പല്ല് ക്ലീന്‍ ചെയ്യാം പൈസ ചിലവില്ലാതെ

വര്‍ഷത്തിലൊരിക്കല്‍ ദന്തഡോക്ടറെ കണ്ട് പല്ലു ക്ലീന്‍ ചെയ്യുന്നവരുണ്ട്. നാം പല്ല് എത്ര വൃത്തിയായി നോക്കിയാലും പല്ലിനടിയിലും ഇടയിലുമെല്ലാം അഴുക്കു പിടിച്ചത് കളയാനുള്ള വഴിയാണിത്.

പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനമായതു കൊണ്ടുതന്നെ പണം ചെലവായാലും ഇതു വര്‍ഷത്തൊരിയ്ക്കലെങ്കിലും ചെയ്യുന്നവരും ധാരാളം. എന്നാല്‍ പല്ലു ക്ലീന്‍ ചെയ്യാന്‍ ഡെന്റിസ്റ്റിനെ കണ്ടു പണം കളയണമെന്നില്ല(remove plaque from teeth). അല്ലാതെ തന്നെ പല്ലു ക്ലീന്‍ ചെയ്യാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
ഇതിനു വേണ്ടവ ബേക്കിംഗ് സോഡ, ടൂത്ത്ബ്രഷ്, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഉപ്പ്, വെള്ളം, ഡെന്റല്‍ പിക്, ആന്റിസെപ്റ്റിക് മൗത്ത് വാഷ്,

ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും അര ടീസ്പൂണ്‍ ഉപ്പും കലര്‍ത്തുക. ബ്രഷ് നനച്ച ശേഷം ഇതില്‍ മുക്കി പല്ലു തേയ്ക്കുക. അഞ്ചു മിനിറ്റ് അടുപ്പിച്ചു ചെയ്ത ശേഷം തുപ്പുക.
ഒരു കപ്പ് ഹൈഡ്രജന്‍ പെറോക്‌സൈഡ്, അരകപ്പ് ചൂടുവെള്ളം എന്നിവ കലര്‍ത്തുക. വായിലൊഴിച്ചു നല്ലപോലെ കുലുക്കിത്തുപ്പുക. പിന്നീട് സാധാരണ വെള്ളം കൊണ്ടു വായ കഴൂകാം.
പിന്നീട് ടൂത്ത്പിക് ഉപയോഗിച്ച് അഴുക്കുകള്‍ മോണയില്‍ നിന്നും പല്ലില്‍ നിന്നും മൃദുവായി നീക്കുക. പിന്നീട് മൗത്ത്‌വാഷ് വായിലൊഴിച്ചു കഴുകുക. ഇത് രണ്ടു ദിവസം അടുപ്പിച്ചു ചെയ്യാം. പല്ല് ക്ലീന്‍ ചെയ്ത ഗുണം ലഭിയ്ക്കും
സ്‌ട്രോബെറി, തക്കാളി എന്നിവ പല്ലിന്റെ ആരോഗ്യത്തിനും നിറത്തിനും ഏറെ നല്ലതാണ്. ഇവ പല്ലില്‍ നേരിട്ടുരസാം. പിന്നീട് ചൂടുവെള്ളം കൊണ്ടു വായ കഴുകാം. ഉപ്പിട്ട ചൂടുവെള്ളമെങ്കില്‍ ഏറെ നല്ലത്.
സ്‌ട്രോബെറിയ്ക്കു പുറമെ ഓറഞ്ച്, പപ്പായ, ചെറുനാരങ്ങ, ബെറികള്‍ തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം.ഭക്ഷണത്തിനു മുന്‍പ് സ്വിസ് ചീസ് അല്ലെങ്കില്‍ ചെദാര്‍ ചീസ് കഴിയ്ക്കുന്നത് പല്ലില്‍ അഴുക്കടിഞ്ഞു കൂടാതിരിയ്ക്കാന്‍ സഹായിക്കും.

കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഓറഞ്ച് തൊലി പല്ലിലും മോണയിലും ഉരസുക. ഇത് പിന്നീട് കഴുകരുത്. വായില്‍ ദോഷകരമായ ബാക്ടീരിയ വളരുന്നതു തടയാന്‍ ഇതിനു സാധിയ്ക്കും.
എരിവുള്ള ഭക്ഷണം കഴിയ്ക്കുന്നത് കൂടുതല്‍ സലൈവ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും. ഇത് പല്ലിന്റെ, മോണയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ദിവസം ചുരുങ്ങിയത് രണ്ടു നേരമെങ്കിലും മൃദുവായ ബ്രഷ് കൊണ്ടു പല്ലു തേയ്ക്കുക. മുകളില്‍ നിന്നും താഴേയ്ക്കും തിരിച്ചുമാണ് പല്ലു ബ്രഷ് ചെയ്യേണ്ടത്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പപ്പായ കഴിക്കുന്നവര്‍ അറിയാന്‍