മുഖക്കുരു , ചുണങ്ങു ഇവ മാറ്റാന്‍

മുഖക്കുരുവിന് പല ചികിത്സകളും ചെയ്തിട്ട് ഫലമില്ലാതിരിക്കുന്നുവെങ്കില്‍ ചില പ്രകൃതിദത്ത വഴികള്‍ സ്വീകരിച്ചു നോക്കൂ(home remedy pimples ). ഫലമുണ്ടാകും. മാത്രമല്ല, കെമിക്കലുകളെ പേടിക്കുകയും വേണ്ട.

ജാതിക്ക പൊടിച്ച് തിളപ്പിക്കാത്ത പാലില്‍ കലര്‍ത്തി മുഖത്തു തേയ്ക്കുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
കറുവാപ്പട്ട പൊടിച്ച് തേനില്‍ കലര്‍ത്തി മുഖക്കുരുവിന് മുകളില്‍ പുരട്ടുക. കിടക്കാന്‍ നേരത്ത് ഇതു ചെയ്യുന്നതാണ് നല്ലത്. പിറ്റേന്ന് രാവിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാം.
ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ മുഖത്തു പുരട്ടുന്നതും മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.
ചെറുനാരങ്ങാനീരും നിലക്കടലയെണ്ണയും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖക്കുരുവിനുള്ള നല്ലൊരു ചികിത്സാമാര്‍ഗം തന്നെയാണ്. ഇത് മുഖക്കുരു മാത്രമല്ല, ബ്ലാക് ഹെഡ്‌സ് മാറാനും നല്ലൊരു വഴി തന്നെയാണ്.
തുളസി നീര് മുഖക്കുവിന്മേല്‍ പുരട്ടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും. ഉലുവയില അരച്ച് മുഖത്തിടുന്നത് ഗുണം ചെയ്യും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ആര്യവേപ്പില, മഞ്ഞള്‍ എന്നിവ ഒരുമിച്ച് അരച്ച് മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. ഈ മിശ്രിതം ഉണങ്ങിയ ശേഷം കഴുകിക്കളയുക.
പനിനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖക്കുരുവിന്മേല്‍ പുരട്ടുക. ഇത് മുഖക്കുരുവിനുള്ള ഒരു പരിഹാരമാര്‍ഗം തന്നെയാണ്.
തിളപ്പിക്കാത്ത പാലില്‍ ചെറുനാരങ്ങാനീര് കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.
തക്കാളിയുടെ ത്വക്ക് മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗം തന്നെയാണ്. ഈ മിശ്രിതം ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ചന്ദനപ്പൊടിയില്‍ പനിനീര് ചേര്‍ത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ഇതും മുഖക്കുരു പോകാന്‍ നല്ലൊരു വഴി തന്നെയാണ്. പൊതുവെ മുകളില്‍ പറഞ്ഞ മാര്‍ഗങ്ങള്‍ ചര്‍മത്തിന് അലര്‍ജിയുണ്ടാക്കാറില്ല.(home remedy pimples ) എന്നാല്‍ ഇവ പുരട്ടി എന്തെങ്കിലും ചര്‍മപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഇവ പിന്നീട് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

ചുണങ്ങ് ജന്മനാ ഉള്ള പ്രശ്‌നമല്ല, പിന്നീട് വരുന്ന ഒരു ചര്‍മ രോഗമാണ്. മെലാസ്മ എന്നാണ് ഇതിന്റെ മെഡിക്കല്‍ പദം. ശരീരത്തിലെ മെലാനിന്‍ ക്രമരഹിതമായി പടരുന്നതാണ് ഇതിനു കാരണമാകുന്നത്(home remedies melasma). സ്ത്രീയ്ക്കും പുരുഷനും ഈ പ്രശ്‌നമുണ്ടാകാം.

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഇതു വരുന്നതായി കണ്ടുവരുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് കാരണം. ഒരു സ്ഥലത്തു നിന്നും മറ്റിടങ്ങളിലേയ്ക്കു പകരുന്നത ഒന്നാണിത്. കൂടുതല്‍ വെയിലേല്‍ക്കുക, സ്‌ട്രെസ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, അലര്‍ജി, വൈറ്റമിന്‍ ഡി കുറവ്, തൈറോയ്ഡ് തുടങ്ങിയവ ചുണങ്ങിനുള്ള പല കാരണങ്ങളില്‍ ചിലതാണ്(home remedies melasma). ഇതിന് പരിഹാരമായി ഓയിന്റ്‌മെന്റുകളും മറ്റും ലഭിയ്ക്കും.

ഇതല്ലാതെ പലതരത്തിലുള്ള വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,
മഞ്ഞള്‍പ്പൊടി പാലില്‍ കലക്കി ചുണങ്ങുള്ള സ്ഥലത്തു പുരട്ടാം. 5 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 10 ടീസ്പൂണ്‍ പാല്‍ എന്ന അനുപാതത്തിലെടുക്കാം. കട്ടിയ്ക്കു വേണമെങ്കില്‍ അല്‍പം കടലമാവും ചേര്‍ക്കാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം
ചെറുനാരങ്ങാനീര് ചുണങ്ങുള്ള സ്ഥലങ്ങളില്‍ നേരിട്ടു പുരട്ടാം. ഇതല്ലെങ്കില്‍ തേന്‍ ചേര്‍ത്തും പുരട്ടാം. അല്‍പം കഴിഞ്ഞു ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.
പപ്പായ ഉടച്ചതില്‍ തേന്‍ ചേര്‍ത്തും മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഉണങ്ങിക്കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

കുക്കുമ്പര്‍ ചുണങ്ങു ബാധിച്ചിടങ്ങളില്‍ വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക. ഇത് ഗുണം നല്‍കും.
ചന്ദനപ്പൊടി, പനിനീര്
ചന്ദനപ്പൊടി, പനിനീര് എന്നിവ കലക്കി ചുണങ്ങുള്ളിടങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും. ഇതില്‍ പാല്‍, ചെറുനാരങ്ങാനീര് തുടങ്ങിയവയും വേണമെങ്കില്‍ ചേര്‍ക്കാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകുക.
പഴുത്ത പഴം, പേരയ്ക്ക
പഴുത്ത പഴം, പേരയ്ക്ക എന്നിവ അരച്ച് ചുണങ്ങുള്ളിടങ്ങളില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു ചെറുചൂടുവെള്ളം കൊണ്ടു കഴുകാം.

കിടക്കാന്‍ പോകുന്നതിനു മുന്‍പ് കറ്റാര്‍വാഴ ജെല്‍ ചുണങ്ങുള്ളഇടത്തു പുരട്ടുക. പിറ്റേന്നു രാവിലെ കഴുകാം.
ബദാം മറ്റൊരു പ്രകൃതിദത്ത വഴിയാണ്. ഇത് അരച്ച് ഇതില്‍ തേന്‍ ചേര്‍ത്തു ചുണങ്ങുള്ളിടത്തു പുരട്ടാം. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി അരച്ചാലും മതി.
സവാള ജ്യൂസ് ,ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തി ചുണങ്ങുള്ളിടത്തു പുരട്ടാം. ഗുണമുണ്ടാകും.
പാല്‍, ഓട്‌സ്, തേന്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം ചുണങ്ങുള്ളിടത്തു പുരട്ടാം.
ടീ ട്രീ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ് .

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഗര്‍ഭകാല ഛര്‍ദ്ദി ഒഴിവാക്കാന്‍