വെറ്റിലയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല

ഇതാ വെറ്റിലയുടെ ചില ഔഷധഗുണങ്ങള്‍.
നല്ലൊരു വേദനസംഹാരിയണ് വെറ്റില. ഇത് നന്നായി അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുന്നത് വേദനയ്ക്കു ശമനം നല്‍കും.
അതുപോലെ വെറ്റില ചവച്ച് നീരിറക്കുന്നത് നമ്മുടെ ഉള്ളിലുള്ള വേദനയ്ക്ക് ആശ്വാസം നല്‍കും.
മുറിവില്‍ വെറ്റില വച്ച ശേഷം ബാന്‍ഡേജിട്ടാല്‍ മുറിവ് വേഗം ഉണങ്ങുകയും ചെയ്യും.
പലതരത്തിലുള്ള ചര്‍മരോഗങ്ങള്‍ക്കും വെറ്റില ഉത്തമമാണ്.

അലര്‍ജികള്‍, ചൊറിച്ചില്‍, വ്രണങ്ങള്‍, ശരീര ദുര്‍ഗന്ധം ഇവയ്‌ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ ആശ്വാസം പകരുന്നതാണ്.
അതുപോലെ ദഹനത്തിനു സഹായിക്കുന്ന ഉത്തമ ഔഷധമാണ് വെറ്റില.
കുട്ടികളിലെ ദഹനക്കേടു മാറ്റുന്നതിനായി അല്പം വെള്ളത്തില്‍ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂണ്‍ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങള്‍ക്കു കൊടുത്താല്‍ ദഹനക്കേട് മാറിക്കിട്ടും.

ഇതുമൂലം വിശപ്പു കൂടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ വെറ്റില നമ്മുടെ വിശപ്പു കൂട്ടി ആരോഗ്യം പ്രധാനം ചെയ്യുന്നു.
കൂടാതെ ശ്വാസത്തെ ശുദ്ധമാക്കാനും വെറ്റില സഹായിക്കുന്നു.
കൂടാതെ വായിലെ അണുക്കള്‍, ബാക്ടീരിയ മുതലായവയെ തടയാനും വെറ്റില ചവയ്ക്കുന്നത് നല്ലതാണ്.
ഇവ വായയെ ശുചിയാക്കുകയും പല്ലുകളുടെ നാശം തടയുകയും മോണകളെ ശക്തമാക്കുകയും ചെയ്യുന്നു.
ദിവസവും വെറുംവയറ്റില്‍ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും.

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും വെറ്റില നല്ലതാണ്.
ഇത് രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുകയും ശരീരത്തില്‍ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.
കൂടാതെ വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കാന്‍ സഹായിക്കുന്നു.
നല്ലൊരു ആന്റിസെപ്റ്റികാണ് വെറ്റില.
വെറ്റിലനീര് വെളിച്ചെണ്ണയില്‍ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടുന്നത് നല്ല ആശ്വാസം നല്‍കുന്നു.

കൂടാതെ പേശീവേദനയ്ക്കും നീര്‍ക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ ഉത്തമമാണ്.
കുളിക്കുന്ന വെള്ളത്തില്‍ വെറ്റിലച്ചാറോ വെറ്റിലയെണ്ണയോ ചേര്‍ത്ത് കുളിച്ചാല്‍ ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെ ഇരിക്കാന്‍ സാധിക്കുന്നു.
വെറ്റിലയില്‍ അടങ്ങിയ ചില ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു.
അതിനാല്‍ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കാറുണ്ട്.
അതുപോലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും വെറ്റില ഒരു പ്രതിവിധിയാണ്.

തലവേദന അകറ്റാനും വെറ്റിലനീര് നെറ്റിയില്‍ പുരട്ടുന്നത് നല്ലതാണ്.
കൂടാതെ വെറ്റിലനീരില്‍ വെളിച്ചെണ്ണ ചേര്‍ത്ത് രണ്ടു തുള്ളി ചെവിയില്‍ ഒറ്റിയ്ക്കുന്നത് ചെവിവേദന കുറയ്ക്കാന്‍ സഹായിക്കുന്നു.
അതുപോലെ യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങള്‍ക്കും പരിഹാരമാകുന്ന വീട്ടുമരുന്നുകൂടിയാണ് വെറ്റില.
വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

അയലയും , മല്ലിയിലയും ആരോഗ്യത്തിനു അത്യുത്തമം