ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നിന്നാല്‍…

ice water

എപ്പോഴും അസുഖങ്ങള്‍ വരുന്ന ഒരാളാണോ നിങ്ങള്‍. പ്രത്യേകിച്ചു കോള്‍ഡും ചുവയുമെല്ലാം. അതിനര്‍ത്ഥം നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലമാണെന്നാണ്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി ദുര്‍ബലമാകുമ്പോഴാണ് നാം പലപ്പോഴും രോഗങ്ങള്‍ക്കടിമപ്പെടുക. രോഗങ്ങള്‍ തടയാനുള്ള സ്വാഭാവിക വഴിയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ്. ഇതിനുള്ള തികച്ചും ലളിതമായ ഒരു വഴിയാണ് താഴെപ്പറയുന്നത്. ഇതു പരീക്ഷിച്ചു നോക്കൂ.

ice water

മോസ്‌കോ ചൈനോ തെറാപ്പി സ്‌പെഷലിസ്റ്റായ പ്രൊഫസര്‍ സെര്‍ജി ബൈബനോവ്‌സ്‌കിയാണ് ഈ വഴി വിശദീകരിച്ചത്.

ഇറങ്ങിനില്‍ക്കാന്‍ സാധിയ്ക്കുന്ന ഒരു പാത്രത്തിലോ ബാത്ടബിലോ മറ്റോ പാദങ്ങള്‍ മൂടും വിധം തണുത്ത വെള്ളം നിറയ്ക്കുക. ഐസിട്ടാലും മതിയാകും.

ഇതില്‍ ഇറങ്ങി നില്‍ക്കുക. നഗ്നപാദങ്ങളോടെ വേണം നില്‍ക്കാന്‍. ചെരിപ്പോ സോക്‌സോ ഒന്നും പാടില്ല.

ഇതില്‍ നില്‍ക്കുമ്പോള്‍ ഡാന്‍സ് ചെയ്യുന്ന രീതിയില്‍ കാലുകള്‍ ചലിപ്പിയ്ക്കുക. ഇരു പാദങ്ങളും വിരലുകളും എപ്പോഴും അനങ്ങുന്ന രീതിയില്‍ വേണം നില്‍ക്കാന്‍.

ഇതിനു ശേഷം പുറത്തിറങ്ങി കാല്‍ തുടച്ച ശേഷം സോക്‌സിടണം.

ദിവസവും ഇതു ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

എപ്പോഴും അസുഖബാധിതമാകുന്ന പ്രകൃതമെങ്കില്‍ നാലു മണിക്കൂര്‍ ഇടവിട്ട് ഇതു ചെയ്യാന്‍ ശ്രമിയ്ക്കുക.

15 സെക്കന്റു നേരം ഈ രീതിയില്‍ നില്‍ക്കുന്ന പ്രതിരോധശേഷി ഇരട്ടിപ്പിയ്ക്കും.

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യൂ. ഈ പേജ് ഇതുവരെ ലൈക്ക് ചെയ്യാത്ത ആളാണ് നിങ്ങള്‍ എങ്കില്‍ പേജ് ലൈക് ചെയ്യൂ.