വെറും 21 ദിവസങ്ങള്‍ കൊണ്ട് കൊളസ്ട്രോളും പ്രഷറും കുറയ്ക്കാം

വീട്ടിലും പറമ്പിലും കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് ഒരു കുടുംബത്തിനു മുഴുവന്‍ രോഗ ശാന്തി നല്‍കാന്‍ സാധികുന്ന നാട്ടുമരുന്നുകള്‍ ധാരാളം ഇപ്പോഴും ലഭ്യമാണെന്ന് നിങ്ങളില്‍ എത്രപേര്‍ക്കറിയാം. ഒരുകാലത്ത് വീട്ടിലെ പ്രായമായ മുത്തശ്ശിമാരുടെ കൈകളില്‍ ഭദ്രമായിരുന്ന മുത്തശ്ശി വൈദ്യം അല്ലേങ്കില്‍ ഗൃഹവൈദ്യം ഇന്ന് പലരും മറന്നിരിക്കുകയാണ്.

അവയില്‍ ചിലത് ഓര്‍മ്മിപ്പിക്കുകയാണിവിടെ. ഇന്ന് മിക്ക മലയാളികളേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവ, എന്നാല്‍ അധികം ചെലവില്ലാതെ വെറും വെളുത്തുള്ളി കഴിച്ചുകൊണ്ട് ഇതില്‍ നിന്ന് ആശ്വാസം നേടാനാകുമെന്ന് എത്രപേര്‍ക്കറിയാം. വെറും 21 ദിവസങ്ങള്‍ കൊണ്ട് ഏത് രക്തസമ്മര്‍ദ്ദത്തിനേയും പിടിച്ച പിടിയില്‍ നിര്‍ത്താന്‍ വെളുത്തുള്ളിക്ക് സാധിക്കും. 6 അല്ലി വെളുത്തുള്ളി ചുട്ട് കിടക്കുന്നതിനു മുമ്പ് കഴിച്ചാല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറ്റ് മരുന്നുകള്‍ കൊളസ്ട്രോളിനും പ്രഷറിനും കഴിക്കുന്നത് നിര്‍ത്താന്‍ സാധിക്കും.

കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടര്‍ച്ചയായതിനാലും അന്തരീക്ഷ മലിനീകരണം കൂടുന്നതിനാലും പലരിലും ശ്വാസകോശ രോഗങ്ങള്‍ കൂടുകയാണ്. പലര്‍ക്കും വിട്ടുമാറാത്ത ജലദോഷമാണ് വില്ലനാകുന്നത്. ഇതിനും പരിഹാരമുണ്ട്. പകുതി ചെറു നാരങ്ങ നീരില്‍ 3 നുള്ള് രാസ്നാദി ചൂര്‍ണം ചാലിച്ച്, പഴുത്ത പ്ലാവില കുമ്പിള്‍ ആക്കി അതില്‍ ഒഴിച്ച് ചൂടാക്കി തിളയ്ക്കുന്ന പാകം ആകുമ്പോള്‍എടുത്തു മാറ്റി , ചൂടാറിയ ശേഷം ഈ കുഴമ്പ് ശിരസ്സില്‍ വയ്ക്കുക , ഒരു മണികൂര്‍ കഴിഞ്ഞു അടര്‍ത്തി മാറ്റി , നല്ല രസ്നാതി പൊടി കൊണ്ട് വീണ്ടും തിരുമ്മുക. തുടര്‍ച്ചയായി 3 ദിവസം തുടരുക. ഈ ദിവസങ്ങളില്‍ തല നനയ്ക്കരുത്. ജലദോഷത്തില്‍ നിന്ന് നല്ല ആശ്വാസമാണ് നിങ്ങള്‍ക്ക് 3 ദിവസങ്ങള്‍ കൊണ്ട് ലഭിക്കുക.

ചുമ , കഫകെട്ട് , തൊണ്ട കാറപ്പ് , ശ്വാസം മുട്ടല്‍ , ഒച്ച അടവ് , എന്നിവ മാറുവാന്‍, ചുക്ക് -25 gm , കുരുമുളക് -20gm , തിപ്പലി -15gm , ഗ്രാമ്പൂ – 10gm ,ഏലയ്ക്ക -5gm , ഇവ വറുത്തു പൊടിച്ച് അരിച്ചെടുത്ത്‌ അതില്‍ 50gm കല്കണ്ടം പൊടിച്ച് ചേര്‍ത്ത് ഇടയ്ക്കിടെ കുറേശ്ശെ കഴിക്കുക. ഇളകാത്ത കഫം ഇളകിപ്പോകാനും, ചുമ കുറയാനും ഇത് സഹായിക്കും. ചൂട് കാലങ്ങളില്‍ സാധാരണയായി കാണുന്ന രോഗമാണ് മൂത്രത്തില്‍ പഴുപ്പ്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്ക് ഇത് കണ്ടുവരുന്നു. നേരെത്തെ ചികിത്സിച്ചില്ലെങ്കില്‍ ഇത് വന്ധ്യതയ്ക്ക് തന്നെ കാരണമാകും. എന്നാല്‍ ചെറൂള 3 കട ചെറുതായി അരിഞ്ഞ് , 1/2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ 1/4 ലിറ്റര്‍ ആക്കി അരിച്ചെടുത്ത്‌ 2 നേരം 14 ദിവസം തുടര്‍ച്ചയായി കുടിക്കുക , ഇതോടൊപ്പം ഞെരിഞ്ഞില്‍ ഇട്ട് തിളപ്പിച്ച വെള്ളവും കുടിക്കുന്നത് ഈ അസുഖത്തില്‍ നിന്ന് ആശ്വാസം നേടാന്‍ സാധിക്കും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍