മത്തി കഴിക്കാം മടുപ്പില്ലാതെ

മീനില്ലാതെ ഒരു ദിവസത്തെപ്പറ്റി ആലോചിക്കാന്‍ കഴിയില്ല നമ്മള്‍ മലയാളികള്‍ക്ക്. കാരണം ഇത്രയേറെ ആരോഗ്യത്തെ സംരക്ഷിക്കുന്ന മറ്റൊരു വസ്തു ഇല്ലെന്ന് തന്നെ പറയാം. മത്സ്യം സ്ഥിരം കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. ഇതില്‍ തന്നെ ആരോഗ്യഗുണം കൊണ്ട് സമ്പന്നമായ മത്സ്യമാണ് മത്തി.

മത്തിയുലെ ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. മീന്‍ വറുത്തും, കറിവെച്ചും അച്ചാറാക്കിയും ചമ്മന്തിയാക്കിയും ബിരിയാണിയാക്കിയും കഴിക്കുന്നവരാണ് നമ്മളെല്ലാവരും. എന്തൊക്ക ആരോഗ്യ ഗുണങ്ങളാണ് മീന്‍ കഴിക്കുന്നതിലൂടെ നമുക്കുണ്ടാവുക എന്ന് നോക്കാം. പ്രത്യേകിച്ച് മത്തി കഴിക്കുന്നതിലൂടെ.

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നിലാണ് മത്തി. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിനെ പ്രതിസന്ധിയിലാക്കുന്ന ട്രൈഗ്ലിസറൈഡ്‌സ് ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.
മീനിലെ ഒമേഗ 3 ഫാറ്റി ആസിഡ് തന്നെയാണ് ഇവിടേയും സഹായിക്കുന്നത്. ക്യാന്‍സര്‍ കോശങ്ങളോട് പൊരുതാന്‍ ഇത് വളരെയധികം സഹായിക്കുന്നു.

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങലെ പരിഹരിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് മത്തി. മത്തി ദിവസവും ശീലമാക്കുന്നത് എന്തുകൊണ്ടും ആര്‍ത്രൈറ്റിസിനെ ഇല്ലാതാക്കുന്നു.
കാഴ്ചശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മത്തി. ഗ്ലൂക്കോമ, ഡ്രൈ ഐ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് മത്തിയും മറ്റ് മത്സ്യങ്ങളും.

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മത്തി. മത്തി കുട്ടികള്‍ക്ക് കൊടുക്കുന്നതും അവരുടെ തലച്ചോര്‍ വികസിക്കുന്നതിന് സഹായിക്കുന്നു.
തടി കുറക്കുന്നതിനും യാതൊരു സങ്കോചവും ഇല്ലാതെ കഴിക്കാവുന്ന ഒന്നാണ് മത്തി. മീനില്‍ അടങ്ങിയിട്ടുള്ള ഫിഷ് ഓയില്‍ ഫാറ്റ് ആണ് കൊഴുപ്പ് കുറച്ച് തടി കുറക്കുന്നത്.

ചര്‍മ്മസംരക്ഷണത്തിനും മത്തി കഴിക്കുന്നത് ശീലമാക്കാം. മത്സ്യം ദിവസവും കഴിച്ച് ചര്‍മ്മം മിനുസമുള്ളതാക്കാന്‍ സഹായിക്കുന്നു.
രക്തം കട്ട പിടിക്കുന്നത് മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കാന്‍ കാരണമാകും. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ സഹായിക്കുന്നതാണ് മത്തി. മത്തി മാത്രമല്ല പല മത്സ്യങ്ങളും ഇത്തരത്തില്‍ രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.
മത്തി ധാരാളം കിട്ടുന്ന സമയമാണ് ഇപ്പോള്‍ കൂടുതലായി മത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മടിക്കേണ്ട.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഹൃദയം പണി മുടക്കാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം