ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക്

ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഭക്ഷണം. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിലുണ്ടാവുന്ന പ്രശ്‌നം ഗുരുതുരമായാല്‍ അത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് നമ്മള്‍ തന്നെയാണ്.

ഭക്ഷണം കഴിക്കുന്ന രീതിയിലും ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിച്ചാല്‍ പിന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല ദഹനം ആരംഭിക്കുന്നത് തന്നെ വായില്‍ നിന്നാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണം നല്ലതു പോലെ ചവച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. നല്ലതു പോലെ ചവച്ച് കഴിക്കുന്ന ഭക്ഷണം ഒരിക്കലും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല എന്ന കാര്യം ഉറപ്പാണ്. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ വളരെയധികം സഹായിക്കുന്നു.

ഇന്നത്തെ കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ അത് മായം കലര്‍ന്നതാണെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് പലപ്പോഴും ദഹന പ്രശ്‌നങ്ങളിലാണ് അവസാനിക്കുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യഥാര്‍ത്ഥ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. മായം കലര്‍ന്ന ഭക്ഷണങ്ങളെ തിരിച്ചറിഞ്ഞ് കഴിത്താതിരിക്കുക.

ദഹന പ്രശ്‌നങ്ങള്‍ ഗുരുതരമായാല്‍ അത് പലപ്പോഴും കരളിന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ കരളിനിഷ്ടപ്പെടുന്ന ഭക്ഷണങ്ങളായ കാരറ്റ്, ബീറ്റ്‌റൂട്ട്, ഇലക്കറികള്‍ എന്നിവ ശീലമാക്കാന്‍ ശ്രമിക്കുക.

ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.അതിലുപരി ദഹന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു.

എന്ത് കാര്യത്തിന്റെ പേരിലായാലും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക. ഇത് ദഹനത്തെ കാര്യമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദം പരമാവധി ഒഴിവാക്കി ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനുമായി പ്രവര്‍ത്തിക്കുക.

നാരുകളാല്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാം. ഇതും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്.

തോന്നുമ്പോള്‍ വാരിവലിച്ച് കഴിക്കുന്ന രീതി മാറ്റുക. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. വിശക്കുമ്പോള്‍ മാത്രം കഴിച്ചാല്‍ മാത്രമേ അത് കൃത്യമായി ദഹിക്കുകയുള്ളൂ.

ദുശ്ശീലങ്ങള്‍ ഒഴിവാക്കിയാല്‍ അത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള ശരീരവും അതിലുപരി ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ചെയ്യുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഫൈബര്‍ അടങ്ങിയ പഴങ്ങള്‍