ഉമിനീര്‍ കുറഞ്ഞാല്‍ സംഭവിക്കുന്നത്‌

ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​നാ​വ​ശ്യ​മാ​യ ആ​ഹാ​രം ഉ​മി​നീ​രു​മാ​യി കൂ​ടി​ക്ക​ല​ർ​ന്ന് ആ​മാ​ശ​യ​ത്തി​ലെ​ത്തുന്നു. തുടർന്നുദ​ഹ​ന​പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​നാ​വ​ശ്യ​മാ​യ ഉ​മി​നീ​ര് ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. നി​ർ​ദി​ഷ്ട സ​മ​യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​സ്ര​വ​മാ​ണ് ദ​ഹ​ന​പ്ര​ക്രി​യ​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത്.

ഉ​മി​നീ​രി​ൽ ധാ​രാ​ളം മൂ​ല​ക​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്നു. (ഇ​വ​യി​ൽ ചി​ല​ത്… ജ​ലം, കാ​റ്റ​യോ​ണ്‍​സ്, സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യം, ആ​ന​യോ​ണ്‍​സ്, ക്ലോ​റി​ൻ, മ്യൂ​സി​ൻ, ഇ​മ്മ്യൂ​ണോ​ഗ്ലോ​ബി​ൻ, കാ​ലി​ക്രീ​ൻ, ഹോ​ർ​മോ​ണു​ക​ൾ, എ​പി​ഡേ​ർ​മ​ൽ ഗ്രൗ​ത്ത് ഫാ​ക്ട​ർ, പ്രോ​ആ​ർ​ജി​നി​ൽ, എ​ൻ​സൈ​മു​ക​ൾ (ആ​ൽ​ഫ അ​മി​ലേ​യ്സ്, ലി​ൻ​ഗ്വ​ൻ ലൈ​പേ​യ്സ്, ട​യ​ലി​ൻ തു​ട​ങ്ങി​യ​വ), ഒ​പ്പി​യോ​ർ​ഫി​ൻ, സെ​ല്ലു​ലാ​ർ എ​ൻ​സൈ​മു​ക​ൾ, വാ​ത​ക​ങ്ങ​ൾ, ഓ​ക്സി​ജ​ൻ, നൈ​ട്ര​ജ​ൻ, കാ​ർ​ബ​ണ്‍ ഡൈ​യോ​ക്സൈ​ഡ്, യൂ​റി​യ, യൂ​റി​ക് ആ​സി​ഡ്, പ്രൊ​ട്ടീ​ൻ, ഫോ​സ്ഫേ​റ്റ്, ഗ്ലോ​ബു​ലി​ൻ) തെ​ളി​ഞ്ഞ​തും ജ​ല​മ​യ​മു​ള്ള​തും രു​ചി​യു​ള്ള​തു​മാ​യ ഉ​മി​നീ​ര് നാ​വി​നെ പ്ര​വ​ർ​ത്ത​ന നി​ര​ത​മാ​ക്കി നി​ല​നി​ർ​ത്തു​ന്നു.

ഉ​മി​നീ​ര് ന​മ്മു​ടെ ശ​രീ​ര​ത്തി​നു​ള്ളി​ൽ​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​ൽ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ഇ​വ​യി​ൽ നി​ന്നു​ണ്ടാ​കു​ന്നി​ല്ല. ഉ​മി​നീ​ര് ശ​രി​യാ​യ ദ​ഹ​ന​പ്ര​ക്രി​യ​യെ വ​ള​രെ അ​ധി​ക​മാ​യി സ​ഹാ​യി​ക്കു​ന്നു. ഈ ​സ്ര​വ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​മ്യൂ​ണോ​ഗ്ലോ​ബി​ൻ എ​ന്ന ഘ​ട​കം ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി​ വ​ർ​ധി​പ്പി​ക്കു​ന്നു.

ഗ​സ്റ്റി​ൻ മു​ത​ലാ​യ ഫോ​ർ​മോ​ണു​ക​ൾ രു​ചി​വ്യ​ത്യാ​സ​ങ്ങ​ൾ വി​വേ​ചി​ച്ച് മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി​ബാ​ക്ടീ​രി​യ​ൽ ഘ​ട​ക​ങ്ങ​ൾ പ​ല്ലു​ക​ളെ സം​ര​ക്ഷി​ക്കാ​നും അ​ണു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ഒ​രു പ​രി​ധി​വ​രെ ര​ക്ഷി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.
ദി​വ​സേ​ന ഉ​മി​നീ​രി​ന്‍റെ ഉ​ത്പാ​ദ​ന നി​ല 0.75 മു​ത​ൽ 1.5 മി​ല്ലി ഉ​മി​നീ​രി​ന്‍റെ അ​ള​വി​ലു​ള്ള വ്യ​തി​യാ​ന​ങ്ങ​ൾ ധാ​രാ​ളം രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു.

ഉ​മി​നീ​രി​ന്‍റെ അ​ള​വ് കു​റ​ഞ്ഞാൽ
1. ഡി​റോ​സ്റ്റോ​മി​യ (ഉ​ണ​ങ്ങി​യ വാ​യ) ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണി​ത്. പ്രാ​യ​മാ​യ​വ​രി​ലാ​ണ് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. ചി​ല മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​മാ​യും ഇ​ത് കാ​ണ​പ്പെ​ടു​ന്നു.

ഉ​ദാ. ആ​ന്‍റി ഹൈ​പ്പ​ർ​ടെ​ൻ​സീ​വ്, ഡി​ക്കോ​സ്റ്റ​ൻ​സ്, ആ​ന്‍റി ഹി​സ്റ്റോ​മി​ക് മ​രു​ന്നു​ക​ൾ അ​ധി​ക തോ​തി​ലു​ള്ള മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം മൂ​ല​വും ഈ ​രോ​ഗാ​വ​സ്ഥ ഉ​ണ്ടാ​കു​ന്നു. വെ​പ്പു​പ​ല്ല് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ഉ​മി​നീ​രി​ന്‍റെ അ​ള​വു കു​റ​യു​ന്ന​തു​മൂ​ലം പ​ല്ല് സെ​റ്റ് വാ​യി​ൽ ഇ​രി​ക്കാ​തെ വ​രി​ക​യും അ​തു​മൂ​ലം അ​സ്വ​സ്ഥ​ത​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

രോ​ഗ​ല​ക്ഷ​ണം
ഉ​മി​നീ​രി​ന്‍റെ ക​ട്ടി കൂ​ടു​ക​യും അ​ള​വ് കു​റ​യു​ക​യും ചെ​യ്യു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നും വി​ഴു​ങ്ങു​വാ​നു​മു​ള്ള ബു​ദ്ധി​മു​ട്ട്.ദ​ന്ത​ക്ഷ​യം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

ചി​കി​ത്സാ രീ​തി​ക​ൾ
ഇ​ട​യ്ക്കി​ടെ വെ​ള്ളം കു​ടി​ക്കു​ക.
ഉ​മി​നീ​രി​ന്‍റെ അ​ള​വ് കൂ​ട്ടു​ന്ന മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.
ഉ​ദാ: പി​ലോ​ക​ൾ​ച്ച​ർ, സി​റി​ക് മാ​ല​ൻ, ഹൈ​ഡ്രോ​ക്ലോ​റൈ​ഡ്, സാ​ൽ​വേ സ​ബ്സ്റ്റി​റ്റ്യൂ​ട്ട്സ്, ഓ​ർ​ബി​റ്റ് പോ​ലു​ള്ള ചൂ​യിം​ഗം.

2. ജോ​ഗ്ര​ൻ​സ് സി​ൻ​ഡ്രം
ഉ​മി​നീ​ർ, നേ​ത്ര ഗ്ര​ന്ഥി​ക​ളെ​യാ​ണ് ഈ ​അ​സു​ഖം ബാ​ധി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഉ​മി​നീ​ര്, ക​ണ്ണു​നീ​ര് തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​നം കു​റ​യു​ക​യും ചെ​യ്യു​ന്നു.

കാ​ര​ണ​ങ്ങ​ൾ
പാ​ര​ന്പ​ര്യം, ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​നം, അ​നു​ബാ​ധ, ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ ശേ​ഷി​ക്കു​റ​വ്.

രോ​ഗ​ല​ക്ഷ​ണം
ഉ​മി​നീ​രി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തു​വ​ഴി ഉ​ണ​ങ്ങി​യ വാ​യ്. ഇ​തു​മൂ​ലം ആ​ഹാ​രം ച​വ​ച്ച് അ​ര​യ്ക്കു​ന്ന​തി​നും ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി തി​രി​ച്ച​റി​യാ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു.
ദ​ന്ത​ക്ഷ​യം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്നു.
ചി​ല രോ​ഗ​ങ്ങ​ളി​ൽ ഈ ​അ​സു​ഖം മൂ​ലം ഉ​മി​നീ​ര് ഗ്ര​ന്ഥി​ക​ളി​ൽ നീ​ര് ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്നു. ഈ ​നീ​ര് വേ​ദ​നാ​ര​ഹി​ത​മാ​യി​രി​ക്കും.
വ​ര​ണ്ട ക​ണ്ണു​ക​ൾ കാ​ര​ണം അ​വ്യ​ക്ത​മാ​യ കാ​ഴ്ച​യും ക​ണ്ണു​വേ​ദ​ന​യും ഉ​ണ്ടാ​കു​ന്നു.
ഈ ​രോ​ഗാ​വ​സ്ഥ മൂ​ലം ശ​രീ​ര​ച​ർ​മ​ത്തി​ന്‍റെ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടു​ക​യും ച​ർ​മ​രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

രക്തം ശുദ്ധീകരിയ്ക്കാനും കൊളസ്‌ട്രോള്‍ ഒഴിവാക്കാനും