പ്രാതലിനു ഓട്സ് കഴിക്കുന്നതിന്‍റെ ഗുണങ്ങളറിയൂ

ആരോഗ്യസംരക്ഷണത്തില്‍ എപ്പോഴും വെല്ലുവിളിയാവുന്ന ഒന്നാണ് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍. ഇതിലൂടെ പലപ്പോഴും ആരോഗ്യത്തിനെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന കൂട്ടത്തിലുള്ളതാണ്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു എന്നതാണ് മറ്റൊന്ന്. പലപ്പോഴും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുടെ തുടക്കം തന്നെ ഇത്തരത്തിലുള്ള നമ്മുടെ ശീലങ്ങളാണ്. പ്രഭാത ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം.

ഒരു കപ്പ് ഓട്‌സ്, രണ്ട് കപ്പ് വെള്ളം, രണ്ട് ടീസ്പൂണ്‍ വനില പൗഡര്‍, ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു നുള്ള് ഉപ്പ്, നാല് ടേബിള്‍ സ്പൂണ്‍ പോപ്പി വിത്തുകള്‍ എന്നിവയാണ് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാന്‍ ആവശ്യമുള്ളത്.

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ കറുവപ്പട്ടയും വനില പൗഡറും ചേര്‍ക്കാം. ഇത് നല്ലതു പോലെ തിളപ്പിച്ച ശേഷം ഇതിലേക്ക് ഓട്‌സ് ചേര്‍ക്കാം. അഞ്ച് മിനിട്ട് എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്യാവുന്നതാണ്. അഞ്ച് മിനിട്ടിനു ശേഷം ഉപയോഗിക്കാം. സ്വാദിനായി ഒരു നുള്ള് ഉപ്പും അല്‍പം തേനും മിക്‌സ് ചെയ്യാവുന്നതാണ്. ഏറ്റവും അവസാനമായി പോപ്പി സീഡ്‌സും ചേര്‍ക്കാം.

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് സാധാരണമായ ഒന്നാണ്. പലപ്പോഴും ഇത്തരം ആരോഗ്യകരമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മുകളില്‍ പറഞ്ഞ ബ്രേക്ക്ഫാസ്റ്റ്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോളിനെ നിലക്ക് നിര്‍ത്താന്‍ ഈ ബ്രേക്ക്ഫാസ്റ്റ് ശീലമാക്കാം.

എല്ലാവര്‍ക്കും കേട്ടുപരിചയം രക്തസമ്മര്‍ദ്ദത്തിനേക്കാള്‍ ബിപി എന്ന വാക്കായിരിക്കും. കാരണം ഇന്ന് പ്രായഭേദമന്യേ എല്ലാവരേയും ബാധിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ മുന്നിലാണ് ബിപി. അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ബ്രേക്ക്ഫാസ്റ്റ്.

അമിത വണ്ണം എന്ന പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ മരുന്നും മന്ത്രവുമായി ഭക്ഷണം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഈ ബ്രേക്ക്ഫാസ്റ്റ് ശീലമാക്കിയാല്‍ അമിതവണ്ണമൊക്കെ വെറും സ്വപ്‌നങ്ങളില്‍ മാത്രം.

ഓട്‌സ് നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഓട്‌സ് കഴിക്കുന്നത് തടി കുറക്കുകയും ആരോഗ്യത്തിനും ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും എല്ലാം മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

അസ്ഥികള്‍ പൊട്ടിയാല്‍ യോജിപ്പിക്കാനായി ചങ്ങലം പരണ്ട ഉപയോഗിക്കേണ്ട വിധം