പേരയില കൊണ്ട് മുടി കൊഴിച്ചില്‍ മാറ്റാന്‍ ചെയ്യേണ്ടത്

മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. ഇത് പലപ്പോഴും പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളിലേക്കും നമ്മളെ നയിക്കും. മുടി കൊഴിച്ചിലില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പലരും പല തരത്തിലുള്ള എണ്ണകളും മരുന്നുകളും മറ്റും വാങ്ങിത്തേക്കുന്നു. എന്നാല്‍ ഇതെല്ലാം പിന്നീട് ഉള്ള മുടി പോലും കൊഴിഞ്ഞ് പോവാന്‍ കാരണമാകും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഇനി പേരയിലക്ക് സാധിക്കും.

പേരയില കൊണ്ട് മുടി കൊഴിച്ചിലിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുടി കൊഴിച്ചില്‍ മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പല തരത്തിലാണ് പേരയില സഹായിക്കുന്നത്. പേരക്ക എങ്ങനെയെല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
ഒരു കൈ നിറയെ പേരയില എടുക്കുക. ഇത് നല്ലതു പോലെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 മിനിട്ട് ഇട്ട് തിളപ്പിക്കാം. പിന്നീട് തണുക്കാനായി വെക്കാവുന്നതാണ്. ഇത് ഉപയോഗിക്കേണ്ട വിധം നോക്കാം.

ഉപയോഗിക്കേണ്ടത്
ഈ മിശ്രിതം നിങ്ങളുടെ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലും വിധം ഇത് തേച്ച് പിടിപ്പിക്കുക. ശേഷം മുടി നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം.
ശ്രദ്ധിക്കേണ്ടത്
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഈ മിശ്രിതം തേച്ച് പിടിപ്പിച്ച് തലമൂടി കിടന്നാല്‍ നല്ല ഫലം ലഭിക്കുന്നതാണ്. അടുത്ത ദിവസം രാവിലെ നിങ്ങള്‍ക്ക് ഇത് കഴുകിക്കളയാവുന്നതാണ്.

മുടിക്ക് തിളക്കം നല്‍കാന്‍ ഏറ്റവും മികച്ച ഒരു പരിഹാരമാര്‍ഗ്ഗമാണ് പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളം. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
മുടി വളരാനും ഇത്രയും ഫലപ്രദമായ ഒരു മാര്‍ഗ്ഗം ഇല്ലെന്നു തന്നെ പറയാം. പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും മുടിക്ക് ആരോഗ്യവും ഉന്‍മേഷവും നല്‍കാന്‍ കാരണമാകുന്നു.

മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ് പേരയിലയിട്ട് തിളപ്പിച്ച വെള്ളം. ഇതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്യുന്നത് താരനേയും ഇല്ലാതാക്കാവുന്നതാണ്.
അകാല നരക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പേരയില. പേരയിലയിലൂടെ പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ മറ്റൊരു മരുന്നില്ല എന്ന് തന്നെ ഉറപ്പായും പറയാം. പേരയില മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുന്നു. പേരയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആഴ്ചയില്‍ മൂന്ന് ദിവസം മുടി കഴുകാം. ഇത് മുടി കൊഴിച്ചിലിനെ പൂര്‍ണമായും നിര്‍ത്തുന്നു.

ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പല്ലുകള്‍ തിളക്കമുള്ളതാക്കാന്‍ ചെയ്യേണ്ടത്