വടക്കോട്ട്‌ തലവച്ചുറങ്ങിയാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍

ആരോഗ്യപരമായ ശീലങ്ങള്‍ പലതും നാം പറഞ്ഞു കേള്‍ക്കാറുണ്ട്. ചിലത് വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയാണ് കേള്‍ക്കാറും. ആരോഗ്യത്തിന് ഭക്ഷണം പോലെത്തെന്ന പ്രധാപ്പെട്ട ഒന്നുണ്ട്, ഉറക്കം. നമ്മുടെ ആരോഗ്യത്തിന് ഏറെ പ്രധാനമായ ഒന്നാണ് ഉറക്കം. ഉറക്കക്കുറവ് പല രോഗങ്ങള്‍ക്കും ഇട വരുത്തുകയും ചെയ്യും. ഇതുകൊണ്ടുതന്നെ ദിവസവും എഴെട്ടു മണിക്കൂറെങ്കിലുമുറങ്ങണമെന്നതാണ് പൊതുവെ പറയപ്പെടുന്നത്. ഉറങ്ങുന്നതു കൊണ്ടായില്ല, ഉറങ്ങാന്‍ കിടക്കുന്ന രീതിയും പ്രധാനമാണ്. പലര്‍ക്കും ഉറങ്ങാന്‍ പലതരം രീതികളാണ് സൗകര്യപ്രദം. ചിലര്‍ വശത്തേയ്ക്കു തിരഞ്ഞുറങ്ങും, ചിലര്‍ കമഴ്ന്നും മറ്റു ചിലര്‍ മലര്‍ന്നുമെല്ലാം. കിടക്കുന്ന ദിശയും പൊതുവെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന ഒന്നാണെന്നു പറയും. പൊതുവെ വടക്കു ദിക്കിലേയ്ക്കു തിരഞ്ഞു കിടന്നുറങ്ങരുതെന്നാണ് പറയപ്പെടുന്നത്. വെടക്കും വടക്കോട്ടു തിരിഞ്ഞു കിടക്കില്ലെന്നതാണ് പൊതുവെയുള്ള പ്രമാണം.

ഇത് പൊതുവെ വിശ്വസവുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളതെങ്കിലും ഇതിനു പുറകെ ആരോഗ്യപരമായ വിശ്വാസങ്ങളുണ്ടെന്നതാണ് വാസ്തവം. വടക്കോട്ടു തിരിഞ്ഞു കിടക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി പല കാരണങ്ങളും സയന്‍സ് വിശദീകരിയ്ക്കുന്നുമുണ്ട്. തല വയ്ക്കുന്ന രീതി മാത്രമല്ല, കിടക്കുന്ന രീതിയും പ്രധാനമാണ്. എപ്പോഴും ഇടതു വശത്തേയ്ക്കു തിരിഞ്ഞു കിടന്നുറങ്ങുന്നതാണ് നല്ലതെന്നു പറയാം. ഇത് ഹൃദയത്തിന് രക്തം കൂടുതല്‍ പമ്പു ചെയ്യാനുള്ള കഴിവും നല്‍കും. എന്തുകൊണ്ടാണ് വടക്കു ദിശയിലേയ്ക്കു തല വച്ചുറങ്ങരുതെന്നു പറയപ്പെടുന്നതെന്നറിയൂ,ആരോഗ്യപരമായ കാരണങ്ങളും വിശ്വാസപരമായ കാരണങ്ങലുമെല്ലാം ഇതില്‍ വ്യക്തമാകും.കിടക്കുന്നത് എപ്പോഴു കിഴക്കിലേയ്ക്കു തല വച്ചാണെങ്കില്‍ ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുമെന്നു പറയാം

ശാസ്ത്രമനുസരിച്ച് വടക്കോട്ടു തല വച്ചുറങ്ങുന്നത് നമ്മുടെ ശരീരത്തില്‍ നെഗറ്റീവ് ഊര്‍ജം വരാന്‍ കാരണമാകും. രക്തപ്രവാഹത്തെ വിപരീതമായി ബാധിയ്ക്കും. ഭൂമിയ്ക്കും നമ്മുടെ ശരീരത്തിനുമിടയിലുള്ള ഗുരുത്വാകര്‍ഷണമാണ് കാരണം. ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ആരോഗ്യ, മാനസികപരമായ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്നതാണ് വാസ്തവം.ഇത് ഉന്മേഷക്കുറവിനും മറ്റു പല അനുബന്ധപ്രശ്‌നങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമെല്ലാം പൊതുവെ വഴിയൊരുക്കും. വടക്കോട്ടു തിരിഞ്ഞുറങ്ങുന്നത് മൊത്തത്തില്‍ ആരോഗ്യത്തിന് ദോഷകരമാകുമെന്നതാണ് വാസ്തവം. ഇതാണ് ഇതൊഴിവാക്കാനുള്ള ഒരു കാരണമായി പറയുന്നത്.

വടക്കോട്ടു തല വച്ചുറങ്ങുന്നത് ഭൂമിയുടെ ആകര്‍ഷണബലം കൊണ്ടുതന്നെ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.തലച്ചോറിലേയ്ക്ക് ആവശ്യമുള്ള രക്തം ലഭിയ്ക്കാതിരിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണിത്. തലച്ചോറിലേയ്ക്ക് ആവശ്യത്തിന് രക്തം ലഭിയ്ക്കാതെ വരുന്നത് തലച്ചോര്‍ നിയന്ത്രിയ്ക്കുന്ന പല ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും ദോഷകരമായി വരും. ഇത് ശരീരത്തിന്റെ ആകെയുള്ള ബാലന്‍സിനെ ബാധിയ്ക്കുകകയും ചെയ്യും.

ഭൂമിയും ശരീരത്തിന്റെ ഗുരുത്വാകര്‍ഷണവുമായി വരുന്ന പ്രശ്‌നങ്ങളാണ് വടക്കോട്ടു തല വച്ചുറങ്ങരുതെന്നു പറയുന്നതിന്റെ കാരണം. ബിപി, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതു വഴി വയ്ക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. ബിപിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. വടക്കോട്ടു തല വച്ചുറങ്ങിയാല്‍ ശരീരവുമായുണ്ടാകുന്ന ഗുരുത്വാകര്‍ഷണം കാരണം ബിപി പ്രശ്‌നങ്ങള്‍ സ്വാഭാവികവുമാണ്.


വടക്കോട്ടു തല വച്ചുറങ്ങുന്നത് ഉറക്കത്തെ ബാധിയ്ക്കും. ശരീരത്തിന്റെ ബാലന്‍സിനെ ദിശയും ശരീരവുമായുണ്ടാകുന്ന ആകര്‍ഷണം ബാധിയ്ക്കുമെന്നതു തന്നെ കാരണം. ഉറക്കം ശരിയല്ലാത്തത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുതലുല്‍പാദിപ്പിയ്ക്കപ്പെടാനും സ്‌ട്രെസ് അധികമാകാനുമെല്ലാം ഇത് ഇടയാക്കുകയും ചെയ്യും. സ്‌ട്രെസാണ് പല ആരോഗ്യപ്രശ്‌നങ്ങളുടേയും പ്രധാന കാറണം.

തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുന്നതുകൊണ്ടുതന്നെ തലച്ചോറിന്റെ പല പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കുന്ന ഒന്നുകൂടിയാണ് വടക്കോട്ടു തിരിഞ്ഞുറങ്ങുന്നത്. ഓര്‍മക്കുറവ്, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, കണ്ണിനു മറ്റും പല പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വടക്കോട്ടു തല വച്ചുറങ്ങുന്നതു കൊണ്ടുണ്ടാകുമെന്നതാണ് വാസ്തവം.

ആരോഗ്യത്തിന് ഏറ്റവും നല്ലത് കിഴക്കോട്ടു തല വച്ചുറങ്ങുന്നതാണ്. ഇത് ശരീരവും ഭൂമിയുമായി കൃത്യമായ ബാലന്‍സുണ്ടാകാന്‍ സഹായകമാകും. തെക്കോട്ടും പടിഞ്ഞാറോട്ടും തല വയ്ക്കുന്നതുകൊണ്ടും ദോഷമില്ല. എ്ന്നാല്‍ വടക്കോട്ടു തിരിഞ്ഞി യാതൊരു കാരണവശാലും ഉറങ്ങാന്‍ പാടില്ല. ഇത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതുകൊണ്ടുതന്നെ ഹോര്‍മോണ്‍പരമായ പ്രശ്‌നങ്ങളിലൂടെ മാനസികപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വടക്കോട്ടു തല വച്ചുറങ്ങിയാല്‍ രാവിലെ ഉണരുമ്പോള്‍ തലവേദനയും ക്ഷീണവുമെല്ലാം തോന്നുന്നതിനു കാരണം തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതു തന്നെയാണ്. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെയും അന്നത്തെ ദിവസത്തേയും തന്നെ കളയും. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ വടക്കോട്ടു തല വച്ചുറങ്ങുന്നത് പൂര്‍ണമായും ഉപേക്ഷിയ്ക്കുന്നതാണ് ആരോഗ്യകരംകിടക്കുന്നത് എപ്പോഴു കിഴക്കിലേയ്ക്കു തല വച്ചാണെങ്കില്‍ ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുമെന്നു പറയാം

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഈ ഭക്ഷണങ്ങള്‍ കഴിക്കൂ വാര്‍ധക്യം ബാധിക്കില്ല