തുളസി വെള്ളം കുടിക്കൂ ഗുണങ്ങള്‍ ഏറെയാണ്‌

തുളസി പ്രധാനമായും പുണ്യകര്‍മങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. പൂജകള്‍ക്കും മറ്റു ഉപയോഗിയ്ക്കുന്ന ഒന്ന്. തുളസിയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ടെന്നതാണ് വാസ്തവം. പല അസുഖങ്ങള്‍ക്കുമുള്ള തികച്ചും ഫലപ്രദമായ ഒരു മരുന്നാണിത്. തുളസി കൊണ്ടു പല തരത്തിലും മരുന്നുകളുണ്ടാക്കാം. തുളസിയിട്ട വെള്ളം കുടിയ്ക്കുന്നതു കൊണ്ടും ഗുണങ്ങളേറെയാണ്.

ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.ആ തുളസിയിലകള്‍ കടിച്ചു തിന്നുകയും ചെയ്യാം. അല്ലെങ്കില്‍ വെള്ളം മാത്രം ഊറ്റിക്കുടിയ്ക്കാം
ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന നല്ലൊരു വഴിയാണ് തുളസിയിട്ട വെള്ളം. പ്രത്യേകിച്ചു കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളെങ്കില്‍.

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. അയേണ്‍ സമ്പുഷ്ടമാണ് തുളസി. രക്തക്കുറവിനുളള നല്ലൊരു പരിഹാരം.
യൂജിനോള്‍ എന്നൊരു ഘടകം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.
കോള്‍ഡ്, പനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. ഇതിന് ആന്റിബാക്ടീരിയല്‍, ആന്റ്ിഫംഗല്‍ ഗുണങ്ങളുണ്ട്.

സ്‌ട്രെസ് കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. സ്‌ട്രെസ് കുറയ്ക്കുവാന്‍ പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാര്‍ക്ക് തുളസി വെള്ളം കുടിയ്ക്കാം. നിക്കോട്ടിന്‍ ശരീരത്തിനു വരുത്തുന്നു ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും തുളസി സഹായകമാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
തുളസി രക്തം ശുദ്ധീകരിയ്ക്കും. ഇതുകൊണ്ടുതന്നെ ചര്‍മത്തിനു തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും.

തുളസി രണ്ടു തരമുണ്ട്. കൃഷ്ണതുളസിയും രാമതുളസിയും. പച്ച നിറത്തില്‍ വലിയ ഇലകളുള്ളത് രാമതുളസി. രുചിവര്‍ധിപ്പിക്കാന്‍ നല്ലത്. തണുപ്പും പ്രദാനം ചെയ്യും. കൃഷ്ണതുളസിയുടെ ഇല ഇരുണ്ടനിറത്തിലാണ്.

നമ്മുടെ തൊടികളില്‍ യാതൊരു പരിചരണവും കൂടാതെ സുലഭമായി വളരുന്ന ഒരു ഔഷധ സസ്യം ആണ് തുളസി ..തുളസിയുടെ ഇല കഴിച്ചാല്‍ തൊണ്ട വേദന പാടെ മാറി കിട്ടും …കുട്ടികളിലെ വിര ,കൃമി ശല്യം മാറ്റാനും തുളസി നീര് ഉപയോഗിക്കാം ..അതുപോലെ തന്നെ മുഖക്കുരു പൂര്‍ണ്ണമായും മാറ്റാനും തുളസി ഇല ഉപയോഗിക്കാം തുളസിയുടെ നീര് മുഖക്കുരുവിന് മുകളില്‍ പുരട്ടിയാല്‍ മതി.

ഈ പോസ്ര്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഹൃദയം പണി മുടക്കാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം