പല്ല് കേടുവരുത്തുന്ന ശീലങ്ങള്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒന്ന് തന്നെയാണ് പല്ലിന്റെ കാര്യം. കാരണം പല്ലിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പല്ലിന്റെ സൗന്ദര്യവും ഒരു വെല്ലുവിളിയാണ്. പല്ലിനെ നശിപ്പിക്കുന്ന ശീലങ്ങള്‍ നമ്മള്‍ തന്നെ ചെയ്യുന്നവയാണ് പലരും.

എന്തൊക്കെയാണ് പല്ലിനെ കേടുവരുത്തുന്ന ശീലങ്ങള്‍ എന്ന് നോക്കാം. ഇത്തരം ശീലങ്ങള്‍ എല്ലാം ഇല്ലാതാക്കിയാല്‍ അത് പല്ലിനെ സൗന്ദര്യവും ആരോഗ്യവും ഉള്ളതാക്കി മാറ്റുന്നു. എന്തൊക്കെയാണ് നമ്മള്‍ നിര്‍ബന്ധപൂര്‍വ്വം ഒഴിവാക്കേണ്ട ശീലങ്ങള്‍ എന്ന് നോക്കാം.

ഭക്ഷണം കഴിച്ച ശേഷം ബ്രഷ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നിങ്ങളുടെ പല്ലിനെ മൃദുവാക്കും. ഇത് പല്ല് പെട്ടെന്ന് പൊടിഞ്ഞു പോകാന്‍ കാരണമാകുന്നു. ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ബ്രഷ് ചെയ്യാറുണ്ടോ. എന്നാല്‍ അത് പെട്ടെന്ന് നിര്‍ത്തിക്കോളൂ. ഇതും നിങ്ങളുടെ പല്ലിന് ദോഷം ചെയ്യും.

നിങ്ങളുടെ പല്ല് നന്നായി വെളുക്കുമെന്നു കരുതി ശക്തമായിട്ടാണോ ബ്രഷ് ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ വളരെ മൃദുവായി പല്ല് തേക്കേണ്ടതാണ്. മൃദുവായ ബ്രഷ് ഉപയോഗിക്കുന്നതാണ് പല്ലിന് നല്ലത്.
എസ്‌ക്രീം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഐസ്‌ക്രീം പല്ലിന് കേടുവരുത്തുന്നുണ്ടെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ. എന്നാല്‍ അളവില്‍ കൂടുതല്‍ തണുപ്പ് പല്ലില്‍ തട്ടുന്നത് പല്ല് പൊട്ടാന്‍ കാരണമാകും. നല്ല ചൂടുള്ള ഭക്ഷണവും പല്ലിന് കേടാണ്. അടുത്ത തവണ ഐസ്‌ക്രീം കഴിക്കണമെന്ന് തോന്നുവാണെങ്കില്‍ പഞ്ചസാര കുറഞ്ഞ ബബിള്‍ഗം ചവച്ചോളൂ.

പലര്‍ക്കുമുള്ള ഒന്നാണ് പല്ലു കടിക്കുന്ന ശീലം. ഇത് നിങ്ങളുടെ പല്ലിന് വളരെ ദോഷകരമാണ്. ടെന്‍ഷന്‍ വരുമ്പോഴും ഉറക്കത്തിലുമാണ് ഇത്തരം ശീലങ്ങള്‍ ഉണ്ടാകാറ്. ദിവസവും ഹാര്‍ഡായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കൂ.
പലര്‍ക്കും ഉണ്ടാകുന്ന ഒരു ശീലമാണ് നഖം കടിക്കല്‍. എന്തെങ്കിലും ടെന്‍ഷനും ബുദ്ധിമുട്ടും വരുമ്പോള്‍ അറിയാതെ തന്നെ കൈ വായില്‍ പോകും. ഇതും നിങ്ങളുടെ പല്ലിന് കേടാണ്. പല്ലിന്റെ മോണയെ ഇത് മൃദുവാക്കുന്നു. ഇത്തരം ശീലം ഉണ്ടെങ്കില്‍ ഒഴിവാക്കിക്കോളൂ.

പുകയില ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത് പല്ലിനും കേട് തന്നെയാണ്. പുകയില ചവയ്ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പല്ലിനെ നശിപ്പിക്കുന്നു.
കഫീന്‍ അടങ്ങിയ കാപ്പി കുടിക്കുന്നത് പല്ലിന് പെട്ടെന്ന് മഞ്ഞ നിറം ഉണ്ടാക്കാന്‍ കാരണമാകുന്നു. കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.
തുടര്‍ച്ചയായി സ്‌നാക്‌സുകള്‍ കൊറിക്കുന്ന ശീലമുണ്ടോ. ഇതും നിങ്ങളുടെ പല്ലിന് കേടാണ്. ഇത്തരം ലഘു ഭക്ഷണങ്ങള്‍ കുറച്ച് ഉമിനീര്‍ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ. ഇത്തരം ശീലം നല്ലതല്ല പല്ലിനും നിങ്ങളുടെ ശരീരത്തിനും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കുഞ്ഞു ഉറങ്ങേണ്ടത് അമ്മയോടൊപ്പം..കാരണം ?