അകാല നര ചെറുക്കാന്‍ ബ്രഹ്മി

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും നമ്മളെയെല്ലാം വെട്ടിലാക്കുന്ന ഒന്നാണ് മുടി കൊഴിച്ചിലും മുടിയുടെ പ്രശ്‌നങ്ങളും. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമ്മള്‍ എല്ലാ വിധത്തിലും ശ്രമിക്കും. അതിന്റെ ഫലമായി പലപ്പോഴും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നു. എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ചെയ്യേണ്ടത്.

ഇന്ന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ എന്നും മുന്നിലാണ് ബ്രഹ്മി കൊണ്ടുള്ള കേശസംരക്ഷണം. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതോടൊപ്പം മുടിയുടെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.
മുടിക്കുണ്ടാവുന്ന ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബ്രഹ്മി എണ്ണ. ബ്രഹ്മിയും വെളിച്ചെണ്ണയും കാച്ചി തേക്കുന്നത് മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ ഒരു കാലത്ത് ബ്രഹ്മി കൊണ്ട് സമ്പുഷ്ടമായിരുന്നു.


എണ്ണ കാച്ചുന്ന വിധം
ബ്രഹ്മി ഇലകളായി നുള്ളിയെടുത്ത് വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഇട്ട് കാച്ചിയെടുക്കുക. ഇത് നല്ലതു പോലെ ചൂടാറിയെടുത്ത ശേഷം തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്

അകാല നരക്ക് പരിഹാരം
മുടി നരക്കുന്നത് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും കണ്ട് വരുന്ന ഒരു പ്രതിസന്ധിയാണ്. അതുകൊണ്ട് തന്നെ അകാല നരയെ ചെറുക്കാന്‍ സ്ഥിരമായി ബ്രഹ്മിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് നല്ലതാണ്. ഇത് ഒറ്റമുടി പോലും നരക്കാതെ സൂക്ഷിക്കും.

മുടി കൊഴിച്ചിലിന് പരിഹാരം
മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ വളരെ വിദഗ്ധമായി ഇല്ലാതാക്കാന്‍ ബ്രഹ്മി എണ്ണക്ക് സാധിക്കും. ബ്രഹ്മി എണ്ണ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് പല തരത്തിലും മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നു
തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരം കാണാനും സഹായിക്കുന്നു ബ്രഹ്മിയിട്ട് കാച്ചിയ എണ്ണ. ഇത് തലയിലുണ്ടാക്കുന്ന ചൊറിച്ചില്‍ അണുബാധ എന്നിവയെ വളരെ നിശ്ശേഷം ഇല്ലാതാക്കുന്നു.
താരന്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബ്രഹ്മി എന്ന കാര്യത്തില്‍ സംശയമില്ല. ബ്രഹ്മിയിട്ട് എണ്ണ കാച്ചി തേക്കുന്നത് താരന്‍ പോലുള്ള പ്രതിസന്ധിക്ക് പരിഹാരമാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഓസ്റ്റിയോപൊറോസിസ് കാരണവും പരിഹാരവും