയം പണിമുടക്കുന്നതിന് ഇടയാക്കുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
അനാരോഗ്യകരമായ ഭക്ഷണശീലമാണ് പലരുടെയും ആരോഗ്യം തകരാറിലാക്കുന്നത്. മാറിയ ജീവിത ശൈലിയുടെ ഭാഗമായി ഭക്ഷണക്രമവും മാറിയിട്ടുണ്ട്. ഫാസ്റ്റ്ഫുഡുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായി. ഇത് കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം എന്നിങ്ങനെ പലതരം രോഗങ്ങളും വിളിച്ചു വരുത്തും. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ഭക്ഷണം മാത്രം ശീലമാക്കുന്നതാണ് നല്ലത്.

വണ്ണം കുറയ്ക്കുക
ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി പറയപ്പെടുന്നത് അമിതവണ്ണമാണ്. വണ്ണം കൂടുന്നത് ഹൃദയത്തിലേക്ക് പമ്പു ചെയ്യുന്ന രക്തത്തിന്റെ അളവില്‍ കുറവു വരുത്തും. ഒപ്പം മറ്റു ശരീരഭാഗങ്ങളിലേക്കും രക്തം എത്തുന്നതിന് കാരണമാകും. അതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കുന്നതാകും നല്ലത്.

പുകവലി ഉപേക്ഷിക്കുകബ്ലഡ് ഷുഗര്‍ കുറയ്ക്കുക
ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ 12 വര്‍ഷത്തോളമാണ് പഠനം നടത്തിയത്. 3,201 പേരെ ഇതിനകം പഠനത്തിന് വിധേയമാക്കി. 59 വയസ്സ് പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. പഠനം നടക്കുന്ന കാലയളവില്‍ 188 പേര്‍ക്ക് ഹൃദയാഘാതമുണ്ടായി. ഒപ്പം ഈ കാര്യങ്ങള്‍ ശീലമാക്കിയവരില്‍ ഹൃദയാഘാതസാധ്യത 23 ശതമാനം കണ്ട് കുറഞ്ഞതായും ഗവേഷകര്‍ കണ്ടെത്തി.

ഒരിക്കല്‍ ഹൃദയാഘാതം ഉണ്ടായാല്‍ ജീവിതകാലം മുഴുവന്‍ വീണ്ടും അതിന്റെ സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടു തന്നെ ഹൃദയാഘാത സാധ്യതയ്ക്കുള്ള ലക്ഷണങ്ങളെ മാത്രം ചികിത്സിക്കാതെ വരും കാലത്ത് വരാതിരിക്കാനും കൂടെ ശ്രദ്ധിക്കണമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍