തടി കുറയ്ക്കാന്‍ കറ്റാര്‍വാഴ ഉപയോഗിക്കേണ്ട വിധം

തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ: ഇതാ ഉപയോഗിക്കേണ്ട രീതികള്‍
സൗന്ദര്യസംരക്ഷണത്തിലും കേശസംരക്ഷണത്തിലും ഒഴിച്ചുകൂടാനാവാ്ധ ഒന്നാണ് കറ്റാര്‍ വാഴ അഥവാ അലോവേറ. പച്ചനിറത്തില്‍ കൊഴുപ്പുള്ള ദ്രാവകം അടങ്ങിയിരിക്കുന്ന ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അനവധിയാണ്. കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കറ്റാര്‍വാഴയുടെ ജ്യൂസിന് കഴിയും.

വൈറ്റമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ്, സാലിസിലിക് ആസിഡ് എന്നിങ്ങനെയുള്ള, ആരോഗ്യത്തിനു ഗുണകരമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ആലുവേര (കറ്റാര്‍ വാഴ). തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആലുവേരയുടെ ജ്യൂസ്.

കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കാം. അല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യുസ് അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും ഗുണം ചെയ്യും.
ആലുവേര ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുന്നതും ഗുണകരമാണ്. അര ഗ്ലാസ് ആലുവേര ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്.

കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും. കറ്റാര്‍ വാഴ ജ്യൂസ് അതേ പടി കുടിയിക്കുകയുമാകാം.
ഇത് കൂടാതെയുള്ള കറ്റാര്‍വാഴയുടെ മറ്റ് അമൂല്യഗുണങ്ങളെ കുറിച്ചറിയൂ
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും.

ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഒരു ഗ്ലാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചില്‍ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നുപോകും. നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങളും മാറ്റിതരും
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ എന്നും ഡയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ മതി.
ഇതിന്റെ ജ്യൂസ് കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് വായ്‌നാറ്റവും ഇല്ലാതാക്കും.

പ്രമേഹത്തോട് പൊരുതാന്‍ കഴിവുണ്ട്. കറ്റാര്‍ വാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
കറ്റാര്‍ വാഴ ജ്യൂസുകൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റിതരും.
ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കും.
പുരുഷന്‍മാര്‍ക്ക് ഷേവ് ചെയ്ത് കഴിഞ്ഞാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. ഷേവ് ചെയ്ത ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും മാറ്റാന്‍ ഇതിന്റെ ജെല്‍ പുരട്ടിയാല്‍ മതി.
മുറിവുകളും, വ്രണങ്ങളും ഉണക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം.

കറ്റാര്‍ വാഴ ജ്യൂസ് കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കും.
മുള്‍ട്ടാണി മിട്ടി പേസ്റ്റും അര ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ക്കാം. ഇത് നിങ്ങളുടെ മുഖത്ത് തേച്ച് 15 മിനിട്ട് വയ്ക്കാം.
കറ്റാര്‍വാഴ ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് തിളക്കമുള്ള യുവത്വം തുടിക്കുന്ന ചര്‍മം നേടിത്തരും. മുടിയുടെ വളര്‍ച്ചയ്ക്കും ഇത് ഉ്ധമം തന്നെ. ഇത് മുടിയുടെ അടിവേരുകളെ ബലപ്പെടുത്തും.
ഒട്ടേറെ ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള കറ്റാര്‍വാഴയെ ഇനി കണ്ടില്ലെന്ന് വെയ്ക്കരുത്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍