തടി കുറയ്ക്കാനും കൂട്ടാനും ഫലപ്രദമായ വഴി

മാറിയ ഭക്ഷണ ശീലങ്ങള്‍ കൊണ്ട് ഇപ്പോഴത്തെ കൌമാരക്കാരികളില്‍ സാധാരണ കണ്ടുവരുന്ന അവസ്ഥയാണ് അമിതാര്‍ത്തവം. മാസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വരുന്നതോ , 3 ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുനതോ ആയ ആര്‍ത്തവം ശരീരത്തില്‍ ക്ഷീണം, രക്തക്കുറവ്, പ്രതിരോധ ശേഷിക്കുറവ് എന്നിവ ഉണ്ടാക്കും. എന്നാല്‍ ഇതിനു നാട്ടുവൈദ്യത്തില്‍ മരുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം? ചങ്ങലം പരണ്ട 3 എണ്ണം ഇടിച്ച് പിഴിഞ്ഞ നീരില്‍ നെല്ലിക്ക കുരു വലുപ്പത്തില്‍ ചന്ദനം , 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ആര്‍ത്തവ ദിവസങ്ങളില്‍ 3 ദിവസം രാവിലെ കഴിക്കുക . കുറഞ്ഞ കാലങ്ങള്‍ക്കൊണ്ട് തന്നെ അമിതാര്‍ത്തവമെന്ന അവസ്ഥയില്‍ നിന്ന് മോചനം നേടാം.

വെള്ളം, അന്തരീക്ഷത്തിലെ പൊടി, സമയക്കുറവ് എന്നിവ കാരണം കേശ സംരക്ഷണം ഇന്ന് യുവത്വത്തിന് സാധിക്കാതെ വന്നിട്ടുണ്ട്. അതിനു പകരം അവര്‍ വിപണിയില്‍ കിട്ടുന്ന ഷാമ്പു, മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നു. എന്നാല്‍ 5 ഇതള്‍ ചുവന്ന ചെമ്പരത്തി 10 എണ്ണം താളി ആക്കി തലയില്‍ തേച്ചു പിടിപ്പിക്കുക.10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ , താരന്‍ , മുടി കൊഴിച്ചില്‍ , തല ചൊറിച്ചില്‍ പൂര്‍ണമായും മാറി കിട്ടും എന്ന് നിങ്ങള്‍ക്കറിയാമോ. ചെമ്പരത്തി തളി എന്ന് നാട്ടുമ്പുറങ്ങളില്‍ അറിയപ്പെടുന്ന ഈ മികച്ച ഷാമ്പു നല്‍കുന്ന കേശ സംരക്ഷണം വിപണിയില്‍ നിന്ന് ലഭിക്കുന്ന മേന്മയേറിയ വില്‍കൂടിയ ഷാമ്പൂ നല്‍കില്ല എന്ന് ഓര്‍ക്കുക.

അമിത വണ്ണമുള്ളവര്‍ക്ക് അത് കുറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍, മെലിഞ്ഞിരിക്കുന്നവര്‍ ശരീരം തടിവയ്ക്കുവാന്‍ വല്ലാതെ പരിശ്രമിക്കുന്നു. ഇതിനായി പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ വാങ്ങിക്കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ 10gm ചുവന്ന വേങ്ങ കാതല്‍ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ 1 ലിറ്റര്‍ ആക്കി ചൂട് ആറിയ ശേഷം 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദാഹശമനി ആയി ഉപയോഗിച്ചാല്‍ ഒരുമാസം കൊണ്ട് അഞ്ച് കിലോ തൂക്കം കുറയും എന്ന് ഉറപ്പാണ്. എന്നാല്‍ ഈ ദിനങ്ങളില്‍ പകല്‍ ഉറങ്ങാന്‍ പാടില്ല എന്ന് പ്രത്യേകം ഓര്‍മ്മിക്കുകയും വേണം. കൂടാതെ വെള്ളത്തില്‍ ചൂടോടെ തേന്‍ ചേര്‍ത്ത് കുടിക്കരുത് എന്നും ഓര്‍മ്മിക്കുക.

ഇനി ശരീരം വണ്ണം വെയ്ക്കുവാന്‍ അമക്കുരം അഥവാ അശ്വഗന്ധം ഒരു ലിറ്റര്‍ പാലില്‍ പുഴുങ്ങി വറ്റിക്കുക . ഇതു ഉണക്കി പൊടിച്ച ശേഷം ഒരു ടേബിള്‍ സ്പൂണ്‍ പൊടി ഒരു ഗ്ലാസ്‌ പാലില്‍ കാച്ചി കുടിക്കുക. ദിവസത്തില്‍ 2 നേരം 41 ദിവസം തുടര്‍ച്ചയായി ഉപയോഗിക്കുക. ഫലം ഉറപ്പ്. ഇതൊക്കെ തന്നെയാണ് തൂക്കം കൂടാന്‍ നിങ്ങള്‍ കടകളില്‍ പോയി വാങ്ങുന്ന മരുന്നുകളിലും ഉള്ളത്. വെറുതെ എന്തിന് പണം മുടക്കണം. വീട്ടില്‍ തന്നെ ഇതൊക്കെ സാധിക്കുമെന്നറിയുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

അസ്ഥികള്‍ പൊട്ടിയാല്‍ യോജിപ്പിക്കാനായി ചങ്ങലം പരണ്ട ഉപയോഗിക്കേണ്ട വിധം