നടുവേദനയ്ക്ക് ആയുര്‍വേദത്തില്‍ ഉള്ള ഫലപ്രദമായ ചികിത്സ

നടുവേദനയ്ക്ക് സ്തീ- പുരുഷ വ്യത്യാസമില്ലെങ്കിലും ഈ രോഗത്തിന്റെ പിടിയില്‍ പെട്ട് കഷ്ടപ്പെടുന്നവരില്‍ അധികവും മധ്യവയസ്കകളായ സ്ത്രീകളാണ് ..നടുവേദന ഇല്ലാത്ത സ്ത്രീകള്‍ വളരെ ചുരുക്കമാണ്. ഈ ആധുനിക യുഗത്തില്‍ ജോലിത്തിരക്കിന്റേയും ഫാഷന്റേയും പിടിയില്‍ പെട്ട ധാരാളം സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നു. ആയുര്‍വേദ ചികിത്സാ രീതി ഇതിന് ഫലപ്രദമാണ്.

ആയുര്‍വേദത്തില്‍ ഏത് തരം നടുവേദനയും പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ആയുര്‍വേദത്തില്‍ നടുവേദനയ്ക്ക് കടീഗ്രഹം എന്നാണ് പറയുന്നത്. നടുവേദന അനുഭവപ്പെടുന്ന ഭാഗത്ത് ഉഴുന്ന് മാവ് കുഴച്ച് വലയമുണ്ടാക്കി അതില്‍ നിശ്ചിതചൂടില്‍, നിശ്ചിത സമയം രോഗാവസ്ഥയ്ക്കുതകുന്ന ഒന്നോ അതില്‍ കൂടുതലോ തൈലങ്ങള്‍ യോജിപ്പിച്ച് നടത്തുന്ന ചികിത്സാ രീതിയാണിത്.

നടുവേദനയ്ക്കുള്ള ആയുര്‍വേദ ചികിത്സയില്‍ വിശ്രമവും പത്ഥ്യവും അത്യാവശ്യമാണ്. നിലത്തോ പലകകട്ടിലിലോ കിടക്കുന്നതാണ് ഉത്തമം. ഇത് നട്ടെല്ല് നിവര്‍ന്ന് കിടക്കുന്നതിന് സഹായിക്കും. വ്യായാമ മുറകളും യോഗയും അഭ്യംഗം, വസ്തി കടീവസ്തി തുടങ്ങിയ പഞ്ചകര്‍മ്മ ചികിത്സകള്‍ യഥാവിധി ചെയ്യേണ്ടതാണ്. കടീവസ്തിയാണ് ആയുര്‍വേദത്തിലെ ഫലപ്രദമായ ചികിത്സാ രീതി.

ഒത്തിരി പേര്‍ക്ക് ഈ ചികിലസ രീതിയിലൂടെ നടുവേദനയ്ക്ക് നല്ല ഭേതം ഉണ്ടായിട്ടുണ്ട്..മരുന്ന് ചെയ്യുമ്പോള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന പദ്യം പൂര്‍ണ്ണമായും തെറ്റാതെ എടുക്കേണ്ടത് ഈ ചികിത്സയില്‍ വളരെ അത്യാവശ്യമാണ്…ഓപ്പറേഷന്‍ നിര്‍ദേശിച്ചിരുന്ന പലരോഗികളും ആയുര്‍വേദ ചികിത്സയിലൂടെ ഭേദമായി പോയിട്ടുണ്ട്.

വായുക്ഷോഭം, മലബന്ധം എന്നിവ ചികിത്സിച്ച് സുഖപ്പെടുത്തിയാല്‍ മാത്രമെ നടുവേദനയ്ക്ക് ശമനമുണ്ടാകുകയുള്ളൂ. കരുനെച്ചിയിലയുടെ നീരും ആ‍വണക്കെണ്ണയും ചേര്‍ന്ന് കഴിക്കുന്നത് ഇതിന് ഉത്തമമാണ്. ശരിയായ ചികിത്സാ രീതിയും ശരിയായ ജീവിത രീതിയുമാണ് ഇതില്‍ നിന്നും മോചനം നേടാനുള്ള ഏക മാര്‍ഗ്ഗം.

രാസ്നാസപതകം, സഹചരാദി തുടങ്ങിയ കഷായങ്ങളും യോഗരാജ ഗുല്‍ഗുലു തുടങ്ങിയ വടകങ്ങളും ആവര്‍ത്തിച്ച ധന്വന്തരം, സഹചരാദി, ഗന്ധതൈലം തുടങ്ങിയ പച്ച മരുന്നുകളുമാണ് ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്നത്. ശരിയായ ജീവിത ശൈലിയിലൂടെയും ചികിത്സയിലൂടെയും മാത്രമേ നടുവേദനയ്ക്ക് ശമനമുണ്ടാവുകയുള്ളൂ

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് കൂടി ഷെയര്‍ ചെയ്യുക.. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

വായ്‌ നാറ്റത്തിനു പ്രകൃതിദത്ത പരിഹാരം