പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം സമ്മാനിക്കുന്ന രോഗങ്ങള്‍

പ്ലാസ്റ്റിക് ഇന്നത്തെ കാലഘട്ടത്തില്‍ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു വസ്തുവാണ്. എന്നാല്‍ പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാമെങ്കിലും ഇതിനെ വേണ്ട രീതിയില്‍ ഗൗനിയ്ക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല. പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിയ്ക്കുന്നവരാണ് നമുക്കിടയില്‍ പലരും(effects of plastic water bottles ).

പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ നിരവധി അനാരോഗ്യങ്ങളാണ് നമ്മുടെ കൂടെക്കൂടുന്നത്. ഇവ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിയ്ക്കുന്നത്.(effects of plastic water bottles ) എന്തൊക്കെയാണ് പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം നമുക്ക് തരുന്നത് എന്ന് നോക്കാം.

ഗര്‍ഭിണികള്‍ക്ക് അനാരോഗ്യം
അനാരോഗ്യത്തിന്റെ കാര്യത്തില്‍ ഗര്‍ഭിണികളെപ്പോലും പ്ലാസ്റ്റിക് ബോട്ടില്‍ വെറുതേ വിടുന്നില്ല. പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിയ്ക്കുന്ന ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും ദോഷകരമായാണ് ബാധിയ്ക്കുന്നത്. പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിനും കുട്ടികള്‍ക്ക് വൈകല്യമുണ്ടാവാനും ഇത് കാരണമാകുന്നു.
ടൈപ്പ് ടു ഡയബറ്റിസ്

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് ടൈപ്പ് 2 ഡയബറ്റിസ്. പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം കുടി ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതല്‍. ഇത് ടൈപ്പ് ടു ഡയബറ്റിസിന് വഴിവെയ്ക്കുന്നു.

മൂത്രാശയ രോഗങ്ങള്‍
മൂത്രാശയ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം കുടിയ്ക്കുന്നവര്‍ക്കാണ്. പതിവിലധികം മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നതും മൂത്രത്തിലെ നിറവ്യത്യാസവും പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം നല്‍കുന്ന സമ്മാനങ്ങളാണ്. മാത്രമല്ല മൂത്ര തടസ്സം നേരിടുന്നവര്‍ക്കും പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം പാരയാകുന്നുണ്ട്.

സ്തനാര്‍ബുദം
സ്തനാര്‍ബുദത്തിനും പലപ്പോഴും പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കാരണമാകുന്നുണ്ട്. സ്ത്രീകളില്‍ കൂടുതലായി പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിക്കുന്നവരാണ് സ്തനാര്‍ബുദത്തിന് ഇരയാകുന്നത്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍
പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാക്കുന്നതിനും പിന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ തന്നെയാണ്. പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം കുടിയ്ക്കുമ്പോള്‍ അത് വഴി ക്യാന്‍സറിനും കൂടി സ്വാഗതമോതും എന്നതാണ് യാഥാര്‍ത്ഥ്യം.

ബാക്ടീരിയകളുടെ കൂടാരം
കണ്ണു കൊണ്ട് കാണാന്‍ കഴിയാത്ത ബാക്ടീരിയകള്‍ ധാരാളം ഇത്തരം പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ഉണ്ടാകും. ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയാനും കാരണമാകുന്നു.

വന്ധ്യതയ്ക്ക് കാരണമാകും
വന്ധ്യതയിലേക്ക് നയിക്കുന്നതിന് പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം കാരണമാകുന്നു. പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിച്ചാല്‍ ഇത് പലപ്പോഴും പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് കാരണമാകും.

ചര്‍മ്മത്തിന് പ്രശ്‌നം
ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ഇത്തരം ശീലങ്ങളിലൂടെ വര്‍ദ്ധിക്കാന്‍ കാരണമാകും. പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം കുടിയ്ക്കുന്നതിലൂടെ ത്വക്ക് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ ആണ് ഇതിലൂടെ കൂടുതലാവുന്നത്.

നേരത്തേ പ്രായപൂര്‍ത്തിയാകുന്നു
പെണ്‍കുട്ടികള്‍ കുട്ടിത്തം മാറുന്നതിനു മുന്‍പ് തന്നെ പ്രായപൂര്‍ത്തിയാകുന്നു. ഇത് പലപ്പോഴും പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളവും ജങ്ക് ഫുഡും ഉണ്ടാക്കുന്ന പ്രതിഫലനമാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഈ സാധനങ്ങള്‍ ഫ്രിഡ്ജില്‍ വച്ചാല്‍ പണി കിട്ടും