സൗന്ദര്യം സംരക്ഷിക്കാന്‍ ചെറുപയറും വെളിച്ചെണ്ണയും ഉപയോഗിക്കേണ്ട വിധം

പലവിധ സോപ്പുകൾ മാറിമാറി ഉപയോഗിച്ച് ചർമ്മത്തിന്റെ സൗന്ദര്യം കളഞ്ഞോ? ഇനിയെങ്കിലും ചർമ്മത്തിന്റെ കാര്യം ഒന്ന് ശ്രദ്ധിക്കണ്ടേ.
സോപ്പിനു പകരം ചെറുപയർ പൊടി ഉപയോഗിച്ചാലോ? സോപ്പിൽ കാസ്റ്റിങ് സോഡ അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിനത്ര നല്ലതല്ല. ചർമ്മകാന്തിക്ക് ഏറ്റവും മികച്ച ഒരു കൂട്ടാണ് ചെറുപയർപൊടി. പണ്ടുമുതൽക്കേ നമ്മുടെ വീടുകളിൽ മുത്തശ്ശിമാരും കാരണവന്മാരും ദേഹത്തു തേച്ചു കുളിക്കാൻ നിർദ്ദേശിച്ചിരുന്നത് ചെറുപയർപൊടി, കടലപ്പൊടി, പിണ്ണാക്ക് മുതലായ ചർമ്മത്തിന് ദോഷകരമല്ലാത്ത വസ്തുക്കളായിരുന്നു.

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും ചെറുപയര്‍പ്പൊടിയും ചേര്‍ത്ത് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും. മുടിക്ക് ചെറുപയര്‍പൊടി തലയില്‍ തേച്ച് കുളിക്കുന്നത് താരനും പേന്‍ ശല്യമകറ്റാനും ഫലപ്രദമാണ്. ചെറുപയര്‍പൊടി, തൈര്, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത് പുരട്ടുന്നത് സൂര്യപ്രകാശം കൊണ്ട് കരുവാളിച്ച ഭാഗം വൃത്തിയാവാൻ സഹായിക്കും.

ഒരു കപ്പ്‌ കട്ടതൈരില്‍ ഒരു സ്‌പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത്‌ ശരീരം മുഴുവന്‍ പുരട്ടുക. 10 മിനിറ്റിന്‌ ശേഷം ചെറുപയര്‍പൊടി ഉപയോഗിച്ച്‌ തേച്ച്‌ കുളിക്കുക. ആഴ്‌ചയില്‍ മൂന്ന്‌ തവണ എന്ന ക്രമത്തില്‍ ഒരു മാസം ചെയ്താൽ ചര്‍മ്മത്തിന്‌ നിറവും മൃദുത്വവും വര്‍ധിക്കുകയും ചര്‍മ്മകാന്തിയുണ്ടാവുകയും ചെയ്യും.

ഒരു കപ്പ്‌ പുളിച്ച ദോശമാവ്‌ കുളിക്കുന്നതിന്‌ മുമ്പ്‌ ശരീരത്തില്‍ നന്നായി തേച്ച്‌ പിടിപ്പിക്കുക. ശേഷം ചെറുപയർ പൊടി ഉപയോഗിച്ച് കുളിക്കുക. ആഴ്‌ചയില്‍ മൂന്നു തവണ എന്ന ക്രമത്തില്‍ ഒരു മാസം തുടര്‍ച്ചയായി ചെയ്യുക.
ഒരു ഓറഞ്ച്‌ നെടുകെ മുറിച്ചത്‌ ശരീരമാസകലം പുരട്ടി 20 മിനിറ്റിന്‌ ശേഷം ചെറുപയര്‍പൊടി ഉപയോഗിച്ച്‌ കുളിക്കുക. ആഴ്‌ചയില്‍ മൂന്ന്‌ തവണ എന്ന ക്രമത്തില്‍ ഒരു മാസം തുടര്‍ച്ചയായി ചെയ്യുക. ചര്‍മ്മകാന്തി വര്‍ധിക്കും

വെളിച്ചെണ്ണ നാം സാധാരണയായി ഉപയോഗിക്കുന്നത് പാചകത്തിനും മുടിയിൽ തേക്കാനുമാണല്ലോ. എന്നാൽ മുഖസൗന്ദര്യം വർധിപ്പിക്കാനും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. മുഖത്തിന് തിളക്കം നൽകാനും പ്രായം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും.

ഫേസ് വാഷ് ആയി വെളിച്ചെണ്ണ ഉപയോഗിക്കാം . ഒരു പാനിൽ പത്തു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിൽ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് ചൂടാക്കുക. തണുക്കുമ്പോൾ ഇത് ഒരു കുപ്പിയിൽ അടച്ചു വയ്ക്കുക. ഈ മിശ്രിതം നല്ല ഫേസ് വാഷ് ആയി ഉപയോഗിയ്ക്കാം.
ചുണ്ടുകളുടെ സംരക്ഷണത്തിനും ഏറെ ഉത്തമമാണ് വെളിച്ചെണ്ണ. വരണ്ടുണങ്ങിയ ചുണ്ടുകളുടെ മൃദുലത വീണ്ടെടുക്കാൻ വെളിച്ചെണ്ണ സഹായിക്കും.

രാത്രി കിടക്കാൻ പോകും മുൻപ് മുഖത്തു മോയിസ്ചറൈസർ പുരട്ടുമ്പോൾ അതിന്റെ കൂടെ കുറച്ചു വെളിച്ചെണ്ണ തുള്ളികൾ കൂടി ചേർക്കുക. മുഖക്കുരുവിന്റെ പാടുകൾ പോവാൻ ഇത് സഹായിക്കും.
നല്ല വെയിലു കൊണ്ടാൽ മുഖത്ത് കരുവാളിപ്പ് ഉണ്ടാവുന്നത് സാധാരണയാണ്.ഇത് മുഖത്തിന്റെ പ്രായം കൂടുതൽ തോന്നിക്കാണും കാരണമാകും. മുഖത്തു വെളിച്ചെണ്ണ ഉപയോഗിച്ചാൽ കരുവാളിപ്പ് മാറാനും മുഖത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കും

നല്ല മേക്കപ്പ് റിമൂവർ കൂടിയാണ് വെളിച്ചെണ്ണ.കെമിക്കലുകൾ ഉപയോഗിച്ച് മുഖത്തെ മേക്കപ്പ് കളയുന്നതിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കാം.മുഖത്തെ ചുളിവുകൾ ഉണ്ടാവുന്നത് തടയാൻ ഇതുവഴി സാധിക്കും.
കൊതുകോ മറ്റു പ്രാണികളോ കടിച്ചാൽ ആ ഭാഗത്ത് തിണർപ്പ് ഉണ്ടാവുന്നത് സാധാരണയാണ്. ഈ ഭാഗത്ത് അല്പം വെളിച്ചെണ്ണ പുരട്ടിയാൽ ചൊറിച്ചിൽ മാറുകയും തിണർപ്പ് അപ്രത്യക്ഷമാവുകയും ചെയ്യും
മുഖത്ത് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു സ്‌ക്രബ് കൂടിയാണ് വെളിച്ചെണ്ണ.പഞ്ചസാരയുടെ കൂടെ ചേർത്ത് ഇത് ഉപയോഗിച്ചാൽ ചർമം മൃദുവാകും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം സമ്മാനിക്കുന്ന രോഗങ്ങള്‍