അയലയും , മല്ലിയിലയും ആരോഗ്യത്തിനു അത്യുത്തമം

മത്സ്യവിഭവങ്ങള്‍ ഒരു നേരമെങ്കിലും കഴിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. നല്ലൊരു മീന്‍ കറി കൂട്ടിയൊരു ഊണ് ആരുടെയും മനം നിറയ്‌ക്കുമെന്നതില്‍ സംശയമില്ല. പലതരത്തിലുള്ള മത്സ്യങ്ങള്‍ ഇന്ന് ലഭ്യമാകുമെങ്കിലും ആരോഗ്യം പ്രധാനം ചെയ്യുന്നതില്‍ മത്തിക്കൊപ്പം നില്‍ക്കുന്ന മീനാണ് അയല.

വറുത്ത അയലയാണ് കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പ്രീയമെങ്കിലും അയലക്കറിയിലാണ് കൂടുതല്‍ ഗുണങ്ങളുള്ളത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള അയല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കേമനാണ്. പുളിയുടേയും മുളകിന്റേയും ഗുണങ്ങള്‍ മീന്‍ കറി കഴിക്കുന്നതിലൂടെ ശരിരത്തില്‍ എത്തുകയും ചെയ്യും.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാനും ശരീരഭാരം കുറയ്‌ക്കാനും അയലയില്‍ അടങ്ങിയിട്ടുള്ള ആസിഡുകള്‍ക്ക് സാധിക്കും. മഗ്നീഷ്യം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുള്ള അയല എല്ലുകള്‍ക്ക് കരുത്ത് പകരും.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്‌ക്കാന്‍ സഹായിക്കുന്നതിനൊപ്പം ചര്‍മ്മസംരക്ഷണത്തിനും അയല മികച്ച മരുന്നാണ്. അയേണ്‍, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള അയല മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും.

മലയാളി വീട്ടമ്മമാര്‍ അടുക്കളിയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഒന്നാണ് മല്ലിയില. ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പന്നമായ മല്ലിയില തമിഴര്‍ക്ക് പ്രീയങ്കരമാണ്. വിഭവങ്ങള്‍ക്ക് സ്വാദും മണവും നല്‍കുന്നതിലുപരി പല രോഗാവസ്ഥകള്‍ക്കുമുള്ള ഉത്തമ മരുന്ന് കൂടിയാണ് മല്ലിയില.

പറഞ്ഞാല്‍ തീരാത്ത ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് മല്ലിയിലയില്‍. പൊട്ടാസ്യം, വിറ്റാമിന്‍ സി, ഇരുമ്പ്, ഓക്സാലിക് ആസിഡ്, തിയാമൈന്‍, ഫോസ്ഫറസ്, റിബോഫ്ലാവിന്‍, സോഡിയം കരോട്ടിന്‍, കാല്‍സ്യം, നിയാസിന്‍ തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ഭക്ഷ്യയോഗ്യമായ ഒന്നാണ് മല്ലിയില.

ദഹനപ്രക്രിയ വേഗത്തിലാക്കാനും വിശപ്പ് വര്‍ദ്ധിപ്പിക്കാനും മല്ലിയിലയ്‌ക്ക് സാധിക്കും. ലിനോലിക് ആസിഡ്, പാമിറ്റിക് ആസിഡ്, ഒലേയിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി), സ്റ്റെയാറിക് ആസിഡ് തുടങ്ങിയവ അടങ്ങിയ മല്ലിയില ശരീരത്തിലെ കൊളസ്ട്രോളിനെതിരെ പ്രവര്‍ത്തിക്കുകയും ഹൃദയാഘാതത്തെ തടയുകയും ചെയ്യും.

അണുബാധയെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും മല്ലിയിലയ്‌ക്ക് കഴിയും. ആന്റി സെപ്റ്റിക്, ഡി ടോക്സിഫൈയിങ്ങ്, ആന്റി ​ഫംഗല്‍ എന്നിവയില്‍ സമ്പന്നമായ മല്ലിയില ചര്‍മ്മ രോഗങ്ങള്‍ക്കുള്ള ഉത്തമ മരുന്ന് കൂടിയാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റ്സ്, ഫോസ്‍ഫറസ് പോലുള്ള മിനറലുകള്‍ അടങ്ങിയിട്ടുള്ളതില്‍ കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകള്‍ തടയാന്‍ മല്ലിയിലയ്‌ക്ക് കഴിയും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കേശ സംരക്ഷണത്തിന് ചെമ്പരത്തി ഉപയോഗിക്കേണ്ട വിധം